അവൾ എന്നാലും കടി വിട്ടില്ല… എനിക്കു നല്ല വേദനിച്ചു.. എന്റെ കണ്ണിൽ നിന്നു കണ്ണീർ വന്നു…. അത് കണ്ട അവൾ കടി വിട്ടു എന്നെ നോക്കി..
“ആ പെണ്ണ് വന്നു കെട്ടിപിടിച്ചപ്പോൾ അങ്ങനെ നിന്നു കൊടുത്തു അല്ലേ… എന്തായിരുന്നു പോരും വരെ അവളുടെ കൂടെ.. അവൾക്കു വിഷമം ആയി കാണും അല്ലേ ജോലി നിർത്തുന്നത് ”
“നീ എന്തൊക്കെയാ പെണ്ണെ പറയുന്നേ… അവൾ എന്റെ പെങ്ങളെ പോലെയാ… പാവം ”
“ആരെ പോലെ ആയാലും എന്റെ മോനുനെ തൊടണ്ട.. ഇത് എന്റെ മോനു ആണ്… എന്റെ മോനുനെ ഞാനും മാത്രം തൊട്ടാൽ മതി.. ഇനി ഇങ്ങനെ വല്ലോം ഉണ്ടായാൽ കൊല്ലും ഞാൻ ”
അതും പറഞ്ഞു അവൾ കടിച്ചിടത്തു അവൾ ഉമ്മവച്ചു…. അവൾ പിന്നെയും അവിടെ തലവച്ചു കിടന്നു.. നോക്കുമ്പോൾ എന്റെ നെഞ്ച് നനയുന്നു… ഞാൻ അവളെ പിടിച്ചു എണീപ്പിച്ചു..
“നീ എന്തിനാ മാളു കരയുന്നെ…. ”
“സോറി.. ഞാൻ ദേഷ്യം കൊണ്ട് കടിച്ചതാ.. എന്റെ മോനുനു വേദനിച്ചോ.. സോറി.. അവൾ വന്നു അങ്ങനെ ഒക്കെ ചെയ്തപ്പോൾ എനിക്കു സഹിച്ചില്ല.. നീ എന്റെ മാത്രം ആണ് ”
അവൾ പിന്നെയും എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.. ഞാൻ അവളെ പിന്നെയും വരിഞ്ഞു മുറുകി.. എന്റെ പെണ്ണിന്റ സ്നേഹം കണ്ടു എന്റെയും കണ്ണ് നിറഞ്ഞു… അവൾ എന്നെ ഒരുപാട് സ്നേഹിക്കുന്നു..
അവിടെ നിന്നു ഞങ്ങൾ ഒരു ആഴ്ച കൊടൈക്കനാൽ പോയി അടിച്ചു പൊളിച്ചു… അവളും അത് നല്ല രീതിയിൽ എൻജോയ് ചെയ്തു.. ഒരു ചെറിയ ഹണിമൂൺ പോലെ.. അവളുടെ ആഗ്രഹം കുഞ്ഞൊക്കെ ആയിട്ട് പരിസ് പോണം എന്നാണ്.. എല്ലാരും ആയിട്ട്…. അതു സാധിച്ചു കൊടുക്കും എന്നു ഞാൻ അവൾക്കു ഉറപ്പു കൊടുത്തു….
⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
അങ്ങനെ അടുത്ത മാസ്സം ആദ്യത്തോടെ ഞാനും മാളുവും ജോലിക്ക് കയറി.. ഞാൻ അവിടെ മാനേജർ ആയും അവൾ അക്കൗണ്ടന്റ് ആയും.. ഞങ്ങളുടെ വീട്ടിൽ നിന്നു അടുത്ത് തന്നെ ആണ് ഓഫീസ് അതുകൊണ്ട് എന്നും പോയി വരാൻ കഴിയും.. ഞാനും അവളും ഒരുമിച്ചു തന്നെ ആണ് പോയിരുന്നത്..