*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
” എടി ആരാണെന്ന് നോക്കിയേ… ”
നിർത്താതെ ഉള്ള ബെല്ലടി കേട്ടപ്പോ ഞാൻ എന്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന അവളെ വിളിച്ചുണർത്തി, ഒരു ഞ്ഞേര്ക്കത്തോടെ അവൾ അഴിഞ്ഞു വീണ മുടിയും മാടിയൊതുക്കി ബാത്‌റൂമിലേക്ക് പോയി..
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-* ശ്രദ്ധിക്കുക..
(ഇനി കുറച്ച് അജുവിന്റെ മൈൻഡിൽ നിന്നുള്ള കാര്യങ്ങൾ ആയിരിക്കില്ല ആമിയുടെ മൈൻഡ് ഓഫ് വ്യൂ ആയിരിക്കും…. )
ബാത്‌റൂമിൽ നിന്നും മുഖവും കഴുകി ഇറങ്ങിയ ആമി ഡോറിന് അടുത്തേക്ക് നടന്ന്…
” എടാ കതക് തുറക്കാൻ ഇല്ലേൽ ഞാൻ ചവിട്ടി പൊളിക്കും… അറിയാല്ലോ എന്നെ.. ”
ഇതാര… പെണ്ണിന്റെ സ്വരം ആണല്ലോ…
ഞാൻ കതക് തുറന്നതേ ഒറ്റ അടിയായിരുന്നു.. ഹോ ഒന്ന് നിലവിളിക്കാൻ പോലും കഴിഞ്ഞില്ല അതുപോലെ ഉള്ള അടി..
” ആരാ…. എന്താ വേണ്ടേ…”
അടി കൊണ്ടത് ഇഷ്ടപ്പെടാതെ ഞാൻ ആ പെണ്ണിനോട് നിന്ന് ചാടി… കാണാനൊക്കെ നല്ല രസണ്ട് മുടി ക്രാപ് ചെയ്ത് നിർത്തിട്ടുണ്ട്,ഒരു ജീൻസും ഒരു ഫുൾ സ്ലീഫ്‌സ് ഷർട്ട് ഉം ആണ് വേഷം, എന്തായാലും മോഡേൺ ആണെന്ന് ആ മുഖത്തുനിന്ന് വായിച്ചെടുക്കം,, അല്ല എന്നാലും ഇതാരായിരിക്കും…?
” അയ്യോ സോറിട്ടോ… ഫ്ലാറ്റ് മാറിപ്പോയി… ”
ഓ അതാ വെറുതെ… എന്നാലും എന്തൊരു അടിയായിരുന്നു.. ഞാൻ ഇല്ലാണ്ടായി.. കതക് അടച്ചു വീണ്ടും അടുക്കളയിലേക്ക് കടക്കാൻ നോക്കിയതെ വീണ്ടും ബെല്ലടി
” ഇനി എന്താ….?”
വീണ്ടും അവളെ കണ്ടപ്പോ ഇവളിനി എന്തിന് വന്നെന്നായിരുന്നു എനിക്ക് ഡൌട്ട്.
” നീ ഏതാ..”
എന്നായിരുന്നു അവളുടെ മറുപടി… അഹ് ഹാ എന്റെ വീട്ടിൽ കേറി വന്ന് ഞാൻ ആരാണെന്ന്
” അത് ചോദിക്കാൻ നീ ആരാടി… ഏഹ്.. ”
” എടിന്നൊ… നീ ഏതാ…അവൻ… എന്തിയെ.. ”