” ഒന്നും ഇല്ല അമ്മ……. കൈയിൽ ചൂട് ചായ പറ്റിയതാ കുഴപ്പം ഇല്ല… ”
“സൂക്ഷിച്ചു ചെയ് മോളെ ”
“ശെരി അമ്മേ ”
അവൾ അമ്മയോട് വിളിച്ചു പറഞ്ഞു… എന്നിട്ട് എന്നെ നോക്കി.. ഇപ്പോഴും അവളുടെ കൈ എന്റെ വായിൽ തന്നെ ആണ്.. ഞാൻ അ കയ്യിൽ ഒരു ഉമ്മ കൊടുത്തു….
“കഷ്ടം ഉണ്ട് കേട്ടോ… എന്തിനാ എന്നെ പേടിപ്പിക്കുന്നെ… ”
അവൾ അതുംപറഞ്ഞു എന്നെ നോക്കി.. ഞാൻ അവളെ ഇടുപ്പിൽ കൂടി കൈയിട്ടു കെട്ടിപിടിച്ചു.. അവളുടെ ചുണ്ട് ഞാൻ എന്റെ ചുണ്ടിന്റെ പിടിയിൽ ആക്കി… അവളും എന്നോട് സഹകരിച്ചു… ഞങ്ങൾ കുറച്ചു നേരം അങ്ങനെ നിന്നു.. സ്ഥലകാല ബോധം വന്നപ്പോൾ ഞങ്ങൾ വിട്ടു മാറി….. അവളുടെ കണ്ണുകളിൽ കളങ്കമില്ലാത്ത പ്രണയം ആണ് ഞാൻ കണ്ടത്… ഞാൻ അവളെ കെട്ടിപിടിച്ചു കുറെ നേരം നിന്നു.. എന്നിട്ട് ഞാൻ അവളെ വിട്ട് ഹാളിൽ പോയി.. അമ്മയ്ക്കും ഒരു ഉമ്മ കൊടുത്തു..കഴിക്കാൻ പോയിരുന്നു…
മാളുവും ഞാനും ഒരുമിച്ചു കഴിച്ചു… എന്നിട്ട് പുറത്തു പോകണം എന്ന് പറഞ്ഞു ഞാൻ എണിറ്റു.. 1 മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങൾ പോകാൻ ഇറങ്ങി.. കല്യാണിയെയും ഞങ്ങൾ കൊണ്ടുപോയി…. ഞങ്ങൾ നേരെ മാളിൽ പോയി കുറച്ചു നേരം കറങ്ങി നടന്നു…. കല്യാണിയെ കൊണ്ട് പോകുമ്പോൾ എല്ലാരും ഞങ്ങളുടെ കുട്ടി ആണെന്ന് വിചാരിച്ചു കാണും…. ഞങ്ങൾ അങ്ങനെ കുറെ നടന്നു.. കല്യാണി ഞങ്ങളുടെ കൂടെ തന്നെ എന്തൊക്കയോ പറഞ്ഞു കയ്യിൽ ഇരിക്കുന്നു…….
ഞങ്ങൾ തുണികൾ എടുക്കാൻ ആയി ഷോപ്പിൽ കയറി.. എനിക്കും ചേട്ടനും ഉള്ള ഡ്രസ്സ് എടുത്തിട്ട് അമ്മയ്ക്കും ചേട്ടത്തിക്കും മാളുവിനും എടുക്കാൻ പോയി.. മാളു തുണി നോക്കിയപ്പോൾ ഇപ്പോൾ വരാം എന്ന് പറഞ്ഞു കല്യാണിയെയും എടുത്തു അടുത്ത സ്വാർണ കടയിൽ കയറി.. മാളുവിന്റെ കഴുത്തിൽ 3 വർഷം മുൻപ് ഞാൻ കെട്ടിയ താലി ഒരു ചരടിൽ തന്നെ കിടക്കുന്നു.. അത് എനിക്കു നല്ല വിഷമം ഉണ്ടാക്കി… ഞാൻ അവൾക്കായി ഒരു മാല വാങ്ങി കയ്യിൽ വച്ചു..തിരിച്ചു തുണികടയിൽ പോയി എല്ലാം ബില്ല് ഒക്കെ ചെയ്തു ഞങ്ങൾ പിന്നെയും കുറച്ചു കറങ്ങി… ഉച്ചക്ക് നല്ലത് ബിരിയാണി ഒക്കെ കഴിച്ചു.. വൈകുന്നേരം കടപ്പുറത്തു ഒക്കെ പോയിട്ടാണ് ഞങ്ങൾ വീട്ടിൽ എത്തിയത്.