എല്ലാരും ചിരി… ആമി എന്നെ നോക്കി വാ പൊത്തി ചിരിക്കുന്നു.. എന്നാൽ വാ തുറന്ന് പൊട്ടിച്ചിരിക്കുന്ന ഏട്ടത്തിയെ കണ്ടപ്പോ… എനിക്ക് സഹിച്ചില്ല
” അതെ കൂടുതല് കിണിക്കണ്ട, ആ പറഞ്ഞതിന്റെ അർത്ഥം മനസിലാകാത്ത കൊണ്ടാ… ”
“എന്ത് അർത്ഥം.. ഒന്ന് പോയെടാ ചമ്മി നില്കുമ്പോ ഓരോ പിടിവള്ളിയായിട്ട് വന്നോളും, ചമ്മിയെങ്കിൽ അങ്ങ് സമ്മതിച്ചു തരരുതോ… ”
” ഒക്കെ ഞാൻ ചമ്മി… എന്നാൽ അമ്മ പറഞ്ഞതിന്റെ അർത്ഥം ഏട്ടത്തിക്ക് മനസിലാകാഞ്ഞിട്ടാ..? ”
” എന്ത്…? ”
” അതായത് അവര് ആദ്യം പ്രതീക്ഷയോടെ ഒരു പ്രോഡക്റ്റ് ഇറക്കി കുറച്ചുനാൾ കഴിഞ്ഞിട്ടും ആ പ്രഡക്റ്റിൽ നിന്നും കാര്യമായ പെർഫോമൻസ് ഒന്നും അവർക്ക് കിട്ടാതെയായപ്പോ അവര് വേറെ ഒരു പ്രോഡക്റ്റ് ഇറക്കി, അത് സക്സസ്സ് ആകുകയും ചെയ്തു …അതോടെ കമ്പനി വിജയിച്ചു… മനസിലായോ…!! ”
ഇല്ല… എന്നേട്ടത്തി ചുമൽകുച്ചിയതും ഉടനെ ഞാൻ ഹാളിൽ ഇരിക്കുന്ന ഏട്ടന് നേരെ വിരൽ ചൂണ്ടി..
” ഇവരുടെ ആദ്യ പ്രോഡക്റ്റ് ആണ് ദേ ഇരുന്ന് ടീവി കാണുന്നെ..”
ഏതോ സിനിമ കണ്ട് കാര്യമായി വീക്ഷിക്കുന്ന ഏട്ടനെ നോക്കി അത് പറഞ്ഞതും സംഗതി മനസിലായ ഏട്ടത്തി എന്റെ നേരെ ചാടി
എടാ….. എന്നും വിളിച്ചു എന്റെ പുറകെ ഓടുമ്പോ ഒരു ചിരിയും കൂടെ ഉണ്ട്..
” മോളത് കാര്യമാക്കണ്ട, അവര് തമ്മിൽ ഇടക്ക് ഉള്ളതാ… കണ്ടാ അച്ഛനും ചേട്ടനും ഒന്നും അനങ്ങാത്തെ.. അവർക്ക് ഇത് സ്റ്റീരം ആ… രണ്ടും ഭയങ്കര സ്നേഹാ.. ചിലപ്പോ തോന്നും രണ്ടും ഒരു വയറ്റിൽ നിന്നും വന്നതാണെന്ന്.. ”
ഏട്ടത്തിയുടെ അടിയിൽ നിന്ന് രക്ഷപെട്ടു ഓടുന്നതിനിടക്ക് ഞങ്ങളെ നോക്കുന്ന ആമിയോട് അമ്മ പറയുന്നത് ചെറുതായിയാണെങ്കിലും ഞാൻ കേട്ടു.. ഞാൻ ഇവിടെ ഉള്ളപ്പോ ഇത് സ്റ്റീരം ആയത്കൊണ്ട് തന്നെ ആരും അത് കാര്യമാക്കിയില്ല, ഓട്ടത്തിനവസാനം ഏട്ടത്തിയുടെ വക പുറത്ത് രണ്ടിടിയും വാങ്ങും.. അതാണ് ശീലം..