അടുക്കളയിൽ നിന്നും രാവിലത്തെ ദോശയും എടുത്ത് ഹാളിൽ ഇരുന്നപ്പോ ഏട്ടത്തി വിളിച്ച്.. കുറച്ച് പണിയായിരുന്നു അതാ കാൾ കാണാഞ്ഞേ എന്ന് പറഞ്ഞു ഫോൺ കട്ടാക്കാൻ ഒരുങ്ങുമ്പോ , പുറത്ത് ഒരു കോണ്ണിങ് ബെൽ മുഴങ്ങി
” എടാ അതെ.. ”
ഫോണിൽ കൂടെ ഏട്ടത്തി ഉറക്കെ അലറി
” അഹ്… ഒരു സെക് ആരോ വന്ന് നോക്കട്ടെ. ”
എന്ന് ഞാൻ മറുപടി കൊടുത്തതും
” നോക്കാനൊന്നും ഇല്ല, അത് ലക്ഷ്മിയും മാളുവും ആണ് . ചെല്ല് ചെന്ന് കിട്ടാനുള്ളത് വാങ്ങിക്കോ..”
എന്നും പറഞ്ഞു ഏട്ടത്തി ഫോൺ കട്ടാക്കി, ഉംഫി.. വീണ്ടും ബെൽ മുഴങ്ങി ഒറ്റ സ്‌ട്രെച്ചിൽ അഞ്ചേണ്ണം സീൻ കോണ്ട്ര..
ലച്ചു എന്റെ കളിക്കുട്ടുകാരിയാണ് മാളു അവളുടെ അനിയത്തിയും,, കല്യാണത്തിനൊന്നും ഇല്ലായിരുന്നു.. ഞാൻ വിളിച്ചതും ഇല്ല എനിക്ക് അത്രക്ക് ഓർമ്മ ശക്തിയായകൊണ്ടേ….
അച്ഛൻ നടത്തിയത് കൊണ്ട… ഞാൻ എങ്ങാനും ആയിരുന്നു ഇത് നടത്തിയെങ്കിൽ സ്വന്തം തന്തയെ വരെ വിളിക്കാൻ ഞാൻ മറന്നുപോയേനെ..
രണ്ടും കല്പിച്ചു വാതിൽ തുറക്കാം. ധീരന് മരണം ഒന്നേ ഉള്ളു. കതക് തുറന്നതേ എടി സോറി എന്ന് പറഞ്ഞതെ ഓര്മയുള്ളു എന്നോതൊക്കെയോ വന്നെന്റെ നെഞ്ചിൽ പതിച്ചു… ഇവളുമാര് കല്ലാണോ ഇതിലൊക്കെ കുത്തി കെട്ടിയേക്കുന്നെ.. നെഞ്ചിൽ കിടന്ന പെട്ടി തള്ളി മാറ്റുമ്പോൾ ലക്ഷ്മി ചാടി എന്റെ നെഞ്ചിൽ കേറി ഇരുന്ന്, ഇതിലും ഭേദം ആ പെട്ടിയായിരുന്നു ഈ പട്ടിക്ക് എന്തൊരു വെയിറ്റ്.. ഹോ.
” അവന്റ സോറി.. ദേ പെണ്ണ് നില്കുന്നു ഇല്ലേൽ.. ”
” എടി ഞാൻ ഒന്ന് പറയട്ടെ… മാളുസേ മോളോന്നു പറയെടാ..”
” മിണ്ടണ്ട എന്നോട് ഇനി അങ്ങനെ വിളികേ വേണ്ട… എന്നോട് ഒരു വാക്ക് പറഞ്ഞോ ആരേലും ഇല്ലാലോ.. ഇപ്പോ വന്നേക്കുന്നു ”
കെറുവിച്ചു നിൽക്കുന്ന മാളൂനെ നോക്കി നെഞ്ചിൽ ഇരിക്കുന്ന ലക്ഷ്മിയെ നോക്കുമ്പോളും അവിടെ അതെ അവസ്ഥാ.. എന്നെ ജീവനാണെ അവർക്ക്, എനിക്കും.. പക്ഷെ മറന്നോയ്..