നിന്റെ അനു പോവുന്നത് കണ്ടല്ലോ. നീ എവിടെ എന്ന് ചോദിച്ചപ്പോ അവള് എന്റെ നേരെ ഒരു ചട്ടം. പ്രശ്നം ഇത്തിരി സീരിയസ്ആണല്ലേ.. അവൻ ഒരു മൂഞ്ചിയ ചിരിയോടെ എന്നോട് ചോദിച്ചു.
ഞാൻ അവനെ നോക്കി ഒന്ന് പല്ലിറുമി.
ടാ നീ വിഷമിക്കല്ലേ. നമ്മുക്ക് എന്തെങ്കിലും വഴിയുണ്ടാക്കാം. അവൻ എന്നെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു.
ക്ലാസ്സിൽ എത്തിയപ്പോഴും അവൾക്ക് എന്നോടുള്ള സമീപനത്തിൽ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല.
വൈകിട്ട് നാല് മണിക്ക് സ്കൂൾ വിടുന്നത് വരെയും അവൾ എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല.
സ്കൂൾ വിട്ട ശേഷം അവൾ എന്നെ കാത്തുനിൽക്കാതെ മറ്റു കുട്ടികളുടെ കൂടെ പോയി.
ഞാൻ ഒരു പട്ടിയെ പോലെ പുറകെ ചെന്നെങ്കിലും അവളെന്നെ ഒന്ന് ഗവനിക്കുക പോലും ചെയ്യാതെ വീട്ടിലേക്ക് നടന്നു.
മറ്റ് കുട്ടികൾ ഉള്ളത് മൂലം ഒരല്പം അകലം പാലിച്ച് നടക്കാൻ മാത്രമേ എനിക്കും കഴിഞ്ഞോളു.
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഇന്ന് ഞാനും മനുവും ഏറെ കാത്തിരുന്ന ആ ഞായറാഴ്ചയാണ്. പക്ഷേ ഇന്ന് അതിന് ഒരു മരണ മൂകതയാണ്. കാരണം എന്താണെന്ന് ഞാൻ പറയണ്ടല്ലോ..
വേണ്ടായിരുന്നു ഒന്നും വേണ്ടായിരുന്നു. ഞാൻ ആ CD കാണാൻ ആഗ്രഹിക്കേണ്ടയിരുന്നു എങ്കിൽ ആ CD എന്റെ കയ്യിൽ നിന്നും പിടിക്കിലായിരുന്നു. അനു എന്നോട് പിണങ്ങില്ലായിരുന്നു. ഞാൻ അനുവിന്റെ വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ഓരോന്ന് ചിന്തിച്ചു കൂട്ടി.
എന്റെ വീട്ടിലുള്ള എല്ലാവരും രാവിലെ നേരത്തെ തന്നെ കല്യാണത്തിന് പോയതിന്നാൽ എനിക്കുള്ള ഉച്ചതെ ഫുഡ് മാമന്റെ വീട്ടിൽ നിന്നും കഴിക്കാനാണ് അമ്മ പറഞ്ഞിരിക്കുന്നത്.
ഞാൻ അനുവിന്റെ വീട്ടിലേക്കുള്ള ഗെയ്റ്റ് കടക്കുബോൾ അമ്മായി തൊടിയിൽ ഓമക്കായ പൊട്ടിക്കുന്നത് കണ്ടു.
അമ്മായി.. മാമൻ കല്യാണത്തിന് പോയോ.. ഇന്നലെ വീട്ടിൽ പറഞ്ഞുകെട്ടിരുന്നു അനുവിന്റെ വീട്ടിൽ നിന്നും മാമനാണ് കല്യാണത്തിന് പോകുന്നതേന്ന്.
ആ.. നിയോ. മാമൻ പോയി. നീ പോയില്ലേ കല്യാണത്തിന്.
ഇല്ലമ്മായി ഞാൻ പോയില്ല.
അല്ലമ്മായി… അനു എവിടെ..
അവള് റൂമിൽ കാണും. അമ്മായി തോട്ടി കൊണ്ട് ഓമക്കായ പൊട്ടിക്കുന്നതിനിടയിൽ എനിക്ക് മറുപടി തന്നു.
ഞാൻ പിന്നെ അവിടെ നിന്ന് തിരിയാതെ നേരെ അനുവിന്റെ റൂമിലേക്ക് ചെന്നു.