ലക്കി ഡോണർ 7 [Danmee]

Posted by

” റോഡ്  ആണെങ്കിൽ  എന്താ … നീ  എന്റെ ഭാര്യ അല്ലെ  ”

“പോയെ  പോയെ ”

അവൾ അൽപ്പം വേഗത്തിൽ  നടന്നു.  ഞാനും  അവളോടൊപ്പം നടന്നു.മെഹ്റിൻ വീടിന്റെ വാതിൽ തുറന്ന് കേറുമ്പോൾ  പിന്നിൽ നിന്ന് ഞാൻ കെട്ടിപ്പിടിക്കാൻ ഒരുങ്ങുമ്പോൾ  ആണ്‌  അകത്തു എന്റെ  മക്കളും ആയി  പുതിയ  ജോലിക്കാരിയു  ഇരിക്കുന്നത്  കണ്ടത്. ഞാൻ  ആ ശ്രമം  വേണ്ടെന്ന്  വെച്ചു. എന്നെ കണ്ടതും  അവൾ  മെഹ്റിന്റ കൂടെ  കുട്ടിയേയും  കൊണ്ട്  അകത്തേക്ക്  പോയി. ഞാൻ  അവിടെ  ഇരുന്ന് കൊണ്ട്  ടീവി  ഓൺ  ചെയ്‌തു.

പ്രേതേകിച്ച് പരിപാടി  ഒന്നും  ഇല്ലായിരുന്നു  ഞാൻ  വെറുതെ  ചാനൽ മറ്റി  കളിച്ചു.

” ഇവിടെ ഇങ്ങനെ  ഇരുന്നാൽ  മതിയോ … പണിക്ക് പോകാൻ  ഉദ്ദേശം ഒന്നും ഇല്ലേ ”

” ഇല്ല  നീ  ഇങ്ങ്  വന്നിരുന്നേ ”

” എനിക്ക്  അകത്ത് പണിയുണ്ട് …. ”

തിരിഞ്ഞു നടക്കാൻ  ഒരുങ്ങിയ  അവളെ  കയ്യിൽ പിടിച്ചു ഞാൻ  അവിടെ  ഇരുത്തി എന്റെ കൈ  അവളുടെ  മേലെ  ഇട്ടിരുന്നു.

” ദേ ആ പെണ്ണ്  അപ്പുറത് ഉണ്ട്‌  കേട്ടോ ”

” അവളെ  പറഞ്ഞു വിട്….. ഇന്ന് ഞാൻ  ഉണ്ടല്ലോ  ”

ഞാൻ  അവളുടെ  കവിളിൽ  ചുംബിക്കാൻ  തുടങ്ങി.  അവൾ എന്നെ  തിരിച്ചു ചുംബിച്ചുകൊണ്ട് എഴുന്നേൽക്കാൻ  ഒരുങ്ങി. ഞാൻ അവളെ  വീണ്ടും പിടിച്ചു  ഇരുത്തിയപ്പോൾ അവൾ റിമോട്ടിന്റെ പുറത്താണ് ഇരുന്നത്. പെട്ടെന്ന് ടിവി യുടെ  വോളിയം കൂടി.

” ബോളിവുഡ് താരങ്ങളായ സോയ കപൂറും  ആവേശ് ഖനും തമ്മിൽ വിവാഹിതരായി.മുംബൈയിലെ പി ബി കെട്ടിടസമുച്ചയത്തിൽവച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹ ചിത്രങ്ങൾ സോയ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. വിവാഹച്ചടങ്ങിൽസിനിമ-രാഷ്ട്രീയ-വ്യവസായ രംഗത്തുള്ള പ്രമുഖർ പങ്കെടുത്തു. ആവേഷിന്റെ മാതാവ് നീതു ഖാൻ , മുൻ ഭാര്യ റിദ്ധിമ ഭട്ട് , ബന്ധുക്കളായ ആലി ഖാൻ , കരീഷ്മ ഖാൻ തുടങ്ങിയവരും. സോയയുടെ പിതാവ് മഹേഷ് കപൂർ , മാതാവ് സോണി ഭട്ട് , സഹോദരി നിനു കപൂർ തുടങ്ങിയവരും വിവാഹവേദിയിലെത്തി. വിവാഹവേദിയിലേക്ക് മാധ്യമങ്ങൾക്ക് പ്രവേശനമില്ലായിരുന്നു. അതിഥികൾ ക്യാമറ ഉപയോഗിക്കുന്നതിൽ കർശനമായ വിലക്ക് ഏർപ്പെടുത്തിയിരുന്നു.”

Leave a Reply

Your email address will not be published. Required fields are marked *