ചെമ്പകമഴ [Gireesh]

Posted by

“ചേച്ചി ഒരു കാര്യം ചോദിച്ച സത്യം പറയ്യോ.”

“ആ നീ ചോദിക്ക്.”

“ചേച്ചി ഇന്ന് ഞാൻ കിടന്നപ്പോ റൂമിൽ വന്നായിരുന്നോ.”

“ഇല്ലാലോ. ” അവർ ഒരു ഭാവവ്യത്യാസം ഇല്ലാതെയാണ് പറഞ്ഞത് അതും പറഞവർ വീട്ടിലേക്ക് കയറി പോയി ഞാൻ എന്തായാലും കവല വരെ പോവാ വിചാരിച്ചു ചേച്ചി പറഞ്ഞ പോലെ വേറെ ഏതെങ്കിലും യക്ഷിയെ കിട്ടിയാലോ.

എന്തായാലും മഞ്ജു യക്ഷിയെയും ചാക്കിൽ ആക്കണം ഒന്നും നടന്നില്ലേലും പഞ്ചാരയെങ്കിലും അടിക്കാലോ……….എന്നാലും ആരായിരിക്കും എന്റെ മുറിയിൽ വന്നത്…….

“കുഞ്ഞേ ഇത് എങ്ങോട്ടാ. ” രാവിലെ കണ്ടയാളാണ്

“ഞാൻ ഇതാ ചുമ്മാ. ” “മ് വഴി കണ്ടെത്താൻ ബുദ്ധിമുട്ടിയോ രാവിലെ. ”

“ഇല്ല. ” “ഞാൻ വന്നായിരുന്നു കുഞ് ഉറങ്ങുകയായിരുന്നു. ”

“അല്ല ഇപ്പൊ ഇത് എങ്ങോട്ടാണ്. ” ഞാൻ ചോദിച്ചു “അത് പിന്നെ. ” “കുറച്ച് അകത്തു പോയാലെ ഉറക്കം വരുള്ളൂ ലെ.”

“ഹാ ഹാ എന്താ ചെയ്യാ കുഞ്ഞിന്റെ വയസുള്ളപ്പോൾ തുടങ്ങിയതാ “അല്ല കുഞ്ഞിപ്പോ എങ്ങോട്ടാ.”……

“ആ ഞാനും ഒന്ന് മിനുങ്ങാ ന്ന് വെച്ചു. “….

“അയ്യോ കുഞ് ഷാപ്പിൽ കേറിയാൽ അത് നാട്ടിൽ പാട്ട് ആവും. “…

“ഞാൻ ഷാപ്പിൽ ഒന്നും ഇല്ല.”.. ഞാൻ എന്റെ കൈയിൽ ഉള്ള സാധനം എടുത്തു കാണിച്ചു, അയാളുടെ കണ്ണ് തിളങ്ങുന്നത് ഞാൻ കണ്ടു

” വിദേശി അണ്ണോ കുഞ്ഞേ.” “അയ്യേ ഇത് തമിഴ്നാടിലെ..” “ഓ.” “ചേട്ടൻ ഇത് ഇരുന്നടിക്കാനുള്ള സ്ഥലം ഏതെങ്കിലും ഇണ്ടോ. ”

“ആ കള്ളുഷാപ്പിന് അടുത്ത് ഒരു വീടുപണി പകുതി ആക്കി നിർത്തിട്ടു ഉണ്ട് അങ്ങോട്ട് ആരും വരില്ല. ”

“ഷാപ്പിൽ സ്പെഷ്യൽ വെല്ലതും ഉണ്ടോ തൊട്ടു നക്കാൻ. ”

“പോക്കാച്ചി വറുത്തത് ഉണ്ടാവും “…. “എന്താ അത്. “….ഞാൻ അയാളെ ഒന്നു നോക്കി സംശയത്തോടെ

“തവള വറുത്തത് നല്ല സ്വാദാണ് കുഞ്ഞേ ”

“എന്ന വാങ്ങിച്ചോ ഞാൻ എന്തായലും ഇവിടെ നിക്ക.ഞാനതും പറഞ് പോക്കറ്റിൽ നിന്ന് അഞ്ഞൂറ് രൂപ കൊടുത്തു.”

അപ്പോഴേക്കും ഞങ്ങൾ നടന്ന് ആ വീട് എത്തി ഇരുന്നു, എന്തായാലും നല്ല അടിപൊളി സ്ഥലം കള്ളുകുടിയന്മാർക് വേണ്ടി കെട്ടിയത് അണ്ണേനെ പറയു…….

Leave a Reply

Your email address will not be published. Required fields are marked *