” അടങ്ങി ഇരിക്കെട്ടാ…ദേ തല നല്ലപോലെ തോർത്തില്ലേൽ പനിപിടികൂട്ടോ അജുവേട്ടാ..
ഞാൻ അതൊന്നും കാര്യമാക്കില്ല, അവളെ തിരിച്ചു നിർത്തി കഴുത്തിലായി ചുണ്ടുചേർത്തു ഒരു മുത്തം ഇട്ടതെ പെണ്ണ് പെരുവിരലിനാൽ ഉയർന്നു.
” മോളെ…. ”
ഞാൻ അവളുടെ ചെവിയോരം ചെന്ന് ആ വെളുത്തു ചെറുരോമങ്ങളാൽ ഭംഗി കിട്ടുന്ന ചെവിയിൽ മൃദുലമായി ഒന്ന് കടിച്ചു… പെണ്ണൊന്നു കുറുകി
” മ്മ്… ”
കണ്ണുകൾ ബാലമായി അടച്ചുപിടിച്ചു നിൽപ്പാണ്
” ചേച്ചി….. ”
സാമാന്യം നല്ലരീതിയിൽ ഞങ്ങൾ ഞെട്ടി
” ഏട്ടാ വിട്ടേ..ദേ ആ പെണ്ണ് വിളിക്കാണെന്ന്… ”
ഞാനും അവളെ വിട്ട് വെളിയിലേക്ക് ഇറങ്ങി.. ഇപ്പോ പെണ്ണിന്റെ മുഖമൊക്കെ ഒന്ന് കാണണം ചുവന്നു തുടുത്ത് തക്കാളിപഴം കണക്കനേ.
” ദേ നിങ്ങളെ കാണാൻ ആരാ വന്നേക്കുന്നെന്ന് നോക്കിയേ.. ”
എന്നും പറഞ്ഞു ഡോറിന്റെ സൈഡിൽ ചാരിനിന്ന അഞ്ചു ഞങ്ങളെ ഉമ്മറത്തേക്ക് കൊണ്ട് പോയി പോകുന്ന പൊക്കിൽ ആമി എന്നെ നോക്കി ചിരിക്കുണ്ട് നല്ലൊരു മൂഡ് പോയതിന്റെ ദെഷ്യത്തിൽ നില്കുവായിരുന്നു ഞാൻ,, ഏത് നായിന്റെ മോനാണോ വന്നെന്ന് മനസ്സിൽ പ്രാകി ഉമ്മറത്തേക്ക് ഞാൻ ചെന്നത്
” മോന് ഞങ്ങളെ ഒന്നും മനസിലായി കാണില്ലായിരിക്കും അല്ലെ.? ”
വർധക്യം ബാധിച്ചു തുടങ്ങിയ ശരീരമായി ഉമ്മറത്തെ കസേരയിൽ ഇരിക്കുന്ന ആ വൃദ്ധനെ ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു അവർക്കടുത്തായി ഇരുന്നു. ഒപ്പം ആമിയുടെ അത്രേം പ്രായമായ ഒരു മോളും ഉണ്ട് അയാൾക്.
” അതെങ്ങനെയാ മോൻ ഇവിടെ ഇല്ലായിരുന്നല്ലോ പഠിത്തമൊക്കെ വേറെ എവിടോ അല്ലായിരുന്നോ.. “.
എന്നും പറഞ്ഞു അമ്മ എനിക്ക് സപ്പോർട്ട് ആയിട്ട് അകത്തുനിന്ന് വന്നപ്പോ ഒരാശ്വാസം. ഞാൻ കണ്ണുകൊണ്ട് ആമിയോട് ആരാ എന്താ ന്നൊക്കെ തിരക്കുമ്പോ
” എന്തോന്നാ ഏട്ടാ കഥകളി കളിക്കുന്നോ..??വിളിച്ചോണ്ട് പോ വേണേൽ ഇതിനെ. ”