” മതി… ഇനി ഏട്ടൻ കഴിച്ചോ.. എനിക്ക് കുറച്ച് പണിയുണ്ട് അവിടെ.. ”
എന്റെ മടിയിൽ നിന്നും എണ്ണിക്കാൻ തുടങ്ങുന്ന പെണ്ണ് അടുക്കളയിലേക്ക് ചൂണ്ടി പറഞ്ഞതും..
” വിടെടാ അതിനെ ഇനിയെങ്കിലും അത് പോയി അതിന്റെ പണി നോക്കട്ടെ.. ”
എന്ന് ഒരു ഒച്ച വന്നതും അവൾ പെട്ടെന്നു ചാടി എണ്ണിറ്റു ഞാനും ഒന്ന് ഞെട്ടാതിരുന്നില്ല..
” അതിപ്പിന്നെ വിശന്നപ്പോ… ഏട്ടൻ ഏട്ടനാ.. ”
എന്തൊക്കെയോ പറഞ്ഞു പെണ്ണൊരു ഓട്ടം നാറി എന്നെ ഒറ്റക്കാക്കി പോയി.. ചെറ്റ..,
” നിങ്ങള് ഇതെപ്പോ വന്ന്… ”
വാതിൽക്കൽ നിൽക്കുന്ന എന്റെ ഏറ്റവും വലിയ ശത്രുവിനോടും എന്റെ ബഡ്‌ഡി യോടും ചോദിച്ചപ്പോ അവിടുന്നു സെയിം ചോദ്യം
” അത് ഞങ്ങൾ അല്ലെ ചോദിക്കണ്ടേ .. നിങ്ങള് ഇപ്പൊ വന്നെടാ… അവിടെ എന്തുണ്ട് സുഖം തന്നെയാണോ.. ”
ദൈവമേ.. എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാമോ .. ഇത് എന്റെ തന്ത തന്നെയാണോ.. ഡൌട്ട് ഇല്ലാതില്ല അമ്മയോട് ചോദിച്ചു ക്ലാരിഫൈ ചെയ്യണ്ട വരുമല്ലോ… എന്നോട് അതും എന്നോട് ഇങ്ങേര് ആദ്യമായി നോർമൽ ആയി സംസാരിക്കുന്നു.. ഞാൻ ഏട്ടനെ നോക്കി അവിടെ ഒരു ചിരി..
” ഞങ്ങള് ഉച്ചക്കെത്തി.. അവിടെ വേറെ കുഴപ്പമൊന്നും ഇല്ല.. സുഖം എല്ലാർക്കും ”
എന്ന് ഞാൻ പറഞ്ഞതും
” എടാ അച്ഛൻ ചോദിച്ചത് നീ ആ വീട്ടിൽ പോയിട്ടും അവിടെയുള്ളോർക്ക് ഇപ്പോളും സുഖം തന്നെയാണോ എന്നാണ്…”
അടക്കിപിടിച്ചു എന്നോട് ഏട്ടൻ പറഞ്ഞ ഡയലോഗ് ന്
” ഈ സമയത്ത് ഞാൻ പ്രായം നോക്കില്ല..ദേ ഈ കൈയ്യകലത്തിൽ നിന്ന് മാറി നിന്നോ.. ”
എന്ന് ഞാനും പറഞ്ഞു തീർന്നതും
” മ്മ്… മോളെ.. കുളിക്കാൻ കുറച്ച് വെള്ളം എടുത്ത് വൈകോ… ”