“ഇപ്പോ നമ്മടെ കുളത്തിൽ വെള്ളം ആയി കാണില്ലേ…!!
ഏട്ടാ പോയാലോ..”
ഒന്ന് സ്റ്റോപ്പ് ഇട്ട് എല്ലാരേം നോക്കി അവസാനം എന്നോട് അനുവാദം ചോദിച്ചപ്പോ ഞാൻ ചാടി എണ്ണിറ്റ്.
വേറെയാർക്കും എതിരാഭിപ്രായം ഇല്ലാത്തതിനാൽ തോർത്തും ഷോർട്സും ഒക്കെ എടുത്ത് ഞാൻ റെഡിയായി.. അങ്ങനെ കുളത്തിനരികിലേക്ക് നടന്ന്
വീടിനു രണ്ടുവളവപ്പുറത്താണ് കുളം തറവാട്ടു വകയായതിനാലും അച്ഛന്റെ പേരിലായതിനാലും അതേപ്പോളും വൃത്തിയായിരിക്കും.. ഒരുപാടായി ഞാൻ ഇങ്ങോട്ടേക് വന്നിട്ട്.. മുന്നിൽ ഏട്ടത്തിയും ഏട്ടനും എന്തൊക്കെയോ പറഞ്ഞു നടക്കുന്നു അവരോടു കുശലം ചോദിച്ചു ലച്ചുവും മാളുവും, അതിന് പിന്നിലായി എന്റെ തൊളിൽ തലച്ചേർത്തു കൈയിൽ കൈയും ചേർത്ത് അങ്ങനെ ഞങ്ങൾ നടന്ന് ഇടക്ക് അവൾ ഓരോന്നൊക്കെ ചോദിക്കുമ്പോളും അതിന് ഉത്തരം കൊടുതു പോകുമ്പോ സമയം പോയതേ അറിഞ്ഞില്ല.
” നീ ചാടുന്നുണ്ടോ..?? ”
എന്നേട്ടത്തി ചോദിച്ചപ്പോ ഉടുത്തിരുന്ന കൈലി പറിച്ചു ഒരത്തേക്ക് എറിഞ്ഞു.. അത് കണ്ട് ആമി ഒന്ന് കിടുങ്ങിയോ…
” അഹ് തോമാച്ചായൻ മുണ്ട് പറിച്ചിട്ടുണ്ട് ഇനി വെള്ളം കലക്കാതെ സമാധാനം ഉണ്ടാവില്ല.. ”
എന്നും പറഞ്ഞു എല്ലാരും ചിരിക്കുമ്പോ ആമി ഒരാളിഞ്ഞ ചിരിയാൽ എന്നോട് ചേർന്ന് നിന്നിട്ട് പതിയെ..
” പെൺപിള്ളാര് നിൽകുമ്പോളാണോ മനുഷ്യ വൃത്തികേട് കാണിക്കുന്നേ…”
ഏഹ് ഇതിലിപ്പോ എന്ത് വൃത്തികേട്.. വൃത്തികേട് കാണാതെ ഇരിക്കാൻ അല്ലെ ഞാൻ ഷോർട്സ് ഇട്ടത്..
” എടി അതിനെന്തു വൃത്തികേട് കാണിച്ചുന്നാ നീ ഈ പറയണേ.. ഇത് ഞാൻ അവിടെ ഉള്ളപ്പോ വീട്ടിൽ ഇടുന്നതാ..”
എന്ന് പറഞ്ഞതും പെണ്ണ് കണ്ണ് മിഴിച്ചു..
” അപ്പൊ..അവിടെ ഇപ്പോളും ഇങ്ങനത്തെ ഡ്രെസ്സാണോ ഇടണേ..”
അതേയെന്ന് പറഞ്ഞുകൊണ്ട് ടി ഷർട്ട് അഴിച്ചതും
” ഏട്ടൻ ചാടുന്നിലെ..?? ”
എന്ന് ഞാൻ ഏട്ടനോട് ചോദിച്ചപ്പോ പുള്ളി ചാടണോ എന്നൊരു മാറുചോദിയം അങ്ങനെ പുള്ളിയും ഉടുത്തിരുന്ന കൈലിയും മടക്കി റെഡിയായി..
” കണ്ട സിക്സ് പാക്ക് കണ്ട നിങ്ങടെ കെട്ടിയോനെ പോലെയാണോന്നു നോക്ക് തള്ളേ… “