“പെണ്ണെ ഒന്നു വേഗം ഇറങ്ങു… നിന്നെ കൊണ്ട് പതുക്കെ പോകാൻ പറ്റു എന്ന് അറിയാല്ലോ.. നമ്മൾ അങ്ങ് എത്തുമ്പോൾ റിസപ്ഷൻ കഴിയും ഇങ്ങനെ ആണേൽ ”
മാളുവിന് ഇപ്പോൾ 8 മാസ്സം ആണ്… അതിന്റ എല്ലാ വലിപ്പവും വയറിനു ഉണ്ട്.. പഴയതിനെകാളും സൗന്ദര്യം ഇപ്പോൾ കൂടിട്ടെ ഒള്ളു….. ഇന്ന് വരുന്നിന്റെയും ആര്യയുടെയും കല്യാണം ആണ്.. അതിനു പോകാൻ ഉള്ള ഒരുക്കം ആണ് അവൾ… ഞാൻ ഒരുങ്ങി ഇരിക്കാൻ തുടങ്ങിയിട്ട് അരമണിക്കൂർ ആയി.. അവൾ ഇപ്പോഴും ഒരുക്കം ആണ്.. ഇവൾക്ക് രാവിലെ ഒരു ക്ഷീണം പോലെ അതാണ് കെട്ടിന് പോകാൻ പറ്റാത്തത് അമ്മയും ബാക്കിയുള്ളവരും രാവിലെ പോയി..
“ഒന്നു വേഗം ഒരുങ്ങിവ പെണ്ണെ….”
“ഇപ്പോൾ വരാം മോനു പത്തുമിനിറ്റ് കൂടി ”
“എടി മതി… നിന്റെ കല്യാണം ഒന്നും അല്ലല്ലോ. അല്ലേലും ഒരുങ്ങാതെ തന്നെ എന്റെ മാളു സുന്ദരി അല്ലേ….. പിന്നെ എന്താ ”
അവസാനം അവൾ ഒരുവിധം ഒരുങ്ങി ഇറങ്ങി.. ഒരു ചുവന്ന ഫ്രോക്ക് ആണ് അവൾ ഇട്ടതു… വയർ നന്നായി വീർത്തു നിൽക്കുന്നു.. അത് കാണാൻ തന്നെ ഭംഗി ആണ്.. ഞാൻ അവൾക്കു മാച്ച് ആയി ചുവന്ന ഷർട്ടും വൈയ്റ്റ് പാന്റും ആണ്.. എന്നും എവിടേലും പോകുന്നതിനു മുൻപ് ഒരു ഉമ്മ വൈപ്പു ഉണ്ട്.. അതുപോലെ തന്നെ ചുണ്ടുകൾ പരസ്പരം കോർത്തു കുറച്ചു നേരം നിന്നിട്ടാണ് ഞങ്ങൾ ഇറങ്ങിയത്…
ഒരു 7 മണിയോടെ ഞങ്ങൾ അങ്ങ് എത്തി.. മാളു പ്രെഗ്നന്റ് ആയതു കൊണ്ട് പതുക്കെ ആണ് ഞങ്ങൾ വന്നത്… ഞങ്ങൾ ഒരുമിച്ചു തന്നെ ഹാളിൽ പ്രവേശിച്ചു… ആദ്യം ഞങ്ങളെ കണ്ടത് അശ്വതി (അച്ചു ) ആയിരുന്നു.. അവൾ വന്നു എനിക്ക് കൈ തന്നു.. അവളും വരുണിന്റ കമ്പനിയിൽ തന്നെ ആണ് ജോലി.. വരുൺ വരുമ്പോൾ ഇടയ്ക്കു ഇവളും കൂടെ ഓഫീസിൽ വരുമായിരുന്നു… ഇടകൾക്കു ഞങ്ങളുടെ ഓഫീസിൽ കുറച്ചുനാൾ വർക്ക് ചെയ്യാൻ വരാറുണ്ട്.. അപ്പോൾ ഞങ്ങളുടെ വീട്ടിൽ ആണ് ഇവൾ നിൽക്കുന്നെ…
എനിക്കും മാളുവിനും ഇവളെ ഭയങ്കര ഇഷ്ടം ആണ്… പാവം ആണ്… അവൾ വന്നു മാളുവിന്റെ വയറിൽ ഒക്കെ തൊട്ടും ചെവി വച്ചും ഒക്കെ നോക്കി.. ഞങ്ങളുടെ കുറച്ചു നേരം സംസാരിച്ചു അവൾ പോയി..