റെസ്റ്റോറന്റിൽ ഫുഡ് ഓർഡർ ചെയ്ത് വെയിറ്റ് ചെയ്തു നിന്ന സമയത്തു ഞാനും മാളുവും ഒരുമിച്ചു തന്നെ കാര്യം എല്ലാരോടും പറഞ്ഞു.. അത് കേട്ട അവർ 3 പേരുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു.. അവരുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ എനിക്ക് ലോകം കീഴടക്കിയ പോലെ ആയിരുന്നു.. അമ്മയും ചേട്ടത്തിയും ഇരുന്നിടത്തു നിന്നു എണിറ്റു ഞങ്ങളുടെ അടുത്ത് വന്നു.. മാളൂനെയും എന്നെയും കെട്ടിപിടിച്ചു. ഉമ്മ തന്നു.. ഞങ്ങളുടെ രണ്ടു പേരുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.. എല്ലരും ഒരുപോലെ ആഗ്രഹിച്ചിരുന്ന കാര്യം ആണിത്..
എല്ലാവരും വലിയ സന്തോഷത്തിൽ ആയിരുന്നു.. അവർ എല്ലാം മാളുവിനെ ഓരോന്ന് കഴിപ്പിക്കുന്ന തിരക്കിൽ ആണ് ഇപ്പോൾ.. അവളെ വീട്ടിൽ ഉള്ളപ്പോൾ ഒരുപാട് ജോലിയും ചെയ്യാൻ അവർ സമ്മതിക്കുന്നില്ല.. അവളുടെ വാശി കൊണ്ട് മാത്രം ആണ് ജോലിക്ക് വിടുന്നത്. ജോലി സമയത്ത് എപ്പോഴും അമ്മ വിളിച്ചു അവളുടെ സുഖ വിവരം ഓരോന്ന് തിരക്കി കൊണ്ടിരിക്കും… മാളു എന്നെ എപ്പോഴും കാണാൻ ആണ് ജോലിക്ക് വരുന്നത്.. ഒരുപാട് മിച്ചു വരുമ്പോഴും പോകുമ്പോഴും അവൾ എന്റെ തോളിൽ ചാരി ആണ് കാറിൽ ഇരിക്കുന്നത്…
അവൾ പ്രെഗ്നന്റ് ആയ വിവരം അവളുടെ വീട്ടിൽ അറിയിച്ചപ്പോഴും സ്ഥിതി ഇത് തന്നെ അവർ സന്തോഷം കൊണ്ട് തുള്ളി ചാടുക ആയിരുന്നു…. വിവരം അറിഞ്ഞ അടുത്ത ദിവസം അവർ ഞങ്ങളെ കാണാൻ വന്നു.. ഞങ്ങളുടെ നിർബന്ധം കൊണ്ട് 2 ദിവസം നിന്നിട്ടാണ് അവർ പോയത്.. എല്ലാവർക്കും സന്തോഷത്തിന്റെ നാളുകൾ ആണ്..
അമ്മയും ചേട്ടത്തിയും എല്ലാം അവൾക്കു ഇഷ്ടം ഉള്ള ഓരോന്ന് ഉണ്ടാക്കി എപ്പോഴും തീറ്റിക്കും.. അവൾ അവരുടെ സ്നേഹം എല്ലാം സ്വീകരിക്കും.. എന്നും കണ്ണാടിയിൽ വയർ നോക്കി വലുതാക്കുന്നുണ്ടോ എന്ന് നോക്കാൻ ആണ് പെണ്ണിന് പരിപാടി.. എനിക്കു ആണേൽ ആ വയറിൽ ഉമ്മ വച്ചു കിടക്കാനും…..
ജോലിക്ക് പോയിട്ട് വരുമ്പോൾ ഇപ്പോൾ എന്നും അവൾക്കു ഐസ്ക്രീം വേണം.. ഇടക്കി കുടിച്ചു കുടിച്ചു ജലദോഷം പിടിച്ചു വാക്കും…എന്നാലും കുറുമ്പ് കാട്ടി എപ്പോഴും എന്റെ കൂടെ കാണും…