: എന്നാലും എനിക്ക് സഹിക്കാൻ പറ്റുന്നില്ല അവനെ എനിക്ക് വേണം അമ്മാ. എനിക്ക് ഇനി അവൻ ഇല്ലാതെ പറ്റത്തില്ലാ
: ഞാൻ നിന്റെ അമ്മ ആണ്. എനിക്ക് മനസ്സിൽ ആകും നിന്നെ. എത്ര നാൾ ആയി നീ ഷോപ്പിംഗ്ന് പുറത്തേക് വന്നത് അപ്പോഴേ എനിക്ക് മനസ്സിൽ ആയി നിന്റെ ഉള്ളിൽ ആരോ കേറി പറ്റിയിട്ടുണ്ടെന്ന്. അവൻ അവളും ഫ്രണ്ട്‌സ് ആകും. നീ അത് ഓർത്ത് വിഷമിക്കാതെ. എല്ലാം ശെരി ആകും എന്റെ മോൾ അവന് കൊടുക്കാൻ വേണ്ടി മേടിച്ചതു അല്ലേ. നാളെ തന്നെ കൊണ്ടുപോയി കൊടുത്തോ. എനിക്ക് അടുക്കളയിൽ പോട്ടെ.
എന്നും പറഞ്ഞു കൊണ്ട് അവരുടെ കൈയിൽ ഉള്ള ഗിഫ്റ്റ് ആലീസ്ന്റെ കൈയിൽ കൊടുത്തു അടുക്കളയിൽലേക്ക് പോയി.
ഈ ഗിഫ്റ്റ് കൊടുക്കണോ വേണ്ടയോ എന്ന് മനസ്സിൽ വീണ്ടും വീണ്ടും അവൾ ചിന്തിച്ചുതുടങ്ങി.
അവസാനം ഒരു നറുപുഞ്ചിരിയോടെ കൂടി അ ഗിഫ്റ്റ് ബോക്സ് അവൾ കെട്ടിപിടിച്ചു കൊണ്ട് നിദ്രയിലാണ്ടു.
: എന്തിനാടാ മാഡം നിന്നെ ഒരു രൂക്ഷ ഭാവം നോക്കിയെ.
: അത് ( ഇവളോട് പറയണമോ ആലിസ് എന്നെ പ്രോപ്പസ് ചെയ്യത് കാര്യം. അല്ലെങ്കിൽ വേണ്ടാ ഇവള് ചിലപ്പോൾ എന്നെ കളിയാക്കി കൊല്ലും.) മേടത്തിന് കണ്ണു ഉള്ളതുകൊണ്ട് എന്നെ നോക്കി. എന്നും പറഞ്ഞു കൊണ്ട് ഞാൻ ഒറ്റച്ചിരി.
: ചിരിക്കണം ആയിരിക്കുമല്ലേ. എന്ത് തോൽവി ആണെടാ നീ.
: ഒരു തോൽവിയുടെ കൂടെ നടന്നാൽ നമ്മളും തോൽവി ആയിപ്പോകും. നിന്നെ കൂടെ നടന്ന് ആണ് ഞാൻ ഇങ്ങനെ ആയത് തന്നെ.