അബ്‌ദുള്ള :തിരിച്ചു പോരുന്നു എന്നോ, ശേ നിങ്ങളോട് ഞാൻ അവിടെ നിൽക്കാൻ അല്ലേ പറഞ്ഞത്..
റെനീഷ :പക്ഷേ ടീച്ചർ കുഴപ്പമില്ല എന്ന് പറഞ്ഞത് കൊണ്ട് ആണ് ഉപ്പാ…
അൻഷിത അവളുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി ചെവിയിൽ വെച്ചു.
അൻഷിത :ആഹ്ഹ അവിടെ കുയപ്പം ഒന്നുമില്ല, പേടിക്കണ്ട അങ്ങനെ കിടക്കുന്നതിൽ ഭയം ഒന്നും ഇല്ലെന്ന് പറഞ്ഞോണ്ട് ആണ് ഞങ്ങളു തിരിച്ചു പോന്നത്.
അബ്‌ദുള്ള :അങ്ങനെ അല്ലെ അൻഷു അവര് പറയു അപ്പോൾ നമ്മൾ ആയിട്ട് അവിടെ നിൽക്കേണ്ടത് അല്ലെ…
അൻഷിത :നിങ്ങൾക്ക് പറയുന്നത് തലയിൽ കേറുന്നില്ലേ…
അബ്‌ദുള്ള :അൻഷു നീ എന്തിനാ ഇങ്ങനെ വല്ലാത്ത രീതിയിൽ സംസാരിക്കുന്നത്…
അൻഷിത :ഓൾക്ക് വേണ്ടങ്കിൽ പിന്നെ എന്തിന് ഞമ്മൾ അവിടെ പോയി നിൽക്കണം…
അബ്‌ദുള്ള :കാര്യം പറ എന്ത് ഉണ്ടായി!വല്ല പ്രശ്നം?
അൻഷിത :അത് സാർ അടുത്ത് നിൽപ്പുണ്ടോ…!?
അബ്‌ദുള്ള :ഇല്ല സാർ ജീപ്പിന്റെ മുൻപിൽ ഇരുന്നു ഉറങ്ങുവാ ഞാൻ ഒന്ന് മൂത്രം ഒഴിക്കാൻ മാറി നിന്നത് ആണ്.
അൻഷിത :എനക്ക് അറിയില്ല ഇക്കാ എങ്ങനെ പറേണം ന്ന് അത് നമ്മടെ ടീച്ചർ നമ്മൾ വിചാരിക്കണ കക്ഷി അല്ല..
അബ്‌ദുള്ള :എന്ന് വെച്ചാൽ…?
അൻഷിത :അത് കാണേണ്ടാത്ത രീതിയിൽ ഞങ്ങൾ ടീച്ചറിനെ ഇവിടെ വെച്ചു കണ്ടു..
അബ്‌ദുള്ള :അൻഷു നീ ഒന്നു വ്യക്തമായി പറ..
അൻഷിത :ഞങ്ങൾ ഇവിടെ വരുമ്പോൾ ലൈറ്റ് ഒക്കെ ഫ്രണ്ട്സൈഡിൽ ഓഫ് ആയിരുന്നു. വന്നപാടെ ഡോർ തട്ടിങ്കിലും ആരും തുറന്നില്ല. വീടിന്റെ പിന്നിൽ പോയി നോക്കാൻ പോയപ്പോൾ ബെഡ്‌റൂമിൽ ടീച്ചറും നമ്മുടെ മന്ത്രി വിശ്വനാഥൻ സാറും കാണേണ്ടാത്ത രീതിയിൽ കണ്ടു.
അബ്‌ദുള്ള :അൻഷു നീ പറയുന്നത് ഉള്ളത് ആണോ..
അൻഷിത :നമ്മടെ മകൾ ആണ് സത്യം… ഇനിയും ഞങ്ങൾ അവിടെ നിൽക്കാൻ പറ്റൂല്ല ഇക്കാ. ഒന്നും ഇല്ലെങ്കിലും നമ്മുടെ മോള് അവളും പ്രായം തികഞ്ഞു നിൽക്കുന്ന ഒരു പെണ്ണ് ആണ്. ഇങ്ങനെ ഉള്ള കൂതാട്ടം കാണിക്കുന്നിടത് എനിക്ക് പോയി നിൽക്കാൻ പറ്റില്ല…
അബ്‌ദുള്ള :ശെരി നീ വീട്ടിലേക്ക് പൊക്കോ…