നാമം ഇല്ലാത്തവൾ 3 [വേടൻ]

Posted by

 

” ആതിരയോ… അതാരാ…??”

 

ഇയ്യോ.. ഇത് കടിക്കുവോ.കത്തി ജ്വലിച്ചു നിൽകുവാണ്‌ അവൾ, ഇടക്ക് ഇടക്ക് ജ്വാലിക്കുണ്ടല്ലോ ഇനി ഇവള് വല്ല എയൺ മാനിയും ആണോ .

 

” അമ്മായി…!! അല്ലപിന്നെ. ഒന്ന് മിണ്ടാതെയിരിക്കുവോ യേച്ചി..ഏട്ടൻ ബാക്കി പറ ”

 

എന്തോന്ന് പറയാൻ ഒരു പേര് പറഞ്ഞപ്പോതന്നെ ഇങ്ങനെ. പിന്നെ അറിഞ്ഞോണ്ട് ആരേലും കൂർള എക്സ്പ്രസ്സിന് തലവയ്ക്കുവോ.. ഒന്നുപൊടി പെണ്ണെ . അവള് കഥകേൾക്കാൻ വന്നേക്കുന്നു

 

” എന്തോന്ന് പറയാൻ ഒന്നുല്ല… നടക്കങ്ങോട്ട്, ”

 

പിന്നെ അതുടെ പറഞ്ഞിട്ട് വേണം ഉള്ള റേഷൻ കൂടെ ഇല്ലാതാക്കാൻ.. ഇവിടെ അരിയും മൂഞ്ചി മണ്ണണ്ണയും മൂഞ്ചി. ഇനി മാസമാസം കിട്ടണ പഞ്ചസാരകുടെ മൊഞ്ചിക്കണോ..

” ശോ.. രണ്ടും കണക്കാ… ഹും.. ”

 

 

 

എന്നും പറഞ്ഞ് കെറുവിച്ചു അഞ്ചു മുന്നിൽ നടന്ന്,അതെനിനക്കൊരു മുതൽക്കൂട്ടായിരുന്നു.. ഞാൻ ആമിടെ തോളിലൂടെ കൈയിട്ട് ഉടനെ അവൾ കൈ തട്ടിമറ്റിയേകുന്നു.. എന്റെ സ്വന്തം കൈ തട്ടിമറ്റുമ്പോൾ എന്നോട് അനുവാദം ചോദിക്കണ്ടേ നിങ്ങള് തന്നെ പറ.. മര്യാദ എന്നൊരു സാധനം.. ങേ ഹേ..

 

” ഹാ നീ ഇങ്ങനെ പിള്ളേരെ പോലെ അകതെ.. ”

 

” എന്ത്.. കൈയെടുക്ക് പോ.. മാറിപ്പോ… വരണ്ട എന്റെടുക്കെ… ”

 

പുള്ളി നല്ല കലിപ്പാ… അഹ് ഹാ എനോടോ ബാല.

 

” എന്നാ പിന്നെ വേറെ ആരേലും കിട്ടോന്ന് നോക്കട്ടെ കൈയിട്ട് നടക്കാൻ.. ”

 

എന്നും പറഞ്ഞു ചുറ്റും നോക്കിയതേ എന്റെ തൊളിൽ പിടിച്ചു ഒറ്റ കറക്ക്

 

” അങ്ങനെ എന്തേലും ണ്ടായാൽ പിന്നെ നിങ്ങൾക് ഈ കൈയുണ്ടാവില്ല പറഞ്ഞേകാം.”

 

എന്ന് വളരെ കലിപ്പിൽ പറഞ്ഞതും ഞാൻ ഉടനെ

 

” അയ്യോ എനിക്ക് ചോറുണ്ണാൻ പറ്റൂല്ല കൈയില്ലേൽ.. ”

 

എന്ന് പറഞ്ഞ് ചിണുങ്ങിയതും.

 

” സരയില്ല ഞാൻ വാരി തന്നോളം… ”

 

മുഖത്ത് നോക്കാതെ ഉള്ള മറുപടിക്ക് ഞാൻ ഒന്ന് പതറിയെങ്കിലും പുറത്തു കാണിച്ചില്ല..

Leave a Reply

Your email address will not be published. Required fields are marked *