അങ്ങനെ പിന്നെയും മുന്ന് നാലു ദിവസ്സങ്ങൾ പോയി… അന്ന് ഒരു ഞായർ ഞങ്ങൾ എല്ലാം വീട്ടിൽ ഉണ്ട്.. എല്ലാവരും രാവിലത്തെ ഫുഡ് ഒക്കെ കഴിച്ചു ഹാളിൽ ഇരിക്കുക ആയിരുന്നു.. കല്യാണി ചേട്ടത്തിയുടെ കയ്യിൽ ഇരുന്നു കളിക്കുന്നു.. അപ്പോൾ ഞാൻ ഒരു കാര്യം എല്ലാരോടും പറഞ്ഞു..
” ചേട്ടാ എനിക്കു എല്ലാരോടും ഒരു കാര്യം പറയാൻ ഉണ്ട് ”
ഞാൻ പറഞ്ഞ കേട്ടു എല്ലാരും എന്നെ ശ്രെദ്ധിച്ചു…
“അത്.. എന്റെയും മാളുവിന്റെയും കല്യാണം നേരെ നടന്നില്ലലോ.. അപ്പോൾ നമുക്ക് റിസപ്ഷൻ നടത്തിയാലോ… നമ്മുടെ കുറച്ചു അടുത്ത ബന്ധുക്കളും അവളുടെ ബന്ധുക്കളും ഒക്കെ ആയി ഒരു കൊച്ചു റിസപ്ഷൻ നടത്തിയാലോ ”
ഞാൻ എല്ലാവരോടും ആയി പറഞ്ഞു…. മാളു സന്തോഷത്തോടെ എന്റെ മുഖത്തു നോക്കി…അമ്മ അപ്പോൾ പറഞ്ഞു തുടങ്ങി..
“നല്ല കാര്യം ആണ് മോനെ.. എനിക്കും ഉണ്ടായിരുന്നു അങ്ങനെ ഒരു ആഗ്രഹം…. എന്തായാലും നന്നായി… നമുക്ക് അത് നടത്തം.. ”
അമ്മ പറഞ്ഞ അഭിപ്രായത്തിനോട് എല്ലാവരും യോജിച്ചു.. എല്ലാവർക്കും അത് താല്പര്യം ഉള്ള കാര്യം ആയിരുന്നു…. ഞങ്ങൾ മാളുവിന്റെ വീട്ടുകാരോട് പറഞ്ഞപ്പോൾ അവർക്കും 100 വട്ടം സമ്മതം.. അങ്ങനെ 10 ദിവസം കഴിഞ്ഞു ഉള്ള ഒരു ഡേറ്റ് ഞങ്ങൾ തീരുമാനിച്ചു…
അന്ന് രാത്രി എന്നെ കെട്ടിപിടിച്ചു കിടന്ന മാളു എന്റെ നെറ്റിയിൽ ഉമ്മ വച്ചിട്ട്
“എന്റെയും ഒരു വലിയ ആഗ്രഹം ആയിരുന്നു മോനു ഇന്ന് പറഞ്ഞത്….. എന്റെ മോനുവിന് എന്റെ മനസ്സ് നാന്നായി അറിയാം… ഒത്തിരി താങ്ക്സ്.. ”
അവൾ അതും പറഞ്ഞു എന്നെ ഉമ്മകൾ കൊണ്ട് മൂടി.. ഞാനും അവളും കെട്ടിപിടിച്ചു തന്നെ കിടന്നു ഉറങ്ങി….
പിന്നീട് റീസെപ്ഷന്റെ തിരക്കുകളിൽ കടന്നു വളരെ കുറച്ചു ആളുകളെ മാത്രം ആണ് വിളിക്കാൻ ഉണ്ടായിരുന്നത്.. ചിലയിടത്തു അമ്മയും ചേട്ടനും എല്ലാവരും പോയി വിളിച്ചു… ഞങ്ങൾ എല്ലാവർക്കും ഡ്രസ്സ് എടുക്കൽ അങ്ങനെ ദിവസ്സങ്ങൾ പോയി … വീട്ടിൽ വച്ചു തന്നെ നടത്താൻ ആയിരുന്നു തീരുമാനം…. അങ്ങനെ ഒരുക്കങ്ങൾ എല്ലാം നല്ലരീതിയിൽ നടന്നു….