ലക്കി ഡോണർ 7 [Danmee]

Posted by

ഞാൻ എന്റെ കയ്യിൽ  ഉണ്ടായിരുന്ന  സ്പയർ കീ കൊണ്ട്  വീട് തുറന്നു അകത്തേക്ക്  കയറി. വീടിന് അകം മുഴുവൻ   ഇരുട്ട് ആയത് കൊണ്ട് ഞാൻ  ലൈറ്റ് ഇട്ടു തിരിഞ്ഞപ്പോൾ  സെറ്റിയിൽ  മെഹ്റിൻ ഇരിക്കുന്നു. അവളെ  കണ്ട്  ഞാൻ  ഒന്ന്  പരുങ്ങി. ഞാൻ  അത് മറച്ചു വെച്ച് ഒന്ന് ചിരിച്ചുകൊണ്ട്  അവളോട്  ചോദിച്ചു.

” നീ ഇത്‌ വരെ  കിടന്നില്ലേ ”

” ഇല്ല  മോൻ  ഉണർന്നു  ഇപ്പോൾ പാല് കൊടുത്ത് ഉറക്കിയതേ ഉള്ളു ”

” നീ ചെന്ന്  കിടക്ക് …. ഞാൻ  ഒന്ന്  കുളിച്ചിട്ട്  വരാം ”

ഞാൻ  അവളെ  മറികടന്ന്  പോകാൻ  നോക്കി. പക്ഷെ  അവൾ  എന്നെ  പിന്നിൽ നിന്ന്  വിളിച്ചു.

” ഇക്ക  ഒന്ന്  നിന്നെ  ”

ഞാൻ  തിരിഞ്ഞു  അവളെ  നോക്കി. അപ്പോൾ  അവൾ  സെറ്റിയിൽ  കൈകൊണ്ട് തട്ടികൊണ്ട് എന്നോട്  പറഞ്ഞു.

” ഇവിടെ  വന്ന് ഇരുന്നേ…. എനിക്ക് കുറച്ച്  സംസാരിക്കാൻ  ഉണ്ട്‌ ”

” ഞാൻ  ഒന്ന്  കുളിച്ചിട്ട്  വരട്ടെ …. നല്ല  ക്ഷീണം ഉണ്ട്‌… അല്ലെങ്കിൽ  നീ  പോയി  കിടക്ക്  നമുക്ക്  നാളെ  സംസാരിക്കാം ”

” കുഞ്ഞ് ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ  രാവിലെ ഹോസ്പിറ്റലിൽ പോണെന്നു  പറഞ്ഞു ഇവിടെ  നിന്ന്  ഇറങ്ങുമായിരുന്നു… ഇപ്പോൾ  കുഞ്ഞിനെ  ഇവിടെ  കൊണ്ടുവന്നു… എന്നിട്ടും  ഇപ്പോഴും  ഇക്ക  എന്നോട്  ഒന്ന്  യാത്ര പോലും  ചോദിക്കാതെ  അതിരാവിലെ  പോകുന്നു. ശില്പ ഡോക്ടറിനെ  വിളിച്ചപ്പോൾ കുഞ്ഞിന്റെ കാര്യത്തിന്  ഡെയിലി  ഹോസ്പിറ്റലിൽ വരണ്ടായിരുന്നു എന്ന  പറഞ്ഞത് ”

” നീ എന്താ  എന്നെ ചോദ്യം ചെയ്യുക   ആണോ……… നിനക്കും  അറിയാവുന്നത്  അല്ലെ  എന്റെ  പ്രേശ്നങ്ങൾ . ഉമ്മ  അന്ന്  ഇവിടെ  നിന്ന് ഇറങ്ങിയത്   ആണ്‌ ”

” ഉമ്മ  കുഞ്ഞിനെ  കാണാൻ  ഇവിടെ  വരാറുണ്ട്… ഇന്നും  വന്നിരുന്നു…. ഇത്‌  പറയാനും  ചോദിക്കാനും  നമ്മൾ  തമ്മിൽ  ഒന്ന്  നല്ലരീതിയിൽ കണ്ടിട്ട്  തന്നെ  എത്ര ദിവസം  ആയി …… ഞാനും  ആദ്യം  കുടുംബപ്രേശ്നവും  ഉമ്മ  പോയതും  ഒക്കെ ആയിരിക്കും  ഇക്കയുടെ  വിഷമത്തിന് കാരണം എന്ന്  വിചാരിച്ചു.. കുഞ്ഞിനെ ഹോസ്പിറ്റലിൽ നിന്ന് കൊണ്ട് വരാത്തത് കൊണ്ട്  എന്റെ  ചിന്തമുഴുവൻ കുഞ്ഞിനെ  കുറിച്ച്  ആയിരുന്നു. അത്  കൊണ്ട്  ആണ്‌  എനിക്ക്  ആ  ദിവസങ്ങളിൽ  ഇക്കയെ  ശ്രെദ്ധിക്കാൻ  പറ്റാത്തിരുന്നത്…..  പക്ഷെ ഇപ്പോൾ  ആലോചിക്കുമ്പോൾ  എനിക്ക്  പല കാര്യങ്ങളും മനസിലാകുന്നില്ല….. ഉമ്മാക്ക് ആസിയയെ   ഇഷ്ട്ടം ആണ്‌.. അവളും  മാമയും  ഒരുമിക്കണം എന്ന്  ആ പാവം എപ്പോഴും  പറയുമായിരുന്നു…. അന്ന്  പള്ളിക്കാരുടെയും  നാട്ടുകാരുടെയും  മുന്നിൽ  മാമാ ഇക്ക  കാരണം  നാണം കേട്ടപ്പോൾ …ഉമ്മാക്ക് നല്ല  വിഷമം ആയിരുന്നു.  ഒന്നും ഇല്ലെങ്കിലും സ്വന്തം കൂടപ്പിറപ്പ് അല്ലെ..   ദുരെ എവിടേക്കും  അല്ലല്ലോ ഉമ്മ പോയത്   തൊട്ട്  അപ്പുറത്തെ വീട്ടിലേക്ക്  അല്ലെ …..  ഉമ്മയോട് ഇക്ക  ഒന്ന് സംസാരിക്കാൻ  പോലും  ശ്രമിച്ചിട്ടില്ല… പിന്നെ  കുഞ്ഞിന്റെ കാര്യത്തിൽ ഞാൻ  ആകുലത പറയുമ്പോൾ ഇക്ക എന്നെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും  നിന്നിട്ടില്ല.. നിങ്ങളുടെ  എല്ലാ കാര്യത്തിനും  കുട്ട് നിൽക്കുന്നവൾ അല്ലെ ഞാൻ  ആ  എന്നോട്… നിങ്ങൾ  എന്താ  മറക്കുന്നത് “

Leave a Reply

Your email address will not be published. Required fields are marked *