…….
രാവിലെ ഒരു കുഞ്ഞി കൈ മുഖത്തു വന്നു വീണപ്പോൾ ആണ് ഞാൻ ഉണരുന്നത്….. ഉറക്കം മാറാതെ ഞാൻ കണ്ണ് തിരുമി നോക്കി.. അപ്പോൾ പിന്നെയും കിട്ടി ഒന്നു രണ്ടു അടി….. നോക്കുമ്പോൾ നമ്മുടെ ആശത്തി കല്യാണിക്കുട്ടി ബെഡിൽ ഇരുന്നു കളിക്കുന്നു… മാളു അപ്പുറത്ത് ഇതെല്ലാം നോക്കി നിൽക്കുന്നു…കല്യാണി എന്നെ അടിക്കുന്ന കണ്ടു മാളു നോക്കി ചിരിക്കുന്നു.. ചേട്ടത്തി രാവിലെ പോയപ്പോൾ കല്യാണിയെ മാളൂനെ ആണ് ഏൽപ്പിക്കുന്നെ… അതാണ് അവൾ ഇവിടെ ഇപ്പോൾ..
ഞാൻ മാളൂനെ നോക്കിയിട്ട് കല്യാണിയെ എടുത്തു നെഞ്ചിന് പുറത്തു ഇരുത്തി.. അവൾ അവിടെ ഇരുന്നു എന്തൊക്കയോ പറഞ്ഞു ചിരിക്കുന്നു… ഞാൻ അവൾക്കു രണ്ടു കവിളിലും ഉമ്മയും കൊടുത്തു എണിറ്റു….. അവളെയും എടുത്തു മാളുവിന്റെ കയ്യിൽ കൊടുത്തു…. എന്നിട്ട് മാളുവിന്റെ ഇടുപ്പിൽ കൂടി കയ്യിട്ട് എന്റെ ദേഹത്തോടു ചേർത്ത് നിർത്തി.. പെട്ടന്നുള്ള എന്റെ പ്രവർത്തിയിൽ അവൾ ഒന്നു ഞെട്ടി.. ഞാൻ അവളുടെ ചുണ്ടിൽ നല്ലത് ഒരു ഉമ്മയും കൊടുത്തു..
എന്നിട്ട് ഞാൻ നേരെ ബാത്‌റൂമിൽ കയറാൻ പോയി.. നോക്കുമ്പോൾ മാളു എന്നെയും നോക്കി നിൽക്കുന്നു.. അവളുടെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു… ഞാനും അവളെ നോക്കി ചിരിച്ചു…നേരെ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി റൂമിൽ കയറിയപ്പോൾ അവർ താഴെ പോയിരുന്നു….. ഞാൻ കണ്ണാടിയിൽ നോക്കി മുടി ഒക്കെ ഒതുക്കി.. എന്നിട്ട് ഒരു t ഷർട്ട് ഇട്ടു താഴെ പോയി..
താഴെ പോയപ്പോൾ കല്യാണി അമ്മയുടെ മടിയിൽ ഇരിക്കുന്നു.. ഞാൻ അമ്മ കാണാതെ പതുക്കെ അടുക്കളയിൽ പോയി. നോക്കുമ്പോൾ മാളു എനിക്കുള്ള ചായ ഉണ്ടാക്കുന്നു.ഞാൻ പതുക്കെ പോയി അവളെ കെട്ടിപിടിച്ചു… പെട്ടന്നുള്ള പിടിത്തത്തിൽ അവൾ ഒന്നു പേടിച്ചു…
“അയ്യോ ”
അവൾ അറിയാതെ വിളിച്ചു പോയി…
“എന്താ മോളെ എന്ത് പറ്റി….”
അവളുടെ സൗണ്ട് കേട്ടു അമ്മ അവിടെ നിന്നു വിളിച്ചു ചോദിച്ചു.. ഞാൻ നിന്നു ചിരിക്കുന്ന കണ്ടു അവൾ എന്റെ വയറിൽ ഒരു നുള്ള് തന്നു… എന്നിട്ട് എന്റെ വാ പൊത്തി പിടിച്ചു…