മനംപ്പോലെ അനുരാഗം 2 [Mr Heart Lover]

Posted by

മനംപ്പോലെ അനുരാഗം 2

Manampole Anuragam Part 2 | Author : Mr Heart Lover | Previous Part


 

ഞാൻ മെല്ലെ കണ്ണുകൾ അടച്ചു എന്നിട്ട് ഇന്ന് നടന്ന എല്ലാ കാര്യങ്ങളും ഓർത്തു. ഐഷ് അവൾ ചേച്ചിയിൽ നിന്നും വീണ്ടും അവൾ എന്റെ ആരെല്ലാമോ ആയിരിക്കുന്നു. ഞാൻ ചേച്ചിടെയും നല്ലൊരു ബെസ്റ്റ് ഫ്രിണ്ടിന്റെയും സ്ഥാനത്താണ് ഇത്രെയും നാളും കണ്ടത്. എന്താ ഇപ്പൊ പെട്ടെന്ന് “പെട്ടെന്നൊ എടാ കള്ള”മനസ്സ് എന്നോട് ചോദിച്ചുഅല്ല ഇതിനു മുൻപ് ഒരിക്കൽ ഞാൻ ഇത് പോലെ ആലോചിച്ചിരുന്നു “അങ്ങനെ സത്യം പറ”. അന്ന് ഈ മനസ്സ് എന്നോട് പറഞ്ഞു അവൾ ചേച്ചിയാണ് അങ്ങനെ ഒന്നും കരുതരുത് എന്നു.”അതെ ആ സംഭവും ഇന്നത്തേയും കാര്യങ്ങൾ ആലോചിക്കൂ ഉത്തരം കിട്ടും”.മനസ്സ് പറഞ്ഞപ്പോലെ ആ പഴയ ഓർമകൾ ഞാൻ ആ നല്ല നാളുകളിലേക്ക് എന്റെ മനസ്സ് എന്നെ കൂട്ടിക്കൊണ്ട് പോയി…..

 

 

ഞാൻ 10ൽ പഠിക്കുന്ന കാലം മുതലേ അവളെ ഞാൻ ഒരുപാട് ഒരുപാട് സ്നേഹിച്ചിരുന്നു ഒരു പ്രണയിനി ആയി.എന്നാൽ ഞാൻ അവളെ അത് അറിയിക്കാതെ കൊണ്ട് നടന്നു 12 വരെ.പിന്നെ എപ്പോഴോ ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു അവൾ എന്റെ ചേച്ചിയാണ് അവൾ എന്നെ അനിയനായി ആണ് കാണുന്നതെന്നും. എന്നാൽ ഉള്ളിൽന്റെ ഉള്ളിൽ ആ ഇഷ്ട്ടം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു ഞാൻ പോലും അറിയാതെ…

 

 

(ആദ്യം ആയി അവളെ പ്രണയിനി ആയി കണ്ട കാലം)

 

 

ഞാൻ 10ൽ എക്സാം എഴുതി നിൽക്കുന്ന ടൈം. ഒരു വെള്ളിയാഴ്ച്ച വൈകുന്നേരം ഞാൻ ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു.ഞങ്ങളൾ രണ്ടു ടീമും ഒരേ സ്കോർ ആണ് ആരു ഗോൾ അടിക്കും എന്ന് അറിയില്ല അത്രയ്ക്കും ഉള്ള പോരാട്ടം ആണ്. ഇത് കാണാൻ കുറച്ചു കുട്ടികൾ വന്നിട്ടുണ്ട് കയ്യടിയും പ്രോത്സാഹനവും തരുന്നു (എന്നും ഇങ്ങനെ ഉണ്ടാവില്ല വല്ലപ്പോഴും). ആവേശമായി കളിച്ചു കൊണ്ടിരുന്നു ഏതിരെ ഉള്ള ടീം നമ്മുടെ ഗോൾ പോസ്റ്റിലേക്ക് അടിച്ചു ഞങ്ങൾ തലയിൽ കൈവെച്ചു എന്നാൽ ഭാഗ്യത്തിന് ഗോൾ കേറില്ല തിരിച്ചു കളിക്കാൻ ഒരുങ്ങുബോൾ ഒരു പയ്യൻ “അർജുൻ ചേട്ടാ ഫോൺ അടിക്കുന്നു” “ആരാന്നു നോക്കടാ” “ഓഫീസ് കാൾ” ഞാൻ ഇറങ്ങി അച്ഛൻ ആയിരിക്കും ഇല്ലെങ്കിൽ രവിയച്ഛൻ ഫോൺ വേടിച്ചു കുറച്ചു മാറി നിന്നു കാൾ എടുത്തു

Leave a Reply

Your email address will not be published. Required fields are marked *