“ഹസ്യോ കള്ള് തീർന്നലോ ഇനി ഇപ്പൊ എന്താ ചെയുക “…..താൻ പറഞ്ഞ പോലെ വായിലും വിരൽ ഇട്ട് ഇരിക്കണം ഞാൻ ആലോചിച്ചു
“ഞാൻ വാങ്ങി തരാം ഈ കണ്ണപ്പൻ വാങ്ങി തരും എന്റെ കുഞ്ഞിന്ന് “…..
“അയ്യോ അതിന്ന് ഷാപ്പിൽ സാധനം തീർന്നില്ലേ…”
“പറഞ്ഞ പോലെ അത് ശെരിയാണല്ലോ…. അത് വിട് എന്റെ ബാലൻടെ പേരകുട്ടിക്ക് ഈ കണ്ണപ്പൻ മരം കേറി ആയാലും കള്ള് ചെത്തി തരും, അത് പ്ലാവ് ആയാലും, തെങ്ങ് ആയാലും ഈ കണ്ണപ്പൻ കേറും “…….
“മോൻ ഒന്ന് കൈ തന്നെ കണ്ണപ്പൻ ഒന്ന് എഴുനേൽക്കട്ടെ “…..
“ആ ഈ കോലത്തിൽ ചെന്നാലേ ഞാൻ നാളെ ആത്മഹത്യാ പ്രേരണക്ക് ജയിലിൽ പോവേണ്ടി വരും ചേട്ടൻ തത്കാലം അവിടെ ഇരിക്ക് “….
ഞാൻ പാക്കറ്റിൽ നിന്നൊരു സിഗറേറ്റ് എടുത്തു അയാൾ അത് കണ്ടു ഞാൻ വേണമോന് ചോദിച്ചു അയാൾ കേൾക്കണ്ട താമസം എന്റെ കൈയിൽ നിന്ന് അത് വാങ്ങി
“എന്റെ ബാലൻ തന്നെയാ ഇത് ” എന്ന് പറഞ് മൂപ്പർ കരയാൻ തുടങ്ങി
“തീ പെട്ടി ഉണ്ടോ ” പെട്ടന്ന് അയാൾ ചിരിച് കൊണ്ട് ചോദിച്ചു ഞാൻ കൈയിൽ ഇരുന്നത് എടുത്ത് കൊടുത്തു അയാൾ പിന്നെയും എന്റെ സിഗറേറ്റ് പാക്കറ്റിലേക്കായി നോട്ടം…..
ഞാൻ അത് പുറത്തേക്ക് എറിഞ്ഞു ഇല്ലെങ്കിൽ ആ പാക്കറ്റ് മൊത്തം ഇയാൾ ചോദിക്കും
“അയ്യോ കഴിഞോ കുഞ്ഞേ ”
ആ ഞാൻ തലയാട്ടി
“വെണ്ണോ ” എന്റെ നേരേക്ക് സിഗറേറ്റ് കാണിച്ചു കൊണ്ട് മൂപ്പർ പറഞ്ഞു
“വേണ്ട ”
ഇനി ഇവിടുന്ന് മുങ്ങാൻ ഉള്ള വഴി നോക്കണം ..ഞാൻ വേഗം കൈയിൽ ഉള്ള ഫോൺ എടുത്ത് സെറ്റിങ്‌സിൽ പോയി റിങ്ടോൺ പ്ലേ ചെയ്തു….
“അയ്യോ ചേട്ടാ വീട്ടിൽനിന്ന് വിളിക്കുന്നു “…..
മൂപ്പർ പെട്ടന് ശബ്ദം ഉണ്ടാകാതെ വിരൽ ചുണ്ടത് വെച്ചു
“ആ വല്യമ്മ ഇതാ വരുന്നു.. ശെരി.. ആ ശെരി “.
ചേട്ടാ ഞാൻ പോവുന്നു
കുഞ്ഞേ ഞാനും കൂടെ വരാം എന്ന് പറഞ്ഞയാള് എണ്ണിക്കാൻ നിന്നു….