അമ്മ :ഡാ…. എത്ര നേരം ആയി നീ ബാത്‌റൂമിൽ ഇരിക്കുന്നു.
ഞൻ :എനിക്കു ഇന്ന് പോണ്ടല്ലോ..
അമ്മ :അതുകൊണ്ട്? ഞാൻ വൈകുന്നേരം വരുമ്പോൾ നീ നിന്റെ റൂം വൃത്തിയാക്കി ഇട്ടിരിക്കണം. അല്ലെങ്കിൽ നീ ഓർഡർ ചെയ്ത ആ ഫോൺ അത് മറന്നേക്കൂ, ഞൻ ഓർഡർ ക്യാൻസൽ ചെയ്തേക്കാം…..
ഞാൻ :ചതിക്കല്ലേ അമ്മേ…. (നിസ്സഹായത്തെ ഓടെ )ഞൻ ചെയ്തേക്കാം
അമ്മ :എങ്കിൽ നന്ന്, കതക് അടച്ചേക്കു ഞാൻ ഉറങ്ങുകയാ…
(Scooty വീട്ടിൽ നിന്ന് അകലുന്ന ശബ്ദം….)
കുറച്ചു നേരത്തിനു ശേഷം ഒരു നിശ്വാസം വിട്ടു ഞാൻ റൂമിനു വെളിയിൽ ഇറങ്ങി,വീട്ടിൽ wifi ഉണ്ട് ബട്ട് എന്റെ ഫോൺ അത് 1 ആഴ്ച മുൻപ് വെള്ളത്തിൽ വീണു, അതിന്റെ കാര്യം തീരുമാനം ആയി, laptop ഉണ്ട് എന്നാൽ മൗസും കീബോർഡും വർക്കും ആവില്ല, ഇനി ആകെയുള്ള പ്രതീക്ഷ TV, അതിൽ എന്തുണ്ട്. Tv ഓൺ ആക്കി അതിലെ ചാനലുകൾ മുന്നോട്ടു നീക്കിയിരുന്നു. ക്ലോക്കിലെ സെക്കന്റ് സൂചിയുട ശബ്ദം ഓരോ ചാനലുകൾ വരുമ്പോഴും എനിക്ക് കേൾക്കാമായിരുന്നു
തികച്ചും ഒരു ഇൻട്രോവേർഡ് ആയിരുന്ന എനിക്ക് അധികം കൂട്ടുകാരോ, വലിയ പരിചയമോ സംസാരമോ ആരുമായി ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ പുറത്തിറങ്ങിയാലും എന്നാ സംബന്ധിച്ച് അതൊരു നെഗറ്റീവ് കാര്യം ആണ്. അങ്ങനെ ഉറങ്ങിയും പറഞ്ഞിരുന്ന ജോലിയും തീർത്ത് ആ ഉച്ച ഞൻ മെല്ലെ തള്ളി നീക്കി.
ഇപ്പോൾ സമയം അഞ്ചു മണിയോട് അടുക്കുന്നു അമ്മ വരാറായി. എന്റെ ഫോൺ നശിച്ച ശേഷം എന്റെ എല്ലാം അമ്മയുടെ മൊബൈലിൽ ആണ്. ഇന്ന് ഏത് കഥ വായിക്കും എന്നാ ആലോചനയിൽ ഞാൻ കാത്തിരുന്നു. അകലെ നിന്ന് ഒരു സ്കൂട്ടറിന്റെ ശബ്ദം അമ്മ വരുന്നു ഞാൻ,പറഞ്ഞ ജോലികളെല്ലാം പൂർത്തിയാക്കി എന്ന ആത്മ വിശ്വാസത്തിലും അതിലുപരി അഹങ്കാരത്തിലും അവിടെ നിന്നു.പതിവ് പോലെ അമ്മ എത്തി ഞാൻ ഫോൺ പിടിച്ചു വേടിച്ച് എന്റെ മുറിയിലേക്ക് ഓടി. അവിടെ എത്തി ആർത്തിയിൽ ഞാൻ എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരതിയ ശേഷം വെബ് ബ്രൗസർ എടുത്തു. നിരാശ ഫലം എന്ന് പറയട്ടെ ഡെയിലി നെറ്റ് തീർന്നു. റൂം ക്ലീൻ ആക്കിയോ എന്ന ആശങ്കയിൽ കേറി വന്ന അമ്മക്ക് എന്റെ നിരാശ നിറഞ്ഞ മുഖം കണ്ടപ്പോൾ തന്നെ കാര്യം മനസിലായി. Good ബോയ് എന്ന ഒരു കമന്റും കള്ളച്ചിരിയും പാസ്സ് ആക്കി അമ്മ റൂമിൽ പോയി.