അവളുടെ അച്ഛൻ ഞങ്ങളെ നോക്കി പറഞ്ഞു.. ഞങ്ങൾ അപ്പോഴും അതെ നിൽപ്പ് തന്നെ..
“ഇവിടെയും അത് തന്നെ ആയിരുന്നു… നിങ്ങൾ പോയപ്പോൾ കരയാൻ തുടങ്ങിയതാ ഒരാൾ… ഇപ്പോഴാ ഒന്നു നിർത്തിയത്… ”
ചേട്ടത്തി അത് പറഞ്ഞപ്പോൾ എല്ലാരും ചിരിച്ചു.. മാളു എന്നെ നോക്കിയിട്ട് വിരലിൽ നിന്നു പൊങ്ങി എന്റെ ചുണ്ടിൽ ഒരു ഉമ്മ വച്ചു.. എല്ലാരും അന്ധം വിട്ടു നിന്നു…
അമ്മയും ഇറങ്ങി വന്നു അവളെ കെട്ടിപിടിച്ചു നിന്നു.. ഒരിക്കൽ കൂടി ആരതി ഉഴിഞ്ഞു അവളെ വീട്ടിൽ കയറ്റി… അവസാനം അവളെ ഇവിടെ തന്നെ നിർത്താൻ തീരുമാനിച്ചു.. എല്ലാർക്കും അത് സന്തോഷം ആയി…
മുറിയിൽ പോയ എന്നെ അവൾ അനങ്ങാൻ പോലും വിടാതെ കെട്ടിപിടിച്ചു കിടന്നു.. എന്നും എന്റെ നെഞ്ചിലെ ചൂട് പറ്റി കിടക്കാൻ ആഗ്രഹിക്കുന്ന എന്റെ മാളു… സന്തോഷം മാത്രം നിറഞ്ഞ ഞങളുടെ ജീവിതം അങ്ങനെ മുന്നോട്ടു പോയി കൊണ്ടിരുന്നു…….
.
⚡️
കാലം പിന്നെയും മുന്നോട്ടു തന്നെ പോയി കൊണ്ടിരുന്നു.. ഇന്ന് ഞങ്ങൾക്ക് ഒരു മോൻ ഉണ്ട്.. അവനു ഇപ്പോൾ 6 മാസ്സം ആയി.മാളു ഗർഭിണി ആയ ആണ് മുതൽ ഞാൻ പറയുമായിരുന്നു മാളുവിന്റെ പോലെ ഉള്ള ഒരു പെൺകുട്ടി മതി എന്ന്.. അവൾക്കു എന്നെ പോലെ ഒരു ആൺകുട്ടി വേണം എന്നായിരുന്നു വാശി.. എല്ലാടത്തും അവളുടെ വാശിയെ ജയിച്ചിട്ടുള്ളു അതുപോലെ ഇവിടെയും അവളുടെ വാശി തന്നെ ജയിച്ചു… അവളുടെ ആഗ്രഹം പോലെ ആൺകുട്ടി.. അവനെ ഞങ്ങൾ ഋതുനാഥ് എന്ന് പേരിട്ടു.. വീട്ടിൽ കുഞ്ഞുണ്ണി എന്നും വിളിച്ചു..
കല്യാണിയെ പോലെ അവൻ എല്ലാവർക്കും പ്രിയ പെട്ടവൻ ആണ്.. അവന്റെ കരച്ചിലും ചിരിയും എല്ലാം ആ വീട്ടിൽ നിറഞ്ഞു നിന്നു… ഞങ്ങള് വളരെ സന്തോഷം നിറഞ്ഞ ജീവിതം..
..
അങ്ങനെ ഒരുപാട് നാളായി ഉള്ള മാളുവിന്റെ ഒരു ആഗ്രഹം കൂടി അടുത്ത മാസ്സം സാധിക്കാൻ പോകുക ആണ്… അവളുടെ ഒരു വലിയ ആഗ്രഹം ആയ പരിസ് യാത്ര.. അത് ഞങ്ങൾ അങ്ങ് പ്ലാൻ ചെയ്തു.. ഞങ്ങൾ മാത്രം അല്ല അമ്മയും ചേട്ടനും ചേട്ടത്തിയും മാളുവിന്റെ വീട്ടുകാരും അടങ്ങുന്ന ഒരു യാത്ര.. എല്ലാവർക്കും കൂടി ഒരു യാത്ര.. ഇനി ഒരു മാസ്സം കൂടി ഉണ്ട്.. അതിനു വേണ്ട ടിക്കറ്റ് ബാക്കി കാര്യം എല്ലാം നേരത്തെ എടുത്തു വച്ചു.. മാളു ഇപ്പോൾ ദിവസ്സങ്ങൾ എണ്ണി കഴിയുക ആണ്…