നാമം ഇല്ലാത്തവൾ 3 [വേടൻ]

Posted by

 

” ഏയ്യ്..ഒന്നുല്ല രണ്ടുദിവസം കഴിഞ്ഞപ്പോ വിട്ടു. ”

 

അവിടെ നടന്ന സംഭവം വിവരിച്ചാൽ ഇവിടുള്ള ഇമേജിനു കോട്ടം വരും എന്നായപ്പോ വിഷയം മാറ്റാൻ ഞാൻ തീരുമാനിച്ചു.

 

” അമ്മോ….. ”

 

ഞാൻ അവളുടെ തോളിലൂടെ കൈയിട്ട് അകത്തേക്ക് നീട്ടി വിളിച്ചു..കുറച്ച് കഴിഞ്ഞു അമ്മ അടുക്കളയിൽ നിന്നും സാരിതലപ്പിൽ കൈയും തൂത്ത് ഇറങ്ങി വന്നു..

 

” അതെ ഞങ്ങള് ഒന്ന് നടന്നിട്ട് വരവേ… “.

 

എന്നും പറഞ്ഞു ഞാൻ അവളേം കൊണ്ട് മുന്നോട്ട് നീങ്ങി. ഞാൻ തിരിഞ്ഞു അഞ്ചുനേ നോക്കി

 

” നിന്നോട് ഇനി പ്രതേകിച്ചു പറയണോ വരാൻ.. ഇറങ്ങിവടി കുറുമ്പി.. ”

 

കേൾക്കണ്ട താമസം പെണ്ണ് ഒറ്റചാട്ടത്തിന് ആമിയെ തള്ളി മാറ്റി ഞങ്ങളുടെ ഇടയിൽ സ്ഥാനം പിടിച്ചു

“ഹാ… അങ്ങോട്ട് മാറി നിലക്ക് പെണ്ണെ ”

 

അവളെ എന്നിൽ നിന്നും പിടിച്ചു മാറ്റിയത് ഇഷ്ടപ്പെട്ടില്ല അവൾക് എന്നാൽ അതൊന്നും മൈൻഡ് ആകാതെ അവൾ എനോടൊപ്പം വെളിയിലേക്ക് നടന്നു. അമ്മ ഇതെല്ലാം ഒരു ചിരിയോടെ നോക്കി ഉമ്മറപ്പടിയിൽ നിറകണ്ണുകളാൽ നിൽക്കുന്നതും കണ്ടാണ് ഞാൻ രണ്ടിനേം കൊണ്ട് അവിടുന്ന് ഇറങ്ങുന്നത്

 

” ഏട്ടാ ഒരു നൂറു രൂപ തരുവോ.. ”

കുറെ ദൂരം നടന്നു ഒരു കവലയിൽ എത്തിയതും ആമി എന്നോട് ചോദിച്ച ചോദ്യത്തിന് ഞാൻ മറുപടി ഒന്നും പറയാതെ പേഴ്‌സ് ആമിയുടെ കൈയിൽ കൊടുത്ത് അവൾ അതും ആയി ദൂരെ ആൽമരച്ചോട്ടിൽന്റ ഭാഗത്തേക്ക്‌ പോകുന്നത് കണ്ടപ്പോ അറിയാതെ മനസൊന്നു കുളിർന്നു ആ മരച്ചോട്ടിൽ ഒരു പാവം ഭിഷകരൻ ഇരിപ്പുണ്ട് ആ പാവത്തിന് കൊടുക്കാൻ ആണ് എന്റെ പെണ്ണ്… ഇതിനൊക്കെയാണ് നന്മ്മ ഉള്ള ലോകമേ.. Bgm ഇടണ്ടേ…

 

” കണ്ടോടി എന്റെ ഭാര്യയുടെ മനസ്സ് ആ പാവത്തിന് കൊടുക്കാൻ ഹോ…. ”

 

ഞാൻ സ്വയം കുളിര്കൊണ്ടു

 

” അതെ… അത് എന്റെ ചേച്ചിയാ, അതിനെ എനിക്ക് നന്നയിയറിയാം.. ഏട്ടൻ ഒന്നങ്ങിട് സൂക്ഷിച്ചു നോക്കിയേ.. “

Leave a Reply

Your email address will not be published. Required fields are marked *