ഇന്നലെ രാത്രി അവസാനം സംസാരിച്ച കാര്യം ഞാൻ വെറുതെ ഒന്ന് ഇട്ടു നോക്കി…
“ഡി നീരു ഇന്നലെ ഞാൻ അറിയാതെ എന്തൊക്കെ തോന്നി ചോദിച്ചു പോയതാ..”
“ഓഹ് അതോ.. കുഴപ്പം ഇല്ല ഡാ… ഞാൻ അത് അപ്പോഴേ മറന്നു.. എന്റെ പൊന്നു മോൻ അത് ചുമ്മാ പറഞ്ഞതാണെന്നും എനിക്ക് അറിയാം..” അവൾ ഒരു ആക്കൽ ആക്കി പറഞ്ഞു…
അപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്.. ഇന്നലെ മുതൽ നീരുവിനോട് ഇച്ചായൻ എന്ന് വിളിക്കാൻ അല്ലെ പറഞ്ഞിരുന്നത്.. ഇന്നലെ അവൾ അങ്ങെനെ തന്നെ ആയിരുന്നു വിളിച്ചതും..
ഇതിപ്പോ എന്ത് വീണ്ടും പഴയത് പോലെ എടാ പോടാ വിളി…
ഞാൻ ആകാര്യം അവളോട് ചോദിച്ചു…
“ടോമേ സത്യം പറയാലോ എനിക്ക് അങ്ങനെക്കെ വിളിക്കാൻ ഒരു ചമ്മൽ ആണ്.. ഏട്ടാ, ഇച്ഛയാ, അച്ചായാ.. ഒരുമാതിരി കുലസ്ത്രീകൾ പോലെ…”
“എന്നാലും….”
“ഇപ്പോഴത്തെ കാലത്തു ഇങ്ങനെക്കെ വേണോ?? പലരും ഇപ്പോൾ ഭർത്താക്കന്മാരെ പേര് പറഞ്ഞ വിളിക്കുന്നത് പോലും.. ടോം നീ ഇതുവരെ പഴഞ്ചൻ കാലത്തു തന്നെ ആണ്…”
“എന്ത് പഴഞ്ചൻ??
“ഒന്ന് നേരാവണ്ണം മോഡേൺ ഡ്രസ്സ് ഇടാൻ സമ്മതിക്കില്ല,, പിന്നെ ഇച്ചായൻ കുച്ചായൻ എന്നൊക്കെ വിളിക്കണം.. അതൊക്കെ തന്നെ…”
“ഓഹോ… നീ നിനക്ക് ഇഷ്ട്ടം ഉള്ളത് പോലെ ചെയ്യ്…”
“എന്താ ടോമേ ദേഷ്യം ആയോ??”
“ഇല്ലെടി കാര്യം ആയ പറഞ്ഞെ… ഞാൻ എന്തിനും ഏതിനും കൂടെ സപ്പോർട്ട് ആയി ഉണ്ടാകും..”
“ഭഗവാനെ ഒരാൾക്ക് ഇത്രയും വേഗം മനമാറ്റം ഉണ്ടാകുമോ??” അവൾ എന്നോട് ചോദിച്ചു..
“ഇപ്പോൾ മനം മാറിയതും കുറ്റമായോ…”
“അയ്യോ ഇല്ലേ..”
അങ്ങനെ ഓരോന്നു പറഞ്ഞു ഇന്നലത്തെ കാര്യത്തിൽ നിന്നു വഴി മാറി എങ്കിലും ഞാൻ വിട്ടില്ല വീണ്ടും ഉടുമ്പ് പോലെ വിട്ട ഭാഗത്തു തന്നെ കയറി പിടിച്ചു തിരികെ വന്നു…
“”ഏയ് .. അല്ല ഞാൻ ഇന്നലെ പറഞ്ഞതു സത്യമാ നീരു .. ”
“എന്ത് സത്യം ആണെന്??”
വേറെ വിഷയത്തിന്റെ ഇടയിൽ ഇന്നലത്തെ കാര്യം കയറി വന്നപ്പോൾ നീരുവിനു ആദ്യം പിടി കിട്ടിയില്ല എന്താ കാര്യം എന്ന് ആയി….