അവിടെ ഒരു നാഗകാവും അതിന്റെ അടുത്ത് ഒരു കിടിലൻ ആൽ മരവും കണ്ടു,ഞങ്ങൾ ഒരിറക്കം ഇറങ്ങി വലത്തോട്ട് തിരിഞ്ഞു ഹോ എന്റെ ഭഗവാനെ ഈ കാട്ടു മൂലയിൽ അവർ എങ്ങനെ ഈ കൊട്ടാരം കെട്ടി എന്ന് ഉള്ളത് എന്നെ അതിശയിപ്പിച്ചു നാല് കേട്ടാണോ എട്ട് കേട്ടാണോ അതോ പതിനാറാണോ എന്ന് എന്നിക് അറിയില്ല പക്ഷെ പഴമയുടെ ഒരു ടച്ച് ആ വീടിന് ഉണ്ട് ശോഷിച്ചു അണ്ണെങ്കിലും പുതിയ പെയിന്റ് ഒക്കെ അടിച്ചു പഴമയുടെ പ്രൗടിയുണ്ട്…..
“ആരാ മഞ്ജു കൂടെ ” “ഒരു വിരുന്നുകാരൻ അണ്ണേ ” “ഹ ആരിത് ഇപ്പോഴൊന്നും വരില്ലെന്ന് പറഞ്ഞിട്ട് കൊച്ചേച്ചി കൊച്ചേച്ചി “അവർ അകത്തേക്ക് നോക്കി വിളിച്ചു. ഇത് എന്റെ ചെറിയമ്മ ചേച്ചി പറഞ്ഞ പോലെ മൂന്നാമത്തെ അതായത് എന്റെ അമ്മയുടെ രണ്ടാമത്തെ അനുജത്തി ഞാൻ ഓടി ചെന്ന് അവരെ കെട്ടി പിടിച്ചു അവർ കുളിച്ചിറങ്ങിയതേ ഉള്ളൂ തോന്നുന്നു എന്തോ ഒരു പ്രേതെകതരം വാസനയും തടയാനാവാത്ത തണുപ്പും ആ ദേഹത്തു നിന്ന് എന്റെ ദേഹത്തു കയറി.
“ആരാ ഇത് ട്രെയിൻ കിട്ടില്ല അമ്മടെ കൂടെ വരുള്ളൂ എന്ന് പറഞ്ഞിട്ട്”… ആ ഇത് എന്റെ മൂത്ത ചെറിയമ്മ പക്ഷെ ഞാൻ വല്യമാന്നെ വിളിക്കുള്ളു കുടുംബത്തിൽ കുറെ ചെറിയമ്മമാർ ഉണ്ടേ മനുഷ്യനെ പ്രാന്ത് ആകാൻ ആയി……
“ആ ഞാൻ നേരത്തെ ഇങ്ങ് പൊന്നു ഇവിടെ ആരും സഹായത്തിനു ഇല്ലാലോ കോയമ്പത്തൂർ വരെ ഉള്ള ട്രെയിനിൽ വന്നു,അവിടുന്നു ബസിൽ വന്നു”…..
“വീട് എങ്ങനെ കണ്ടുപിടിച്ചു നീ “. ചെറിയമ്മ എന്റെ മേലെനിന്നു മാറി കൊണ്ട് ചോദിച്ചു…..
“അതിനല്ല ഇത്”. ഞാൻ ഫോൺ എടുത്തു കാണിച്ചു കൊടുത്തു അറിയാത്ത സ്ഥലം ഒക്കെ അമ്മയോട് വിളിച്ചു ചോദിക്കും “പിന്നെ ഇവിടെ വന്നപ്പോ ചേച്ചിയെയും കിട്ടി”……….
ഞാൻ ചേച്ചിയെ ചൂണ്ടി കാണിച്ചു കൊടുത്തു……
“നിന്നക് ഇവനെ മനസ്സിലായോ അതിന്”. വല്യമ്മ അധികാര ഭാവത്തോടെ ചോദിച്ചു……..
ഇല്ല എന്ന് ചേച്ചി തലയാട്ടി…
“ഞാൻ ഇവിടെ പണിക് വന്നതാണ് എന്നാ ചേച്ചിയോട് പറഞ്ഞത്”….