ഞങ്ങൾ നേരെ വരുണിനെ കാണാൻ പോയി… വരുണും ആര്യയും നല്ല അടിപൊളി ആയി നിൽക്കുന്നു.. ആര്യയെ കണ്ടതും മാളുവിന്റെ മുഖത്തു അസ്സുയ മിന്നി മറയുന്നത് കണ്ടു.. ആര്യ അത്ര സുന്ദരി ആയിരുന്നു… വരുണും.. അവർ made for each other എന്നാ വാക്കിന് യോജിച്ചവർ ആയിരുന്നു… ഞങ്ങൾ അവരോടു കുറച്ചു നേരം സംസാരിച്ചു. എന്നിട്ടാണ് അവിടന്ന് പോയത്..
ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ചു നേരത്തെ തന്നെ ഇറങ്ങി… കാർ ഞങ്ങൾ പതുക്കെ ആണ് പോയി കൊണ്ടിരുന്നത്..
” മോനുസ്സേ വരുണേട്ടന്റ ഭാര്യ എന്ത് സുന്ദരി ആണല്ലേ…. കാണാൻ തന്നെ എന്ത് ഐശ്വര്യം അല്ലേ ”
അവൾ എന്നെ നോക്കി ചോദിച്ചു.. ഞാൻ ശരിയാണെന്നു വല്ലോം പറഞ്ഞാൽ തീർന്നു.. എന്നെ ഇവൾ വലിച്ചു കീറും…ഞാൻ തന്ത്രപരമായി നീങ്ങാൻ തീരുമാനിച്ചു…
“സുന്ദരി ആണ്.. എന്നാൽ മാളുവിന്റെ അത്ര ഒന്നും ഇല്ല.. എന്റെ മാളു അടിപൊളിഅല്ലേ…വയറൊക്കെ വച്ചപ്പോൾ കൂടുതൽ സുന്ദരി ആയി… ഐ ലവ് യു ❤️❤️”
അത് അവൾക്കു ഇഷ്ടം ആയി.. അവൾ എന്റെ കൈ എടുത്തു ഉമ്മ വച്ചു.. എന്നിട്ട് എന്റെ തോളിൽ ചാരി അങ്ങനെ കിടന്നു….
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ദിവസ്സങ്ങൾ പിന്നെയും കടന്നു പോയി.. മാളുവിന് 9 മാസ്സം ആയി.. ഇന്ന് അവളുടെ വീട്ടിൽ നിന്നു അവളെ കൊണ്ട് പോകുന്ന ദിവസം ആണ്.. എനിക്കു അതിനു ഒട്ടും ഇഷ്ടം അല്ല.. അവളെ പിരിയാൻ പറ്റില്ല.. അവൾക്കും എന്നാലും അവരുടെ ആഗ്രഹം അല്ലേ മോളെ നോക്കണം എന്ന്.. അത് കൊണ്ട് ഞാൻ സമ്മതിച്ചു.. ഞാൻ സമ്മതിച്ചത് കൊണ്ട് മാളു എന്നോട് രണ്ടു ദിവസം പിണങ്ങി നടന്നു.. ഇന്നാണ് ഒന്നു മിണ്ടിയത്…
ഞാൻ രാവിലെ മുതൽ അവൾക്കു വലിയ മുഖം കൊടുക്കാതെ നടക്കുക ആണ്.. അവളുടെ മുഖം കണ്ടാൽ ഞാൻ കരഞ്ഞു പോകും.. ഞാൻ മാക്സിമം കടിച്ചു പിടിച്ചു നിൽക്കുവാ.. ഞാൻ മാത്രം അല്ല അമ്മയും ചേട്ടത്തിയും എല്ലാം.. ആർക്കും അവളെ പിരിയുന്നത് ഇഷ്ടം അല്ല..
അവൾ ഇപ്പോൾ കരയും എന്നാ മട്ടിൽ നടക്കുവാ.. ഞാൻ ഇന്നലെ തന്നെ അവൾക്കു കൊണ്ട് പോകാൻ ഉള്ള ഡ്രസ്സ് എല്ലാം എടുത്തു വച്ചിരുന്നു…