സിന്ദൂരരേഖ 28 [അജിത് കൃഷ്ണ]

Posted by

റെനീഷ : ങേ വീട്ടിൽ പറഞ്ഞത് കോളേജ് പിക്നിക് ആണെന്ന് അല്ലേ…. അല്ല ഇയാൾ എവിടെ പോയിരുന്നു.

മൃദുല :അത് അത് ഞാൻ കള്ളം പറഞ്ഞത് ആണ്. ഞങ്ങൾ നേരത്തെ താമസിച്ചിരുന്ന ഞാനങ്ങളുടെ നാട്ടിൽ എന്റെ കൂട്ടുകാരിയുടെ കല്യാണത്തിന് പോയത് ആണ്…

റെനീഷ :അങ്ങനെ വരട്ടെ കാര്യങ്ങൾ അതല്ലേ.. കോളേജ് ടൂർ ആണെന്ന് പറഞ്ഞപ്പോൾ എന്റെ അറിവിൽ അങ്ങനെ ഒന്ന് നടന്നിട്ടില്ലല്ലോ.

മൃദുല : അയ്യോ വീട്ടിൽ അറിഞ്ഞോ നീ പറഞ്ഞോ..

റെനീഷ :ഞാൻ പറഞ്ഞു ബാച്ച് തിരിഞ്ഞു ആകും പോകുന്നത് അതാകും അറിയാത്തത് എന്നാണ്…

മൃദുല :ഹാവൂ രക്ഷപെട്ടു..

അവൾ ഒരു ദീർഘ ശ്വാസം വിട്ടു.

റെനീഷ :അല്ല നാട്ടിൽ അല്ലേ പോയത് അത് വീട്ടിൽ പറഞ്ഞു പോയാൽ പോരായിരുന്നോ.

മൃദുല :അത് അത് കുറച്ചു പ്രശ്നം ഉണ്ട്, അവളുടെ അച്ഛനുമായി എന്റെ അച്ഛൻ കുറച്ചു പ്രശ്നം ആണ്. പക്ഷേ ഞങ്ങൾ കട്ട ഫ്രണ്ട്‌സ് ആണ്. വീട്ടിൽ നിന്ന് വിടുകയുമില്ല പോകുവാൻ പറ്റാതെയും വയ്യ. അവസാനം ഇങ്ങനെ ഒരു കള്ളം പറയേണ്ടി വന്നു.

റെനീഷ :ഉം..

മൃദുല :അതെ ഇത് ആരോടും ഇനി പറയാൻ ഒന്നും പോകേണ്ട..

റെനീഷ :ഹേയ് ഞാൻ ആരോടും ഒന്നും പറയാൻ പോകുന്നില്ല. പിന്നെ….. ഒരു…

മൃദുല :എന്താ…

റെനീഷ ഒരു നിമിഷം ആലോചിച്ചു പറയണോ വേണ്ടയോ എന്ന്.

മൃദുല :എന്താ ചോദിക്കാൻ വന്നത്…

റെനീഷ :അത് അത്‌ കുറച്ചു സീക്രട് ആണ് ഇയാൾ ഇന്ന് ഞങ്ങളുടെ സ്റ്റോപ്പിൽ ഇറങ്ങാമോ എനിക്ക് കുറച്ചു കാര്യങ്ങൾ സീരിയസ് ആയി സംസാരിക്കാൻ ഉണ്ട്.

മൃദുല :എന്താ കാര്യം…

റെനീഷ :അത് ഞാൻ എങ്ങനെ തന്നോട് പറയും എന്ന് അറിയില്ല. പക്ഷേ അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിലും നല്ലത്….

മൃദുല :റെനീഷ, താൻ മുഖവുര വിട് എന്നിട്ട് കാര്യം പറ…

റെനീഷ :ഞാൻ പറഞ്ഞില്ലേ അത് കുറച്ചു സീക്രട്ട് ആണ് പറ്റുമെങ്കിൽ ഞങ്ങളുടെ സ്റ്റോപ്പിൽ ഇറങ്ങു. എന്തായാലും അവിടെ നിന്ന് നിങ്ങളുടെ സ്റ്റോപ്പ്‌ വരെ അത്ര ദൂരം എനിക്ക് തോന്നിന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *