അങ്ങനെ താഴെ എത്തിയപ്പോൾ കല്യാണി താഴെ ഇരുന്നു കളിക്കുന്നു… ഞാനും പിന്നെ അവളെയും എടുത്തു പുറത്തു ചാരു കസ്സേരയിൽ പോയി പത്രം നോക്കാൻ തുടങ്ങി.. കുറച്ചു കഴിഞ്ഞപ്പോൾ പത്രം രണ്ടായിട്ട് കേറിയിട്ടു കല്യാണി ഇരുന്നു ചിരിക്കുന്നു… സഭാഷ്… ഇന്ന് അമ്മയുടെ വായിൽ നിന്നു കേൾക്കാം.. നോക്കുമ്പോൾ കുരുപ്പ് പിന്നെയും ഇരുന്നു ചിരിക്കുന്നു…. ഞാനും പതുക്കെ പത്രം അവിടെ വച്ചു. ഒന്നും അറിയാത്ത പോലെ ഹാളിൽ പോയി…
ഫുഡ് ഒക്കെ കഴിച്ചു കുറേനേരം കഴിഞ്ഞു ഞങ്ങൾ പോകാൻ ഇറങ്ങി.. വൈകുന്നേരത്തോടെ ഞങ്ങൾ അവളുടെ വീട്ടിൽ എത്തി.. നല്ല രീതിയിൽ ആണ് അവർ ഞങ്ങളെ സ്വീകരിച്ചത്.. അവളുടെ അച്ചനും അമ്മയ്ക്കും എന്നെ വലിയ കാര്യം ആണ്.. എനിക്കും അവരെ എന്റെ അമ്മയെയും അച്ഛനെയും പോലെ ഇഷ്ടം ആണ്…… എന്നോട് ഉള്ള സ്നേഹം കണ്ടു മാളുവിനു ഇടയ്ക്കു കുശുമ്പ് കയറാറുണ്ട്….
രണ്ട് ദിവസം അവരുടെ സ്‌നേഹം എല്ലാം അനുഭവിച്ചു ഞങ്ങൾ ആ വീട്ടിൽ കഴിച്ചു കൂട്ടി….. രണ്ട് ദിവസം കഴിഞ്ഞു പോകാൻ മനസ്സിലായിരുന്നു എന്നാൽ ചെന്നൈയിൽ പോകേണ്ട കാര്യം ഉള്ളത് കൊണ്ട് പോയെ പറ്റു…
അടുത്ത ദിവസം ഞങ്ങൾ ചെന്നൈക്ക് പോയി.. മാളുവിനും ഒപ്പം വരണം എന്നാ വാശി ഉണ്ടായിരുന്നു..
ഞങ്ങൾ എന്റെ ഓഫീസിൽ ഒക്കെ പോയി റിസൈൻ ചെയുന്ന കാര്യം ഒക്കെ സെറ്റ് ആക്കി.. ഓഫീസിൽ എന്നെ കണ്ട ഉടൻ മിന്നു വന്നു എന്നെ കെട്ടിപിടിച്ചു.. എന്നാൽ അത് മാളുവിന് അത്ര പിടിച്ചില്ല… എന്നാൽ അവൾ അത് അപ്പോൾ പ്രകടിപ്പിച്ചില്ല… മിന്നുവിന് ഞാനും ജോലി നിർത്തുന്നതിൽ നല്ല വിഷമം ഉണ്ടായിരുന്നു… ഓഫീസിൽ നിന്നു പോരും വരെ അവൾ എന്നെ ചുറ്റി പറ്റി നിന്നു…. മാളു ഇതെല്ലാം നോക്കി നിന്നു..
തിരിച്ചു ഞങ്ങൾ റൂമിൽ എത്തിയത് അവൾ എന്നെ വലിച്ചു കട്ടിലിൽ ഇട്ടിട്ടു എന്റെ പുറത്തു കയറി ഇരുന്നു എന്റെ നെഞ്ചിൽ കടിച്ചു
“ആയോ… കടിക്കല്ലേ… മാളു വിടു വിട് വേദനിക്കുന്നു… വിടെടി… എന്റെ മുത്തല്ലേ.. വിടു പ്ലീസ്… എനിക്കു നല്ല വേദനിക്കുന്നു..”