എഴുന്നേറ്റു ഞാൻ അടുത് ഇരുന്ന ആളോട് എന്നിക് ഇറങ്ങേണ്ട സ്ഥലം ചോദിച്ചു തമിഴിലാണ് ചോദിച്ചതെങ്കിലും 2 സ്റ്റോപ്പ് കഴിഞ്ഞാൽ എന്ന് മറുപടി കിട്ടി…….. അങ്ങനെ ഞാൻ സ്റ്റോപ്പ് എത്തി ഇറങ്ങി കൂടെ ഒരാളും കൂടി ഇറങ്ങി………….. “കൊട്ടാരത്തേക്ക് ആണ് അല്ലയോ “………. “എന്താ ചേട്ടാ “…….
ഞാൻ സ്ഥലം ചോദിച്ച ആൾ തന്നെ ആയിരുന്നു അത്
“അല്ല മോൻ ഹേമ കൊച്ചിൻടെ ചെന്നൈയിൽ ഉള്ള??? “…..
“അതെ ചേട്ടാ പെട്ടന് കൊട്ടാരം എന്ന് പറഞ്ഞപ്പോ മനസിലായില്ല…. ഞാൻ ചിരിച് കൊണ്ട് പറഞ്ഞു…..
“ആ എന്നിക് തോന്നി കൊച്ചനെ നിന്റെ അപ്പൂപ്പന്മാർ പണ്ട് കെട്ടിയത് അല്ലയോ….
ഞങ്ങളും അവിടെ പണി എടുത്ത് വളർന്നവരാ,ഇപ്പോഴും അവിടെ ഒരാഴ്ച ആയി പണിയാണ് അതിന്ടെ സാധനം വാങ്ങാൻ വലിങ്ങാടി വരെ പോയതാ………
“അല്ല ചേട്ടന് എന്നെ എങ്ങനെ മനസിലായി ” “ഹ അതോ അത് നമ്മടെ സജി പറഞ്ഞു ” “ഓ ബസിലെ ” “ഹ പിന്നെ ഞങ്ങടെ അവിടെ വേറെ ആരാ വരത്തന്മാർ വരാന്നാ ”
“ആരാ കണ്ണപ്പ അത്” അടുത്ത കടയിൽ നിന്ന് ഒരാൾ എത്തി നോക്കി ചോദിച്ചു “നമ്മടെ ബാലന്റെ കൊച്ചുമോൻ “… കുറച്ച് അധികാരത്തോടെയാണ് മൂപ്പർ അത് പറയുന്നത്……. “പൂജ ആയത് കൊണ്ട് നേരത്തെ വന്നതാ”…… “അയ്യോ ഇങ്ങട് വാ കൊച്ചു തമ്പ്രാ ഒരു ചായ കുടിച്ചിട് പോവാം”…….
“വേണ്ട ചേട്ടാ പിന്നെ തമ്പ്രാ ഒന്നും വേണ്ട ട്ടോ അനൂപേന്ന് വിളിച്ച മതി”…….
“ചേട്ടാ നമ്മുക്ക് പോവാം”…..
“അത് പിന്നെ മോനെ ഞാനെ കുറച്ച് കഴിയും മോൻ പൊക്കോ”….
“അയ്യോ എന്നിക് അതിന് വഴി ഒന്നും അറിയില്ല ചേട്ടൻ അത്യാവശ്യം വെല്ലതും അണ്ണോ”…….
“അത് പിന്നെ” മൂപ്പർ അടുത്തുള്ള കള്ള് ഷാപ് നോക്കി തല ചൊറിഞ്ഞു…. “എന്താ ചേട്ടാ രാവിലെ കീറാൻ അണ്ണോ”!…
“അത് പിന്നെ കുഞ്ഞേ രാവിലെ അകത്തു ചെന്നില്ലെങ്കിൽ മേൽ അനങ്ങാൻ ഇച്ചിരി പാട് ആണ് നെ കുഞ് ആ വളവ് തിരിഞ്ഞ് നേരെ നടനോ അവിടെ ആരോട് ചോദിച്ചാലും പറഞ്ഞു തരും”……