. ഞങ്ങൾ വീട്ടിൽ എത്തുമ്പോൾ 7മണി ആയി.. കല്യാണി അപ്പോൾ സുഖ ഉറക്കം ആയിരുന്നു… അവളെ നേരെ ചേട്ടത്തിയെ കൊടുത്തു.. മാളു എല്ലാവർക്കും ഉള്ള ഡ്രസ്സ് ഒക്കെ കൊടുത്തു.. എല്ലാവരും നല്ലത് ഹാപ്പി ആണ്… പിന്നെ കുറെ നേരം ഓരോന്ന് പറഞ്ഞു ഞങ്ങൾ അങ്ങനെ ഇരുന്നു… അത്താഴവും കഴിച്ചു ഞങ്ങൾ കിടക്കാൻ ആയി പോയി … റൂമിൽ എത്തിയപാടെ ഞാൻ പോയി കുളിച്ചു വന്നു… ഞാൻ ഇറങ്ങിയപ്പോൾ മാളുവും.. അവൾ ഇന്ന് വലിയ സന്തോഷവധി ആണ്.. അവളെ ആഗ്രഹിച്ച ജീവിതം അവൾക്കു കിട്ടിയതിന്റെ സന്തോഷം.. ഞാനും വളരെ സന്തോഷവാൻ ആണ്… . . .
മാളു കുളിച്ചിറങ്ങും വരെ ഞാൻ കട്ടിലിൽ ഇരിന്നു….. അവൾ കുളിച്ചിറങ്ങി വന്നു തല എല്ലാം തോർത്തി എന്റെ അടുത്ത് വന്നു… ഞാൻ അവളെ എന്നിൽ ചേർത്തിരുത്തി…… ഉടനെ ഒരു കാര്യം ഓർത്ത ഞാൻ അവളുടെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു… അവൾ എന്താന്നുള്ള ഭാവത്തിൽ എന്നെ നോക്കി.. ഞാൻ അവളുടെ കയ്യും പിടിച്ചു കൊണ്ട് പൂജമുറിയിൽ നടന്നു…. അവൾക്കു ഒന്നും മനസിലാവാതെ കൂടെ വന്നു… ഞാൻ അവിടെ പോയി അവളെ പിടിച്ചു ദൈവങ്ങളുടെ ഫോട്ടോയുടെ മുന്നിൽ നിർത്തി… എന്നിട്ട് അവളുടെ കഴുത്തിളുടെ കയ്യിട്ടു പഴയ താലി അഴിച്ചു.. അവൾ എന്താന്ന് എന്റെ മുഖത്തു നോക്കി….. ഞാൻ ചിരിച്ചിട്ട് എന്റെ പോക്കറ്റിൽ നിന്നു മാല എടുത്തു അതിൽ താലി കോർത്തു അവളെ കാണിച്ചു.. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.. ഞാൻ ആ താലി അവളെ അണിയിച്ചു….
“3 വർഷം മുൻപ് ഞാൻ നിന്റെ കഴുത്തിൽ താലി കെട്ടിയപ്പോൾ എനിക്കു നിന്നോട് നല്ല ദേഷ്യം ഉണ്ടായിരുന്നു…. എന്നാൽ ഇന്ന് നീ എന്റേത് മാത്രം ആണ്… നീയില്ലാതെ എനിക്കു ഇനി ജീവിക്കാൻ പറ്റില്ല…. ഐ ലവ് യു ❤️❤️”
അവളുടെ നിരകണ്ണുകളെ സാക്ഷി ആക്കി ഞാൻ വീണ്ടും അവളെ താലി കെട്ടി.. അവിടെ ഉള്ള സിന്ധുര ചെപ്പിൽ നിന്നും സിന്ധുരം എടുത്തു അവൾക്കു തൊട്ടു കൊടുത്തു.. അവളുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞു തന്നെ ഇരുന്നു…. അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.. അവൾ ഉടനെ എന്നെ കെട്ടിപിടിച്ചു…ഞങ്ങൾ കുറച്ചു നേരം അങ്ങനെ നിന്നു… അവസാനം ഞാൻ അവളെ എൻറെ കയ്യിൽ താങ്ങി എടുത്തു…. ഒരു പൂച്ചാകുഞ്ഞിനെ പോലെ അവൾ എന്റെ കൈക്കുള്ളിൽ കിടന്നു.. ഞാൻ അവളെയും കൊണ്ട് റൂമിൽ പോയി അവളെ കട്ടിലിൽ ഇട്ടു…