ചുരുളി 4 [ലോഹിതൻ]

Posted by

അതെന്താടോ പെരുമാളെ താൻ അങ്ങിനെ ചോദിച്ചത്…

സാറിനെ ഞാൻ കുറേനാളായി അറിയുന്ന തല്ലേ… ഈ ഇടെയായി എന്തോ മാറ്റം ഉള്ളപോലെ എനിക്ക് തോന്നി…

തനിക്ക് മാത്രം എങ്ങിനെ തോന്നാനാണ്.. വേറെ ആരും ഇതുവരെ എന്നോട് ഇങ്ങനെ പറഞ്ഞിട്ടില്ലല്ലോ…

സാറേ… മാറ്റാർക്കും പറയാൻ പറ്റില്ല… പക്ഷേ ഞാൻ അങ്ങനെയല്ല… തമിഴ് നാട്ടിലെ ഞങ്ങളുടെ ഗ്രാമത്തിൽ ഞാൻ ചെറുപ്പത്തിൽ ഇടക്കിടക്ക് പോകുമ്പോൾ എന്റെ താത്ത അതായത് അച്ഛന്റെ അച്ഛൻ ചില കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്…

എന്താണ് തന്നെ പഠിപ്പിച്ചത്…

അത് ശാസ്ത്രമാണ് സാറേ… പണ്ടുള്ളവർ ക്ക് മാത്രമേ അതറിയൂ… ഒരാൾക്കുണ്ടാകു ന്ന ചെറിയ ചെറിയ മാറ്റങ്ങൾ ശ്രദ്ധിച്ചാൽ ഈ ശാസ്ത്രം അറിയാവുന്നവർക്ക് അയാളുടെ മനസ്സ് വായിക്കാൻ കഴിയും സാറേ…

തന്റെ താത്തായുടെ ശാസ്ത്രം വെച്ച് താൻ എന്റെ മനസൊന്ന് വായിച്ചേ…

കളിയാക്കണ്ട സാർ… ഞാൻ ഇപ്പോൾ തന്നെ കുറച്ചൊക്കെ വായിച്ചു കഴിഞ്ഞു… സാറിന് എവിടെയൊ മാനഹാനി സംഭവിക്കുന്നുണ്ട്… ആരുടെയോ മുൻപിൽ സാർ ദിവസവും തല കുനിക്കണ്ടതായി വരുന്നുണ്ട്… ശരിയല്ലേ…

സാറിന് ഇഷ്ടമില്ലാത്ത കാര്യം ചെയ്യണ്ടതാ യി വരുമോ എന്ന ഭയം സാറിന്റെ മുഖത്തുണ്ട്…

പെരുമാളിന്റെ ഓരോ വാചകവും രവിയെ ഞെട്ടിച്ചുകൊണ്ടിരുന്നു… ഇവൻ പറയുന്നത് അക്ഷരം പ്രതി ശരിയാ ണല്ലോ… എല്ലാദിവസവും നളിനിയുടെ മുൻപിൽ തല കുനിക്കണ്ടതായി വരുന്നു…

ഈ ഇടെയായി ഒരു ഭർത്താവിന് കൊടുക്കണ്ട ബഹുമാനമോ പരിഗണന യൊ അവളിൽ നിന്നും തനിക്ക് കിട്ടാറുണ്ടോ

കഴിഞ്ഞ ദിവസം എനിക്ക് ഇഷ്ടമില്ലാത്ത ആ കാര്യം എന്നെ കൊണ്ട് ചെയ്യിപ്പിക്കുമെ ന്ന് വെല്ലുവിളിച്ചിരിക്കുകയാണ്…

താൻ തലകുനിച്ചു നിൽക്കുന്നത് ഭാര്യയുടെ മുൻപിലാണെന്നേ ഇനി ഇവൻ പറയാനൊ ള്ളൂ…

സാറേ… സാറിപ്പോൾ ആലോചിക്കുന്നത് കണ്ടാൽ അറിയാം ഞാൻ പറഞ്ഞതൊ ക്കെ കുറെയെങ്കിലും സത്യമാണെന്ന്….

തന്റെ താത്താ ഇപ്പോൾ എവിടെയുണ്ട്…?

മരിച്ചുപോയി സാറേ… കുറേ വർഷമായി വലിയ ആളായിരുന്നു… നാട്ടാമ…

സാറേ വിഷമിക്കണ്ടാ… ഇറക്കമില്ലാത്ത ഒരു കയറ്റവും ഇല്ലെന്നു പഴേകാലത്തു ലോഹിതനൊക്കെ പറയുന്നത് കെട്ടിട്ടില്ലേ..

സാറിന്റെ ഇറക്കത്തിന് തീർച്ചയായും ഒരു കയറ്റം വരും… ഞാൻ അതിനുള്ള വഴി കാണിച്ചു തരാം… പക്ഷേ എന്നോട് എല്ലാം തുറന്ന് പറയണം സാറേ..

Leave a Reply

Your email address will not be published. Required fields are marked *