എന്നാൽ അവർ വന്നപ്പോൾ ഞങ്ങൾക്ക് ഒരു സർപ്രൈസ് ആയിട്ടാണ് വന്നത്….. അവളുടെ അച്ഛൻ ഒരു സാധനം കൊണ്ട് എന്റെ കയ്യിൽ തന്നു.. നോക്കുമ്പോൾ ജീപ്പ് കോമ്പസ് ന്റെ താക്കോൽ.. ഞങ്ങൾക്ക് ഗിഫ്റ്റ് ആയി ഒരു ചുവന്ന ജീപ്പ് തന്നെ ആവർ കൊണ്ട് വന്നു.. ഞങ്ങൾ ഒട്ടും പ്രേതിക്ഷിച്ചില്ല ഇത്.. ഞങ്ങൾ രണ്ടും നന്നയി സർപ്രൈസ് ആയി.. അവർ എല്ലാം കൂടി ഫങ്ക്ഷൻ അടിപൊളി ആക്കി….
കിരൺ അങ്ങോട്ടും ഇങ്ങോട്ടും ഓരോ കാര്യങ്ങൾക്കു ഓടി നടക്കുന്നു.. പാവം.. ചേട്ടനും എല്ലാരും വരുന്ന ആളുകളെ സ്വികരിച്ചു അങ്ങനെ നിൽക്കുന്ന്
കുറച്ചു കഴിഞ്ഞപ്പോൾ എന്റെ കൂട്ടുകാരനും ബന്ധുവും കൂടി ആയ ” വരുണും വിദ്യായും “……( വരുൺ ആൻഡ് വിദ്യ ഫ്രം മാറ്റകല്യാണം )… അവൻ വന്നു എനിക്കു കൈ തന്നു ഞാൻ അവനെ കെട്ടിപിടിച്ചു.. വിദ്യയേയും ഞാൻ കെട്ടിപിടിച്ചു.. പിന്നെ അവർ മാളുവിനെ പരിചയപെട്ടു… അങ്ങനെ സംസാരിച്ചു നിന്നു.. വരുൺ എന്റെ ചെവിയിൽ ഒരു കാര്യം പറയാൻ ഉണ്ടന്ന് പറഞ്ഞു ബാക്കിലേക്ക് വരാൻ പറഞു… ഞാൻ മാളുവിനോട് ഇപ്പോൾ വരാം എന്ന് പറഞ്ഞു അവന്റെ ഒപ്പം പോയി…
വീടിന്റ സൈഡിൽ എത്തിയതും അവൻ എന്നെ കഴുത്തിൽ കുത്തി പിടിച്ചു ചുമരിൽ ചേർത്ത് നിർത്തി..
“പന്ന.. നായിന്റെ @%%%%& എന്തേലും പ്രശ്നം ഉണ്ടേൽ എന്താടാ എന്നോട് പറയാത്തത്.. അല്ലാതെ ഒളിച്ചോടുക അല്ല വേണ്ടത്.. പന്ന നാറി… ഞാൻ ഒക്കെ നിനക്ക് ആരും അല്ലാതായി അല്ലേ may@#₹₹ ”
അവൻ ദേഷ്യത്തിൽ നിന്നു തുള്ളുക ആണ് ….. ഇപ്പോഴും അവൻ എന്റെ കഴുത്തിലെ പിടി വിട്ടില്ല..
“അളിയാ വിടു ശ്വാസം മുട്ടുന്നു.. നീ വിട് ഞാൻ പറയാം ”
അവസാനം അവൻ പിടി വിട്ടു…. ഞാൻ ഒന്നു ശ്വാസം നേരെ വീണിട്ട് അവനെ നോക്കി… അവൻ ഇപ്പോഴും കലിപ്പിൽ തന്നെ ആണ്..
“സോറി അളിയാ.. അന്ന് അങ്ങനെ ഒരു പ്രശ്നം ഉണ്ടായപ്പോൾ ഞാൻ വല്ലാതെ ആയി പോയി.. അതാ.. ഞാൻ അന്ന് അങ്ങനെ ചെയ്തത്.. ഇപ്പോൾ ഓർക്കുമ്പോൾ വല്ലാതെ ആകുന്നു… “