” എന്തോന്ന് സൂപ്പർ… ഇതിനൊക്കെ വേറെ പേരാ പറയേണ്ടേ.. ”
ആ പാട്ടിട്ടാ സൂര്യ മ്യൂസിക് കരേം തെറിപറഞ്ഞു നിന്ന ഞാൻ വീണ്ടും തുടർന്നു
” എന്തോന്ന് ”
ഏട്ടത്തി എനിക്ക് നേരെ പുരികം ഉയർത്തിയപ്പോ അമ്മയും അമിയും പണി നിർത്തി എന്നെ നോക്കി..
” മുതുക്കാട്ടം അല്ലാണ്ടെന്തു.. ”
തികച്ചും പുച്ഛം നിറച്ച് തീ ഇട്ടതും അമ്മ അതിൽ കുറച്ചു പെട്രോൾ, ആല്ലേൽ വേണ്ട പെട്രോളിന് ഒക്കെ എന്താ വില അതുകൊണ്ട് അമ്മ കുറച്ചു മണ്ണെണ്ണ കൂടെ അങ്ങ് ഒഴിച്ച്
” അച്ചോ.. അതെന്തോ വർത്തമാനം അട നീ പറഞ്ഞെ..എന്റെ മോള് അടിപൊളിയായി കളിച്ചതല്ലായിരുന്നോ., അല്ലെ ആമി സൂപ്പറാല്ലായിരുന്നോ..അല്ലേലും എന്റെ മോളെന്തു ചെയ്താലും ഇവന് കല്ലുകടിക്കും..”
അമ്മ ആമിയെ നോക്കി കണ്ണിറുക്കി കാട്ടി പറഞ്ഞതും അതെനിക്കെട്ടുള്ള 24 ന്റെ പണിയാണെന്ന് ഞാൻ തിരിച്ചറിഞ്ഞില്ല
” മുതുക്കാട്ടം..അല്ലേടാ പട്ടി.. നിന്നെ ഞാൻ ”
എന്നും പറഞ്ഞു അടിത്തിരുന്ന മൈത എന്റെ തലവഴി കാമത്തിയതും, ഞാൻ തലകുടഞ്ഞെന്നിട്ടു അമ്മ ആദ്യ എന്തൊക്കെയോ പറഞ്ഞേക്കിലും എന്റെ നിൽപ്പും തലക്കുടയാലും കണ്ടപ്പോ അതും ചിരിച്ചു..അവരേം കുറ്റം പറയാൻ പറ്റില്ല ഫ്രണ്ട്സ് മൂവിയിൽ ജനർത്ഥനൻ കാണിക്കുന്നപോലെ ഒരേകസ്പ്രേഷൻ ആയിരുന്നു ആണ് അവിടെ കാഴ്ച്ച വച്ചത്., അപ്പോളേക്കും അച്ഛനും ഏട്ടനും അങ്ങോട്ടേക് എത്തി എന്റെ നിൽപ്പ് കണ്ടപ്പോ അതാര് ചെയ്‌തെന്ന് അറിയാം അവർക്ക് കവടി നിരത്താണ്ട കാര്യമൊന്നും വേണ്ടി വന്നില്ല, പോത്തുപോലെ വളർന്നലോട എന്നൊരു ഡയലോഗ്.. പോത്ത് പോലെ വളരാൻ എന്നെ എന്താ വല്ല തവിടും കൊടുത്ത് വാങ്ങിയതാണോ.. അല്ലേലും ഈ നാട് ശെരിയല്ല.. പിന്നെ ഒന്നും മിണ്ടില്ല..ഇടക്ക് ആമി വന്ന്..കഷ്ട്ടോണ്ട്ട്ടോ പാവം ചേച്ചി എന്ന് പറഞ്ഞപ്പോ, ചിരിച്ചോണ്ട് തിരിഞ്ഞു നില്കാൻ പറഞ്ഞപ്പോ സംശയിച്ചു നിന്ന അവളെ തിരിച്ചു നിർത്തി ചന്തിക്കെട്ട് ഒരടി കൊടുത്തതും പെണ്ണ് ചാടി ചന്തിയും തടവി അകത്തേക്ക് ഒറ്റ പോക്ക് ആ പൊക്കിലും ഒരു ചിരിയുണ്ട് ആ പനിനീർ ചുണ്ടിൽ. ഞാൻ ഒന്നും മിണ്ടാനും ചെയ്യാനും പോയില്ല, ഞാൻ ഇപ്പോ അഹിംസയുടെ പാതയിൽ ആണ്.. ഒരു കരണത്തടിച്ചാൽ മറു കരണവും കാണിച്ചു കൊടുക്കണമെന്നാണല്ലോ..പിന്നെ അപമാനവും പേറി ഞാൻ റൂമിലേക്ക് വെച്ച് പിടിച്ചു