ഇത് വരെ വന്നിലെ ഇനി ഇപ്പൊ ഒരാൾ സഹായിചിട്ട് വേണ്ടാലോ പോവാൻ… ഞാൻ എന്തായാലും നടക്കാൻ തുടങ്ങി..
വളവ് തിരിഞ്ഞ് നടക്കുമ്പോഴാണ് ഒരു വലിയ ആൽ മരം എന്റെ പൊന്നോ എന്ത് നീളവും വണ്ണം ആണ് ഇതിന് അതിന്റെ ഭംഗി ഞാൻ കൂടുതൽ ആസ്വദിക്കാൻ നിന്നില്ല ചുറ്റും പക്ഷികളുടെ കാഷ്ടവും പിന്നെ ഒരു തരം മുകതയും ഞാൻ നടത്തം വേഗത്തിലാക്കി ഒരു തരം വിമ്മിഷ്ടം എന്നിക് അനുഭവപ്പെട്ടു ഒരു പാട് യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്രെയും കാടുള്ള പ്രദേശം ഞാൻ കണ്ടിട്ടില്ല……….
ചെറുപ്പത്തിൽ ഞാൻ ഇവിടെ വന്നിട്ട് ഉണ്ട് എന്ന് അമ്മ പറഞ്ഞിട്ട് ഉണ്ട് പക്ഷെ അതും 20 കൊല്ലം മുൻപ് എന്നിക് 3 വയസ് ഉള്ളപ്പോ………….
കുറച്ചും കൂടി നടന്നപ്പോ വല്ലാത്തൊരു സുഗന്ധം കാറ്റിന്റെ കൂടെ എന്റെ എന്റെ മൂക്കിന് ഉള്ളിലേക്ക് തുളഞ്ഞു കയറി…..
ഹായ് നല്ല മണം വല്ല പാലാ മരത്തിന്റെ ആയിരിക്കുമോ????
അങ്ങനെ വെല്ല യക്ഷി വന്നാൽ അവളെ എങ്ങനെ എങ്കിലും റൂട്ട് ആക്കണം ഞാൻ മനസ്സിൽ ആലോചിച്ചു………
ഹാവു ഒരു വീട് ആണ് തോന്നുന്നു മുള്ളു വെലി കൊണ്ട് കെട്ടിയ മതിലും ചുറ്റും മരങ്ങളും പുളി മരം മാത്രം എന്നിക് മനസിലായി. ആ വീടിലെക് അടുക്കും തോറും നേർത്തത്തെ മണം രുക്ഷം ആയി അടിച്ചു ദൈവമെ യക്ഷിടെ വീട് ആയിരിക്കുമോ ഇത് മുറ്റത് ചാണകം ഒക്കെ മെഴുക്കിയിരിക്കുന്നു, ഓട് മേഞ്ഞ ഒരു കുഞ്ഞി വീട് സൈഡിലായി ഒരു കൊച്ചു ജനലും അത് അടച്ചിട്ടിരിക്കുകയാണ് ……..
ഞാൻ എന്തായാലും വീട് ചോദിക്കാൻ വേണ്ടി കേറാൻ നിന്ന് അപ്പോഴേക്കും ഉള്ളിൽ നിന്ന് ഒരു സ്ത്രീ വന്നു വാതിൽ പൂട്ടുന്നത് കണ്ടു…….
എന്റെ അമ്മോ മുട്ടിനു മുകളിൽ വരെ മുടി ഉണ്ട് ഉണങ്ങാൻ വിരിച് ഇട്ടിരിക്കുകയാണ്…………
“ആരാ “….. “ഞാൻ പിന്നെ “…. “ഓ കൊട്ടാരത്തിലേക്ക് പണിക്കു വന്നത് അണ്ണോ “…….ഞാൻ ഞെട്ടി പോയി എന്റെ ഈ ലുക്ക് കണ്ടിട്ട് അവർക്കു അങ്ങനെ തോന്നിയോ ഈ ബംഗാളികൾ നാട്ടിൽ ചെയ്തു വെക്കുന്ന ഓരോ ചെയ്തേ….പക്ഷെ അവരെ കുറ്റം പറയാനും പറ്റില്ല ഉറക്കക്ഷീണം തലക്ക് പിടിച് ഞാൻ കണ്ണ് തുറന്നു നില്കുന്നത് തന്നെ പെടാപാട് പെട്ടിട്ട് ആണ് പിന്നെ മഴ കാരണം ചെരുപ്പൊക്കെ ചളിയും ചപ്പൽ ഇട്ടണ്ട ന്ന് അമ്മ പറന്നത് ആണ് ഹാ എന്തായാലും ഇതൊരു ഇമോഷണൽ ഡാമേജ് ആയി പോയി 😂😂😂