മാളു പഴയ മാളു തന്നെ ആണ്.. കുഞ്ഞുണ്ണി ആയെങ്കിലും അവൾ എന്റെ ഒരു കാര്യത്തിനും മുടക്കം കരുതുന്നില്ല എന്നെയും അവൾ പോന്നു പോലെ ആണ് നോക്കുന്നത്. ഇടയ്ക്കു അവൾ ഇപ്പോഴും എനിക്കു അമ്മിഞ്ഞ തരാറുണ്ട്.. ഞങ്ങൾ പഴയതിലും സ്നേഹത്തിൽ മുന്നോട്ടു പോയി കൊണ്ടിരുന്നു…
അങ്ങനെ ഇരിക്കെ ഒരു ദിവസം പതിവില്ലാതെ കിരൺ വീട്ടിൽ വന്നു …..അന്ന് ഞാനും മാളുവും കുഞ്ഞും പുറത്തു ഇരിക്കുക ആയിരുന്നു… അവൻ വന ഉടനെ കുഞ്ഞുണ്ണിയെ എടുത്തു മടിയിൽ വച്ചു ഞങ്ങൾക്ക് ഒപ്പം ഇരിന്നു….
“എന്താണ് ഏമാനെ… ഈ വഴി ഒക്കെ അറിയുമോ ”
“അതെന്തു ചോദ്യം ആട…. ഞാൻ ഇടയ്ക്കു വരാറുള്ളതല്ലേ…”
അവനും ഞങ്ങളും ഓരോന്ന് സംസാരിച്ചു ഇരുന്നു… എന്നാൽ അവൻ എന്തോ പറയാൻ വന്നിട്ട് മാറ്റി കളയുന്നു… മാളുവും അത് ശ്രെദ്ധിച്ചു.. അവസ്സനം
“എന്താ കിരണേ നിനക്ക് എന്തോ പറയാൻ ഉണ്ടല്ലോ… എന്തായാലും മടിക്കാതെ പറ ഞങ്ങൾ അല്ലേ…”
മാളു പറഞ്ഞപ്പോൾ അവൻ ഞങ്ങളെ ഒന്നു നോക്കി…
“അത് ഡാ…. ഒരു……. കാര്യം…”
അവൻ വിക്കി വിക്കി പറയാൻ തുടങ്ങി.. എന്നാലും ഒന്നും വ്യക്തമാക്കുന്നില്ല…
“നീ കിടന്നു വിക്കാതെ കാര്യം പറയെടാ ”
അവസാനം അവൻ ഒരു നെടുവീർപ്പിട്ടു
“എടാ അത് നിങ്ങളുടെ കൂടെ ഓഫീസിൽ ഇടയ്ക്കു കാണാറുള്ള.. വരുണിന്റ കൂടെ എപ്പോഴും വരുന്ന ആ കുട്ടി ഇല്ലേ ”
“ആ… അശ്വതി…. അവൾക്കു എന്താ?”
“അവൾക്ക് ഒന്നും ഇല്ല.. എന്നാൽ എനിക്കുണ്ട് ”
അവൻ പറഞ്ഞത് മനസ്സിലാവാതെ ഞങ്ങൾ പരസ്പരം നോക്കി…
” നീ ഒന്നു തെളിച്ചു പറ മോനെ ”
“എടാ എനിക്കില്ലേ ആ കൊച്ചിനെ ഇഷ്ടം ആണ്… നിങ്ങൾ എനിക്കു വേണ്ടി ഒന്നു സംസാരിക്കുമോ…?”
അവൻ അതും പറഞ്ഞു ഞങ്ങളെ നോക്കി.. ഞങ്ങൾ അവനെ നോക്കി ചിരിച്ചു…. 🥰😊😊😊😊
. . . .🥰 🥰 🥰
THE END🥰
ഈ പാർട്ട് എല്ലാവർക്കും ഇഷ്ടം ആകുമോ എന്ന് അറിയില്ല… കിട്ടിയ സമയത്തിൽ തട്ടി കൂട്ടിയ ഒന്നാണ് ഇത്… 🥰😊😊😊