അവന്റെ ചോദ്യങ്ങൾ പാടെ പുച്ഛിച്ചു എന്ന് ഞാൻ തിരിഞ്ഞ് എല്ലാരോടും ചോദിക്കുമ്പോ ഉടനെ
” അത് ഞാൻ പറയാം സാർ.. ഞാൻ ഇവരുടെ ഒരു ബന്തുവാ..അല്ലെ അമ്മവാ.. ”
എന്നും പറഞ്ഞു അച്ഛനെ നോക്കിയപ്പോ
ഠപ്പേ..
ഒന്നങ്ങിട് പൊട്ടിച്ചു എന്തിനാണ് എന്നല്ലേ.. പറയാം..
” ഇതെന്തിനാണ് എന്ന് മനസ്സിലായോ…? ”
ഞാൻ ചോദ്യ രൂപേണ അവനെ നോക്കുമ്പോ അടികൊണ്ട കവിളും പൊത്തി പിടിച്ചു ഇല്ലെന്ന് അവൻ ചിമൽകുച്ചി ആ അടി അവിടെ നിന്നവർക്ക് എല്ലാം ഒരു ഷോക്ക് ആയിരുന്നു. അഞ്ചുവൊക്കെ കിളി പോയിരിക്കുവാ എന്നെ കണ്ണെടുക്കാതെ നോക്കുണ്ട്.
” അന്ന് ഞാൻ നിന്നെ എന്തിനാണോ തല്ലിയെ അതെ കാര്യം നീ വീണ്ടും ആവർത്തിച്ചു.. ഇപ്പോ മനസിലായൊടാ… ”
അതുംകൂടെ പറഞ്ഞു ഒന്നുടെ പൊട്ടിച്ചപ്പോ ആമി ഓടിവന്നെന്റെ കൈയിൽ പിടിച്ചു, വേണ്ട എന്ന് കണ്ണുകൊണ്ട് കാണിക്കുമ്പോളും ഞാൻ അതിൽ കൂടുതൽ ശ്രദ്ദ കേന്ദ്രികരിക്കാൻ പോയില്ല
” ഇല്ലേൽ പറഞ്ഞു താരാടാ അന്ന് നീ ഏതോ ഒരുത്തിടെ കൈയിൽ പിടിച്ചു ഷോ ഇറക്കിയതിനാണ് ഞാൻ തല്ലിയതെങ്കിൽ ഇന്ന് നീ എന്റെ പെണ്ണിന്റെ കൈകാണ് പിടിച്ചേ.. ആ കൈയെടുക്കാൻ എനിക്ക് രണ്ടാമത്തൊന്നു ആലോചിക്കണ്ട കാര്യമില്ലെന്ന് നിനക്കറിയാലോ സതീശാ. ”
” ഇവനും ആയി നിങ്ങൾക്കെന്താ ബന്ധം. ”
എന്ന് ഞാൻ അവരോടെല്ലമായി ചോദിച്ചതും
” അമ്മാവന്റെ മോനാ ഏട്ടാ.. ഞങ്ങൾക് പേടിയാ എല്ലാടത്തും വന്ന് ബഹളം വൈകും, പിന്നെ ചേച്ചിയെ കെട്ടിച്ചു കൊടുക്കണം എന്നൊക്കെപ്പറഞ്ഞു നടപയിരുന്നു ഇപ്പോ കല്യാണം കഴിഞ്ഞെന്നറിഞ്ഞപ്പോ പിന്നേം വന്നതാ വാഴക്കുണ്ടാക്കാൻ. ”
അഞ്ചു എണ്ണിപെറുക്കി ഓരോന്ന് പറഞ്ഞത് കേട്ട് അവൻ പെട്ടവസ്ഥാ ആയി. ഇടക്ക് അമ്മ അവളെ തടഞ്ഞെകിലും അതൊന്നും അവിടെ വില കൊണ്ടില്ല.
” സതീശ….ഇതുവരെ എങ്ങനെയാണെന്നോ എന്തായിരുനെന്നോ എനിക്കറിയണ്ട പക്ഷെ… നിന്നെ ഇനി ഇവിടെ കണ്ടാൽ.. ”
അവന് നേരെ ചൂണ്ടുവിരൽ ഉയർത്തി വാണിംഗ് കൊടുക്കുമ്പോൾ എന്നോ നഷ്ടപ്പെട്ട് പോയ അല്ല ഞാൻ ഒതുക്കിവച്ച എന്നിലെ പഴയ അജുനെ എനിക്ക് അവിടെല്ലാമോ കാണാൻ സാധിച്ചു.