നാമം ഇല്ലാത്തവൾ 3 [വേടൻ]

Posted by

 

നീട്ടിയൊരു വിളി.. അതോടെ പമ്പല്ല എന്നെനിക് ഉറപ്പായി.. പിന്നാര് ഇനീപ്പം സരളയുടെ മോള് വല്ലതും… സോറി ഗേൾസ് ഞാൻ കമ്മിറ്റിഡ് ആയി.. എന്നെ ഇങ്ങനെ ശല്യം ചെയ്യല്ലേ. പാവത്തുങ്കൾക്കു ഇങ്ങനെ സൗന്ദര്യം കൊടുക്കരുതേ ഈശ്വര…

 

” അഹ് ചേട്ടനായിരുന്നോ . ”

 

അടുത്തുള്ള ചേട്ടനാണ് ആള് നല്ല ഓപ്പൺ മൈൻഡ് ആണ് പിന്നെ എനിക്ക് ഒരു കൂട്ടും ആണ്, രാവിലെ ഒന്ന് പരിചയപെട്ടായിരുന്നു

 

” മ്മ്.. പിന്നെന്നാ കരുതി പാമ്പാണെന്നോ… ”

 

പുള്ളി ഒന്നടക്കി അത് ചോദിച്ചപ്പോ.. അതിലും വലിയ പാമ്പിനെ നിനക്ക് കാണണോടാ കുണ്ണേ എന്ന് ചോദിക്കാൻ എന്റെ നാവ് പൊങ്ങിയതാ പക്ഷെ എന്റെ സ്റ്റാറ്റസിനു അത് ചേരില്ല എന്നെനിക്ക് തോന്നി.. അതുകൊണ്ട് അതുകൊണ്ട് മാത്രം…

 

” ഏയ്യ്…”

 

” അജു അടിക്കുമോ..??”

 

അടിയെന്ന് പറഞ്ഞാൽ രണ്ടുതരം അടിയുണ്ട് അതിൽ ഏതാണാവോ..ഓ മറ്റേ അടി…”

അടിക്കുമോന്ന് അതും എന്നോട് അതും ഈ വിശ്വനാഥൻറെ മോനായ എന്നോട് .. എങ്ങനെ തോന്നി നല്ലൊരു ചെറുപ്പക്കാരനോട്‌ ഇങ്ങനെയുള്ള വാക്കുകൾ ചോദിക്കാൻ.. ഒന്നുല്ലേലും ഞാൻ എന്റെ അച്ഛന്റെ സ്റ്റാറ്റസ് നോക്കണ്ടെ!! വിശ്വനാഥന്റെ മോനായ എന്നോട് അങ്ങേര് ചോദിച്ച ചോദ്യം ചെ…

” അടിക്കുവോന്നോ എവിടാ സാധനം ഇരിക്കുന്നെ അണ്ണാ.ബ്രാൻഡ് ഒന്നും ഒരു വിഷയമേയല്ല.. ”

 

ഇപ്പൊ നിനക്ക് നിന്റെ തന്തയുടെ സ്റ്റാറ്റസ് നോക്കണ്ടെടാ എന്ന് മനസാക്ഷി മലരൻ പറഞ്ഞപ്പോ.. ഇടക്ക് ഒക്കെ സ്റ്റാറ്റസ് മാറ്റി റീൽസ് ചെയാം കുഴപ്പമില്ല എന്നും പറഞ്ഞു ബോധ്യപ്പെടുത്തി ഞാൻ ശാന്തത അണഞ്ഞു.

 

പിന്നൊന്നും നോക്കില്ലാ.. നാലെണ്ണം അങ്ങ് കീറി ഗ്രീൻ ലേബൽ…കണ്ണിനു ചെറിയ ഒരു മങ്ങൽ നടത്തത്തിൽ ചെറിയ ഒരു ആട്ടം ഒഴിച്ചാൽ ഞാൻ ഒക്കെയാണ്… അങ്ങനെ ചേട്ടനോട് ബൈയും പറഞ്ഞു ഞാൻ തിരിച്ചു നടന്ന്..

വെള്ളം അടിച്ചിട്ടില്ല എന്ന് എല്ലാരേം ബോധിയപ്പെടുത്താൻ പാട്ടൊക്കെ പാടിയാണ് വീട്ടിലേക്കുള്ള വഴി ഞാൻ പിടിച്ചത്.അല്ലേലും രണ്ടെണ്ണം അടിച്ചാൽ ഞാൻ യേശുദാസിനെക്കാൾ ഒരുപടി മുകളിലായി നില്കും കാർന്നോമ്മാര് ചെയ്ത പുണ്യം അല്ലാണ്ട് എന്താ പറയാ..

Leave a Reply

Your email address will not be published. Required fields are marked *