ഞാൻ പിന്നെ സമയം കളയാതെ എന്റെ മറ്റു കർമങ്ങളിലേക്ക് കടന്നു.
കുറച്ച് നാളുകൾക്ക് ശേഷം അനുവിനെ തനിച്ച് കിട്ടാൻ പോകുന്ന സന്തോഷത്തിലാണ് ഞാൻ.
പല്ലു തേച്ചതും എണ്ണ തേച്ചതും എല്ലാം സ്വപ്നം കാണുന്നതിനിടയിൽ കഴിഞ്ഞുപോയത് ഞാനറിഞ്ഞില്ല.
കുളിക്കാൻ നേരം തലയിലൂടെ ഒഴിച്ച തണുത്ത വെള്ളം ശരീരം മൊത്തം നനച്ച് ഇറങ്ങിപോകുബോൾ മനസ്സിൽ മുഴുവൻ അവളായിരുന്നു “എന്റെ അനു”.
സ്കൂള് പൂട്ടിയത്തിന്റെ പിറ്റേന്ന് അവളുടെ അമ്മവീട്ടിൽ പോയതാണ്. രണ്ട് മാസത്തോളം ആയിരിക്കുന്നു ഞാൻ അവളെ നേരിൽ കണ്ടിട്ട്.
എന്തോരു സുന്ദരിയാണ് പെണ്ണ്. കുളിക്കുന്നതിനിടയിൽ എന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.
ഞാൻ എന്റെ ശരീരത്തിലേക്ക് നോക്കി. ഞാൻ കുറച്ചതികം ഇരുണ്ടു പോയിരിക്കുന്നു.
ഹും.. നെടുവീർപ്പോടെ സോപ്പ് എടുത്ത് പതപ്പിച്ച് വിസ്‌തരിച്ചൊന്ന് കുളിച്ചു. കാക്ക കുളിച്ചാൽ കൊക്കാവില്ല എന്നറിയാം എങ്കിലും ഒരു ശ്രമം നടത്തിനോക്കി.
കുളി കഴിഞ്ഞ് ഡ്രസ്സ് മാറി ചെല്ലുബോൾ അനുവും എന്റെ അനിയത്തി ലച്ചുവും കൂടി അമ്മയുണ്ടാക്കിയ പച്ചമുളകും തേങ്ങയും ചേർത്തരച്ച ചമന്തിയും കൂട്ടി ദോശ കഴിക്കുന്നത് കണ്ടു.
ഞാനും അവർക്കൊപ്പം ചെന്നിരുന്ന് കഴിക്കാൻ തുടങ്ങി. കഴിക്കുന്നതിനിടയിൽ ഇടം കണ്ണിട്ട് ഞാൻ അനുവിന്റെ സൗന്ദര്യം ആസ്വദിക്കാനും മറന്നില്ല.
അമ്മായി എന്ന ഞങ്ങള് പോയിവരാം. കഴിച്ച് കഴിഞ്ഞ് ഇറങ്ങാൻ നേരം അവൾ അമ്മയോട് വിളിച്ചുപറഞ്ഞു.
നീ നല്ല ആളാ. രണ്ട് മാസമയില്ലേ പോയിട്ട്. കുറച്ച് ദൂരം നടന്നപ്പോൾ ഞാൻ അവളോട് ചോദിച്ചു.
അവിടെ ഭയങ്കര രസായിരുന്നു. മേമയുടെ മക്കളും മാമന്റെ മക്കളും എല്ലാരും ഉണ്ടായിരുന്നു. സത്യം പറഞ്ഞാൽ ഇങ്ങട്ട് വരണം എന്നുതന്നെ ഉണ്ടായിരുന്നില്ല എനിക്ക്. അനു അവളുടെ അമ്മവീട്ടിലെ വിശേഷങ്ങളിൽ വാജലയായി.
എന്നെ കാണാതെയിരുന്നിട്ടും അവൾ ഹാപ്പിയാണ് എന്നറിഞ്ഞപ്പോൾ ചെറിയ ഒരു സങ്കടം വരാതിരുന്നില്ല.
ടാ.. നീയാകെ കറുത്തു പോയല്ലോ.. പെട്ടന്നുള്ള അനുവിന്റെ ആ ചോദ്യമാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്.
മ്മ്.. ശരിയാണ് പാടത്തും കണ്ട കുളത്തിലും മീൻപിടുത്തവുമായി നടന്നിട്ട് ഈ കഴിഞ്ഞ രണ്ട് മാസത്തെ വെയില് ഞാൻ ഒഴുവാക്കിയിട്ടില്ല. ഞാനവൾക്ക് മറുപടികൊണ്ടുത്തു.
നീ കുറച്ച് വെള്ളുത്തു പിന്നെ കുറച്ച് തടിയും വച്ചു. അവളുടെ ശരീരത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് ഞാൻ അവളോട് പറഞ്ഞു.