മെസ്സേജ് എല്ലാം വായിച്ചു കഴിഞ്ഞു അവൾക്കു റിപ്ലൈ കൊടുക്കുന്നതിനു പകരം കാൾ തന്നെ ചെയ്തു ..
ആദ്യം വിളിച്ചപ്പോൾ ഫോൺ എടുത്തില്ലായിരുന്നു.. രണ്ടാമത് വിളിച്ചപ്പോൾ ആയിരുന്നു അവൾ ഫോൺ എടുത്തത്, അതും അവസാന റിങ് അടിക്കുന്ന സമയത്തു…
ഫോൺ എടുത്തപ്പോൾ തന്നെ അവളുടെ മധുരമായ ശബ്ദത്തിൽ “ഹലോ..”
പക്ഷെ ആ മധുരമായ ശബ്ദത്തിന് കൊറച്ചു കഠിന്യം ഉണ്ടായിരുന്നു എന്ന് മാത്രം…
ഞാനും തിരിച്ചു ഒരു ഹലോ പറഞ്ഞു…
“എവിടെ ആയിരുന്നു ഇത്ര സമയവും??” അവിടെ നിന്നും ഒരു ചോദ്യം ഉയർന്നു…
“ഇന്നലെ എപ്പോഴാണ് നമ്മൾ ഉറങ്ങിയത് എന്ന് അറിയാലോ നിനക്ക്, രാവിലെ എഴുന്നേറ്റപ്പോൾ താമസിച്ചു…” ഞാനും ഇച്ചിരി പരുക്കനോടെ തന്നെ പറഞ്ഞു…
“ഇപ്പോൾ 10 മണി ആയി.. ഈ 10 മണി വരെ സാർ ഉറക്കം ആയിരുന്നോ..??” വീണ്ടും നീരുവിന്റെ ചോദ്യം….
“8.30 ആയപ്പോൾ ഡെയ്സി എഴുന്നേൽ”
ഞാൻ പറഞ്ഞു മുഴിപ്പിക്കും മുൻപേ നീരു ചാടി കയറി
“ഓഹോ എട്ടു അരക്കു എഴുന്നേറ്റിട്ടു ഇപ്പോഴാണ് അല്ലെ ഒന്ന് വിളിക്കാൻ തോന്നിയത്… നടക്കട്ടെ ” നീരു ഖ്രോഷിച്ചു..
“ടി നീരു, ഞാൻ പറയുന്നത് ഒന്ന് കേൾക്കു ആദ്യം…”
“ഒന്നും പറയണ്ട എല്ലാം മനസിലായി, ഞാൻ വെറും കറിവേപ്പില…”
“ടി ചുമ്മാ ദേഷ്യം പിടിപ്പിക്കല്ലേ.. ആദ്യം ഒന്ന് കേൾക്കു ..”
“ഒന്നും കേൾക്കണ്ട എന്ന് അല്ലെ പറഞ്ഞത്..”
നീരു നല്ല കട്ട കലിപ്പിൽ ആണെന്ന് എനിക്ക് മനസിലായി.. എന്നെ ഒന്ന് പറയാൻ പോലും അവൾ സമ്മതിക്കുന്നില്ല.. അല്ലെങ്കിൽ ഞാൻ പറയുന്നത് കേൾക്കാൻ പോലും കൂട്ടു ആകുന്നില്ല…
കൊറേ നേരം ആയിട്ടും അവൾ ഇത് തന്നെ തുടർന്ന്…
“പൊലയാടി മോളെ പറയുന്നത് കേൾക്കടി..” അത്ര സമയം ശാന്തമായി സംസാരിച്ച ഞാൻ ഒന്ന് പൊട്ടി തെറിച്ചു…
ആ പൊട്ടി തെറിയിൽ നീരു നിശബ്ധമായി…
“ആഹാ അപ്പോൾ മിണ്ടാതെ ഇരിക്കാനും അറിയാം അല്ലെ ” ഞാൻ അവളോടായി പറഞ്ഞു…
നീരുവിന്റെ സൈഡിൽ നിന്നും മൗനം മാത്രം.. പെട്ടന്നു തെറി കേട്ടത് കൊണ്ടാണോ അതോ ഞാൻ ആദ്യമായി തെറി വിളിച്ചത് കൊണ്ടാണോ എന്ന് ഒന്നും എനിക്ക് മനസിലായില്ല…