“അഹ് ഇതാണോ അനാമിക… വാ വന്നേ ചോദിക്കട്ടെ.”
എന്നും പറഞ്ഞു കൈ നീട്ടി ലക്ഷ്മി വിളിച്ചപ്പോ മാളു അവളുടെ കൈയും പിടിച്ചു മുന്നോട്ട് വെച്ചു പിടിച്ചു. എന്റെ ഓപ്പോസിറ്റ് അയ സോഫയിൽ അവളും മാളുവും ഇരുന്നപ്പോ മാളു അവളുടെ കൈയും മുഖവും ഒക്കെ പിടിച്ചു നോക്കുന്നു.. ഇവളിതെന്നൊന്നു സെൻസെസ്സ് എടുക്കുവാണോ എന്നുപോലും തോന്നിപ്പോയി.
” ഞങ്ങളെ മനസിലായില്ല അല്ലെ… ”
അവളുടെ വശത്തേക്ക് ചരിഞ്ഞിരുന്ന് മാളു കണ്ണുകൊർപ്പിച്ചപ്പോ ഇല്ലെന്ന് അങ്ങിയം കാട്ടി എന്റെ മുഖത്തേക്ക് നോക്കി.. എവിടെ ഞാൻ ദോശ കേറ്റുന്ന തിരക്കിൽ അല്ലെ…
” ഇവൻ ഒന്നും പറഞ്ഞില്ലേ ഞങ്ങളെ പറ്റി…? ”
എന്നൊരു ചോദ്യമിട്ടപ്പോ ഞാൻ ഒന്ന് പകച്ചു. അതിനവൾ ഇല്ലെന്ന് വീണ്ടും കാണിച്ചപ്പോ രണ്ടിന്റേം തല ഒന്നിച്ചു ന്റെ നേരെ തിരിഞ്ഞു,
” ആക്ച്വലി എന്താ ഉണ്ടായെന്നു വെച്ചാ.. ”
” മാളു തുടങ്ങിക്കോ… ”
ഞാൻ എന്റെ പക്ഷംന്യായികരിക്കാൻ കൈഉയർത്തിയപ്പോ ലക്ഷ്മി മാളുനോട് കണ്ണുകൊണ്ട് കൈ കാണികുവേം ചെയ്തപ്പോ
ഫാന്റം സിനിമയിൽ ലാലു അലസ് പറയുന്നപോലെ.. കർത്താവെ മത്തായി ഇതാ വരുന്നേ എന്ന് പറയാൻ പോലും അവസരം താരതെ പെണ്ണ് ഒറ്റ ചാട്ടം ആ ചാട്ടത്തിൽ കൂമ്പിനിട്ട് ഒരിടിയും..
എന്നാൽ ഇപ്പോ അലമുറയിട്ടാൽ മാനം പോകുമെന്ന് തോന്നിയപ്പോ വേദന കടിച്ചു പിടിച്ചു പുറത്ത് ചിരിച്ചോണ്ട് എണ്ണിറ്റപ്പോ
” ഒരാള് മസ്സടിക്കാൻ ശ്രമിക്കുമ്പോ അത് ഇല്ലാതാകുന്നോടാ…എസ്ക്യൂസ് മി ഗിവ് മി എ വേ… ”
ലക്ഷ്മി എന്റെ ചിരി ഇഷ്ടപ്പെടാതെ നിന്ന് തുള്ളിയതും മുന്നിൽ നിന്ന ആമിയോട് അനുവാദവും ചോദിച്ചു മുന്നോട്ട് വന്ന് അതിനവൾ കണ്ണ് മിഴിച്ചോണ്ട് തന്നെ സൈഡ് പ്ലീസ് എന്നൊരു അങ്ങിയതോടെ മാറി കൊടുകുവേം ചെയ്ത്. പിന്നവിടെ ഒരു യുദ്ധം ആയിരുന്നു… ഒരറുതി വന്നപ്പോ ഇല്ലാത്ത ശ്വാസം എടുത്ത് ഞാൻ ആമിയോട്
” ഉപ്പിട്ടൊരു സർബത്തും.. മൂന്നിളൻ പൂവന്പഴംവും… പിന്നെ പഞ്ചസാര കുറച്ചു ജാത ഇട്ടോ.. “