“ഇവിടെയൊന്നും ആരുമില്ലല്ലോ …..! ”
“ദേ അവിടെ ഒരു വെളിച്ചം കാണുന്നുണ്ട്. വാ അങ്ങോട്ട് പോയി നോക്കാം….. ”
“വേണ്ട ഗോവിന്ദേട്ടാ വാ നമ്മുക്ക് പോവാം എനികെന്തോ വല്ലാത്ത പേടി തോന്നുന്നു. ഇവിടെ ഈ സ്ഥലം അത്ര ശരിയല്ല. നമുക്ക് നാളെ രാവിലെ നോക്കാം ….” ഗീതു പേടിച്ച രണ്ട് ചുറ്റിലും നോക്കിയായിക്കുന്നുണ്ടെങ്കിലും ഗോവിന്ദ് അതൊന്നും ശ്രദ്ധിക്കാതെ അവളേം കൂട്ടി ആ വേളിച്ചത്തിലേക്ക് നടക്കുകയായിരുന്നു. ഹിപ്പ്നോട്ടിസം പോലെ …
അവർ ആ വാതിലനരുകിലെത്തി. പൊടുന്നനെ മിന്നി മിന്നി നിന്ന ലൈറ്റ് അണയാതെ തെളിഞ്ഞ് നിന്നു. ചുവന്ന വെളിച്ചത്തിൽ ആ വാതിൽ രക്തത്തിൽ കുതിർന്ന പോലെ തിളങ്ങി നിന്നു
“ഏട്ടാ വാ… വാ ….പോവാം … ” ഇരു ചുവരുകളിലും തെളിഞ്ഞ് വന്ന ചില അവ്യക്തമായ ചിത്രങ്ങൾ കണ്ട് പേടിച്ച ഗീതുവിന്റെ കണ്ണുകൾ ആ വാതിലിൽ പതിഞ്ഞു. ഒരു നിമിഷം അവളുടെ കണ്ണുകളിൽ അത് ഉടക്കി. മനസ്സ് നിശ്ചലമായി.
“ഇത്……………!!!”
ആരോ ഓടി മറയുന്ന ശബ്ദം പുറകിൽ കേട്ടപ്പോളാണ് ഗോവിന്ദ് ആ വാതിലിൽ നിന്ന് കണ്ണെടുത്തത്. തിരിഞ്ഞ് നോക്കിയതും വേഗത്തിൽ നടന്ന് മറയുന്ന ഒരു നിഴൽ.
” ഗീതൂ വാ… ദേ ഓടുന്നവൻ…വാ……”
“ഗോവി.. നിക്ക് …..ഇത്…….”
“ടീ… ഇങ്ങ് വന്നേ….. ” അവൻ അവളുടെ കൈ പിടിച്ച് വലിച്ച് നിഴലിന് പുറകേ ഓടി….. തിരിഞ്ഞോടുമ്പോഴും അവൾക്ക് ആ വാതിലിൽ നിന്ന് കണ്ണെടുക്കാനായില്ല. അവളുടെ മനസ്സ് എന്തോ ഒന്ന് ഉറപ്പ് വരുത്തുകയായിരുന്നു.
“എന്തേ …. എവിടെ പോയി….. ഞാൻ അപ്പഴേ പറഞ്ഞതല്ലേ ഇവിടെന്തോ പ്രശ്നമുണ്ടെന്ന് . ശബ്ദം മാത്രം….. ആത്മാവായിരിക്കും അപ്പൊ …..”
“എടീ ഞാൻ ഒരു നിഴല് കണ്ടതാ …”
“ദേ നിങ്ങളിങ്ങോട്ട് വന്നേ മനുഷ്യാ ….” ഗീതു അവനേം കൊണ്ട് റൂമിനകത്ത് കയറി വാതിലടച്ചു….
“അതേയ് നമ്മളിപ്പൊ മുകളിലൊരു വാതില് കണ്ടില്ലേ….? അത് അത് നമ്മുടെ വീട്ടിലെ വാതില് പോലെ ഇല്ലേ…”
“ഏഹ് ഏത് ?”
“നമ്മുടെ വാടക വീട്ടിൽ, ആ പൂട്ടി കിടക്കുന്ന മൂറീടെ വാതിൽ പോലെ ഉണ്ടായിരുന്നു ഇപ്പൊ മുകളിൽ കണ്ടത്. പോലെ അല്ല ശരിക്കും അത് തന്നെ ..”