രണ്ടാമൂഴം 1 [JK]

Posted by

രണ്ടാമൂഴം 1

Randamoozham Part 1 | Author : JK


ആദ്യം തന്നെ തണൽ(S1)ന് തന്ന എല്ലാ സ്നേഹത്തിനും സപ്പോർട്ടിനും നന്ദി അറിയിക്കുന്നു.

മറ്റൊരു കാര്യം പറയാനുള്ളത്. തണൽ S1ൽ നിന്നും തീർത്തും വ്യത്യസ്തമാണ് S2. അതുകൊണ്ട് തന്നെ തണൽ S2 വിന്റെ കാര്യത്തിൽ നിങ്ങൾ ഒരൽപം കൂടി സംയമനം പാലിക്കണം.

S2വിൽ ഏട്ടത്തിയായിരിക്കും നായിക എന്ന് മാത്രം ഇപ്പോൾ മനസ്സിലാക്കിയാൽ മതി. അത് ഇപ്പോൾ പറയാൻ കാരണം അല്ലങ്കിൽ നിങ്ങൾ വീണ്ടും കിച്ചുവിനെയും അഭിയേയും പ്രതീക്ഷിച്ചിരിക്കും എന്നത് കൊണ്ടാണ്.

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

എനി നമ്മുക്ക് രണ്ടാമൂഴത്തിലേക്ക് വരാം.

“വിരഹത്തിൻ വേദനയറിയാൻ പ്രണയിക്കു ഒരുവട്ടം ” ഷാഫിയുടെ ആൽബത്തിലെ എത്ര അർത്ഥവത്തായ വരികളാണല്ലേ..

പ്രണയം എന്ന് പറഞ്ഞാൽ ചിലപ്പോൾ അങ്ങനെയാണ്. അതിന് വേദനിപ്പിക്കാനും നല്ല കഴിവാണ്. ആ വേദന തരണം ചെയ്യാൻ കഴിയാതെ നമ്മൾക്കിടയിൽ നിന്നും അപ്രത്യക്ഷമായതും എത്രപേർ ആണല്ലേ..🥀

ഈ കഥ നടക്കുന്നത് മലപ്പുറം ജില്ലയുടെ സൗന്ദര്യവും ചരിത്രവും ഇഴ കലർന്നു കിടക്കുന്ന പ്രശസ്തമായ തിരുനാവായയിലാണ്.

ചരിത്രത്തെ പറ്റി വിവരിക്കാൻ ഇത് ഒരു ഹിസ്റ്ററി ക്ലാസ്സ്‌ അല്ലാത്തത് കൊണ്ട് ഞാൻ അതിലേക്ക് കടക്കുന്നില്ല. എങ്കിലും ഒരു കാര്യം ഓർമ്മിപ്പിക്കാതിരിക്കാൻ കഴിയില്ല.

കേരള ചരിത്രത്തിലെ അതി പ്രാധാന്യമുള്ള മാമാങ്കം എന്ന കല രൂപം അല്ലങ്കിൽ ഉത്സവം നടന്നു എന്ന് പറയപെടുന്ന സ്ഥലമാണ് തിരുനാവായ. അവിടെയാണ് നമ്മുടെ ഈ കഥയും നടക്കുന്നത്.

മാമാങ്കം പോലെ ഇത് രാജാക്കൻമാരുടെയോ അവരുടെ അധികാര മോഹം മൂലം മരണത്തിന് കീഴടങ്ങിയ പടയാളികളുടെയോ കഥയല്ല. സ്വന്തം പ്രണയം കൊണ്ട് ഹൃദയം മുറിഞ്ഞ ഒരു പാവം പയ്യന്റെ കഥയാണ്.

എല്ലാവരും സ്നേഹത്തോടെ ശ്രീകുട്ടൻ എന്ന് വിളിക്കുന്ന ശ്രീജിത്തിന്റെയും അവന്റെ ജീവന്റെ ജീവനായ അനു എന്ന അനുശ്രീയുടെയും കഥ 🥀.

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ചന്ദ്രന്റെയും ഹേമയുടെയും രണ്ട് മക്കളിൽ മൂത്തവനാണ് ശ്രീജിത്ത്‌. രണ്ടാമത് ശ്രീലക്ഷ്മി.

ശ്രീജിത്തിന്റെ അമ്മ ഹേമയുടെ ജേഷ്ഠനാണ് ഗോവിന്ദൻ നായർ. ഗോവിന്ദൻ നായരുടെ ഭാര്യ സുമ. ഇരുവരുടെയും ഏക മകളാണ് അനുശ്രീ.

Leave a Reply

Your email address will not be published. Required fields are marked *