ആ ഒരു നിമിഷം ഞാൻ എന്ത് ചെയ്യണം എന്നറിയാതെ അമ്പരന് ചുറ്റും നോക്കി.
ഇറങ്ങി പോടാ വൃത്തികെട്ടവനെ.. അവൾ എനിക്ക് നേരെ നിന്ന് ചീറി.
ആദ്യമായാണ് അനു എന്നോട് ഇത്രയും പരുക്കനായ ഭാഷയിൽ സംസാരിക്കുന്നത്. അതിന്റെ ഞെട്ടലിലും സങ്കടത്തിലും ഞാൻ ഒരു ശിലപോലെ അവളെത്തനെ നോക്കി നിന്നു.
നിന്നോട പറഞ്ഞത് ഇറങ്ങി പോകാൻ.
അനു.. ഞാൻ.
നിന്റെ ഉദ്ദേശമൊക്കെ എനിക്ക് നന്നായിട്ടറിയാം. മര്യാദക്ക് ഇറങ്ങിക്കോ ഇല്ലക്കിൽ ഞാൻ എന്റെ അമ്മയെ വിളിക്കും.
അത് പറഞ്ഞിട്ടും ഞാൻ ഇറങ്ങാത്തത് കൊണ്ട് അവൾ എന്റെ അടുത്ത് വന്ന് എന്നെ പിടിച്ച് പുറത്തേക്ക് തള്ളി.
ഞാൻ പുറത്തെത്തിയതും എനിക്ക് പിന്നിൽ ഉഗ്രമായ ശബ്ദത്തോടെ ആ റൂമിന്റെ വാതിൽ അടയുന്ന ശബ്ദം ഞാൻ കേട്ടു .
ഞാൻ ഏറെ സ്നേഹിക്കുന്ന എന്റെ അനുവിന്റെ വായിൽ നിന്നും കുറച്ച് മുൻപ് കേട്ട ആ വാക്കുകൾ ഓർത്ത് എന്റെ കണ്ണുകൾ നിറഞ്ഞൊഴുക്കി.
നെഞ്ചിനുള്ളിൽ അനേകം കാരമുള്ളുകൾ ഒന്നിച്ച് കുത്തിയിറക്കുന്ന വേദനയാൽ ഞാൻ അവിടെത്തന്നെ നിന്ന് കണ്ണുനീർ വാർത്തു.
അല്പം സമയം കഴിഞ്ഞപ്പോൾ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ എന്റെ കണ്ണുകൾ തുടച്ചു.
നീ പോയില്ലേ ഇതുവരെ.. വാതിൽ തുറന്നതും റൂമിന് മുന്നിൽ നിൽക്കുന്ന എന്റെ നേരെ അവൾ കണ്ണുതുറിച്ചു കൊണ്ട് പാഞ്ഞുവന്നു.
അനു ഞാൻ…
നീയെനി നിന്നെ ന്യായികരിക്കാനൊന്നും നോക്കണ്ട എനിക്കത് കേൾക്കുകയും വേണ്ട. എനി മേലാൽ ഇങ്ങോട്ട് വന്നുപോകരുത്. പ്രത്യകിച്ച് എന്റെ റൂമിൽ. കേട്ടോ…. അവൾ വിരൽ ചൂണ്ടികൊണ്ട് ഭദ്രകാളിയെപ്പോലെ എനിക്ക് നേരെ ഉറഞ്ഞാടി.
അനുവിന്റെ വായിൽ നിന്നും അതുകൂടി കേട്ടപ്പോൾ പിന്നെ അവിടെ നിൽക്കാനുള്ള ത്രാണി എനിക്കുണ്ടായില്ല.
ഞാൻ നിറഞ്ഞ കണ്ണുമായി എന്റെ വീട്ടിലേക്ക് നടന്നു. വീട്ടിൽ ചെന്ന് കുറെ നേരം ഇരുന്ന് കരഞ്ഞു.
തനിയെ ഇരിക്കുന്ന ഓരോ നിമിഷവും മനസ്സിലേക്ക് ഒറ്റപെടലിന്റെ വേദന വന്ന് നിറയാൻ തുടങ്ങി. മനസിലിരുന്ന് ആരോ പറയും പോലെ ഈ ജീവിതം അവസാനിപ്പികം “മരിക്കാം”
മ്മ്.. മരിക്കാം. എന്റെ ചുണ്ടുകൾ മന്ത്രിച്ചു.
ഞാൻ വീടിനുള്ളിൽ കയറി ജീവിതം അവസാനിപ്പിക്കാനുള്ള ഉപാധി തേടി നടന്നു.