“ചേട്ടാ ഇവിടെ ഐക്കരക്ക് എപ്പോഴാ വണ്ടി “……. “ഐക്കരയോ?” അയാൾ തല ചൊറിഞ്ഞു കൊണ്ട് എന്നോട് ചോദിച്ചു… ഞാൻ പെട്ടന് ഗൂഗിൾ മാപ് എടുത്ത് സെർച്ച് ചെയ്തു അതിന്ടെ അടുത്തുള്ള ലാൻഡ്മാർക് ഒക്കെ പറഞ് കൊടുത്തു…….
“ആ വലിയങ്ങാടി വഴി പോവുന്ന ബസിൽ കേറിയ മതി” …. ഞാൻ തലയാട്ടി
“ആ എടാ സജിയെ ഇങ്ങ് വന്നെടാ ദാ നിന്ടെ ബസ് റൂട്ട് ചോദിച്ചോണ്ട് ഒരു പയ്യൻ വന്നേക്കുന്നു”…….
അയാൾ എന്റെ നേരെ വന്നു “മോനെ ബസ് എടുക്കാൻ 1 മണിക്കൂർ കൂടി ഇണ്ട് വേണെമെങ്കിൽ എന്തെങ്കിലും കഴിച്ചിട്ട് വന്നോ അവിടെ എത്തുമ്പോഴേക്കും ഒരു നേരം ആവും രാവിലെ വലതും കഴിച്ചാരുന്നോ”
ഇല്ല എന്ന് ഞാൻ തല ആട്ടി….. “ന്നാ എന്തെങ്കിലും കഴിച്ചോ ഇവിടെ നിന്ന് മിനിമം 1:30 മണിക്കൂർ ഉണ്ട് യാത്ര”…….. ആ ശെരി ചേട്ടാ എന്ന് പറഞ് ഞാൻ സ്റ്റാൻഡ് വിട്ടു,അടുത്ത് കാണുന്ന ഹോട്ടലിൽ കയറി ചെന്നൈ പോലെ തിരക്ക് ഒന്നും ഇല്ല എന്നാലും രാവിലെ തുറക്കണ്ട കടക്കാർ ആണ് തോന്നുന്നു കുറച്ച് ആളുകൾ വണ്ടിയിലും അല്ലാതെയും പരക്കം പായുന്നു…….ഞാൻ അങ്ങനെ ലഘു ആയി ഭക്ഷണം തട്ടി ഒരു ചായയും പറഞ് പേപ്പർ എടുത്തു….. എന്നിക് അങ്ങനെ മലയാളം വായിക്കാൻ അറിയില്ല (അത് എന്റെ എഴുത്തിലും ഉ ണ്ട്)…… എന്നാലും സമയം പോവാൻ അങ്ങനെ എന്തൊക്കെയോ ചെയ്തു തിരിച്ചു വണ്ടിയിൽ വന്നു കയറി….. എന്നെ കൂടാതെ ഒരാളും പിന്നെ കണ്ടക്ടർ ഡ്രൈവർ വേറെ ആരും ഇല്ല അവർ എന്തൊക്കയോ പറഞ് പൊട്ടിച്ചിരിക്കുന്നുണ്ട് ദൈവമെ ഓണം കേറാ മൂളായിരിക്കുമാ…. സംസാരത്തിന്റെ ഇടക് ഡ്രൈവർ വാച്ചിലോട്ടും നോക്കുന്നുണ്ട് ഞാൻ അവരുടെ അടുത്തേക്ക് ചെന്ന്………
“എത്ര മണിക്ക് എടുക്കും ചേട്ടാ “…………. “ദാ എടുത്തു “…. എന്ന് പറഞ്ഞു മൂപ്പർ ഓൺ ആക്കി അയാൾ വണ്ടി ഒക്കെ തിരിച്ചു സ്റ്റാൻഡിന്റെ പുറത്തോട്ട് ഇറങ്ങി..
ഞാൻ ടിക്കറ്റും വാങ്ങി പിന്നാലെ പോയി ഇരുന്നു ഇതിനിടക്ക് വീട്ടിലേക്ക് വിളിച്ചു കാര്യവും പറഞ്ഞു സ്റ്റോപ്പ് പോകും തോറും ആൾക്കാർ കൂടി വന്നു ഇതിന് ഇടയിൽ ഞാൻ ഒന്ന് മയങ്ങി…….