ഒന്ന് നിർത്തിയ ശേഷം അവൾ അകത്തേക്ക് നോക്കി എന്നോട് ചോദിച്ച് മുന്നോട്ട് നടക്കാൻ ഒരുങ്ങിയതും
” ആര്…എവിടെ പോവാ..നിന്നെ…..”
” പിന്നെ മാറി നിക്കെടി പെണ്ണെ … ഡാ… കോപ്പേ.. ”
അതുകൊള്ളാം ഇത് നല്ല കൂത്തായല്ലോ.. ഇവളെ ഇന്ന് ഞാൻ
ഡി…
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
പുറത്തുനിന്നുള്ള സ്വരം ഉയർന്നപ്പോ ഞാൻ ഒന്നാലോചിച്ചു..ഈ സമയത്ത് ആര് വരാൻ ആയിരിക്കും… അഹ് ചിലപ്പോ മാഗ്ഗി വന്നുകാണും.. അയ്യോ മാഗ്ഗി…
പുതച്ചിരുന്ന ബെഡ്ഷീറ്റും എടുത്ത് വലിച്ചെറിഞ്ഞു വെളിയിലേക്ക് ഓടുമ്പോൾ നെഞ്ച് കിടന്ന് പെട പേടന്ന് മിടിക്കുണ്ടായിരുന്നു
ഞാൻ ചെല്ലുമ്പോ ആമി മാഗിയുടെ കൈയിൽ പിടിച്ചു വലിക്കുന്നു എന്തൊക്കെയോ രണ്ടും കൂടെ പറയുന്നുണ്ട്.. അപ്പോളേക്കും മാഗി എന്നെ കണ്ടു
” ടാ.. ഏതവളടാ ഇത്.. ഏഹ് ഞാൻ ഇല്ലാത്തപ്പോ.. നീ എന്താ ഒന്നും മിണ്ടാത്തെ.. പറ.. ”
” എടി ഞാൻ പറയാം.. ആമി നീ ഇങ്ങ് വന്നേ.. ”
മാഗ്ഗി ആരാണെന്ന് അവളോട് ആദ്യ പറയണമെന്നെനിക്ക് തോന്നി..
” വരുവാ ഞാൻ.. എനിക്ക് എല്ലാം മനസ്സിലായി.. സത്യം പറ മനുഷ്യാ ഇത് നിങ്ങളുടെ കാമുകിയല്ലേ.. ”
ഏഹ്…. കാമുകിയോ ഇവളിതെന്തോന്നാ ഈ വിളിച്ച് പറയണേ..
” എടി പെണ്ണെ ചുമ്മാ കിടന്ന് തിളക്കല്ലെ… പറയെടാ ആരായിത്.. ഇവളെന്തിനാ ഇവിടെ..”
” എടി ഇത് എന്റെ ഭാര്യയാണ്… ”
” ഭാര്യയായിരുന്നോ… അതുശെരി…
ഏഹ് ഭാര്യയോ… ആരുടെ നിന്റെയൊ..??.”
” എന്തേ ഇങ്ങേർക്ക് ഭാര്യ ഉണ്ടായാൽ വല്ല കുഴപ്പവും ഉണ്ടോ..”
അവളുടെ വർത്തമാനം കേട്ട് പെരുത്ത ആമി അമ്പിനും വില്ലിനും അടുക്കുന്നില്ല..
” എടി നീ ഒന്ന് മിണ്ടാതെ ഇരി… ഇത് ഇതാ എന്റെ ഫ്രണ്ട് മാഗ്ഗി..”
എന്ന് പറഞ്ഞതും സ്വിച് ഓഫാക്കിയ പോലെ പെണ്ണ് തണുത്തു..കുറെനേരം എന്തോ ആലോചിച്ചു പിന്നെ ഒരാളിഞ്ഞ ചിരിയും ചിരിച്ചു മാഗിക്ക് നേരെ നിന്ന്