“അരവിന്ദേ…..” ഉച്ചയ്ക്ക് അല്പം വിശ്രമിക്കാൻ നേരത്താണ് തൊടിയില് നിക്കുന്ന അരവിന്ദനെ കാണുന്നത്
“അളിയാ എന്തൊക്കെയാടാ ഇവിടെ നടക്കണേ….? നിനക്കറിയാരുന്നോ ഇതൊകെ…. ….”
“പോട ഒന്ന് ….ഞാനും ഇന്നലെയാ ഇതൊക്കെ അറിയുന്നത്…..”
“കേട്ടിട്ട് എല്ലാം നുണ ആയാണ് എനിക്ക് തോന്നുന്നത്. ”
“എനിക്കും അങ്ങനെയാണ് തോന്നിയത്. പക്ഷെ പഴയ കാലത്തെ ചില സംഭവങ്ങളൊക്കെ കോർത്തിണക്കി നോക്കുമ്പോ ….” ബാക്കി അവന്റെ മുഖം പറഞ്ഞു.
iഎന്തായാലും കല്യാണം അനർത്ഥങ്ങളെന്നുമില്ലാതെ നടക്കണം. മുത്തശ്ശി എന്താ പറയുന്നാ ന്ന് വച്ചാ ചെയ്യാം. ”
“അതെ കുറച്ച് പൂജകളല്ലെ…. എന്നാലും അവരെന്തിനാ ഒരുമിച്ച് ……”
“അതൊന്നും ഇനി ചിന്തിച്ചിട്ട് കാര്യമില്ല ഗോപാ … പഴയത് തിരക്കി പോയിട്ട് നമ്മുക്കെന്ത് കിട്ടാനാ… കുറച്ച് മനസ്സമാധാനം പോയി കിട്ടും അല്ലാതൊരു ഉപയോഗവുമില്ല. ഇന്ദു ആണേൽ ഇന്നലത്തെ മുത്തശ്ശീടെ പെർഫോർമൻസ് കണ്ട് ആകെ പേടിച്ചിരിക്ക്യാ… അവൾക്കെങ്ങനേലും ഇവിടുന്ന് പോയാൽ മതിയെന്നാ…..പിന്നെ ആവണീടെ കാര്യം ആയോണ്ട് അവളൊന്നും പുറത്ത് പറയുന്നില്ലന്നെ ഉള്ളൂ…. അവളേയും പറഞ്ഞിട്ട് കാര്യമില്ല നാല് പേര് ആത്മഹത്യ ചെയ്ത വീട്ടില് ആരാ മനസമാധാനത്തോടെ കഴിയാ….”
അരവിന്ദ് പറഞ്ഞതിലും കാര്യമുണ്ട്. എനിക്കും എങ്ങനേലും ഇവിടുന്ന് പോയാൽ മതിയെന്നാണ്. ജീവിതമൊന്ന് നിറം വെച്ച് വന്നപ്പോഴേക്കും ഇവിടെ വന്ന് എല്ലാം തകിടം മറിഞ്ഞു. എനിക്കാണേൽ ഗീതൂനെ വിട്ട് ഒരു നിമിഷം വയ്യെന്നായി. എങ്ങനേലും തിരിച്ച് വീട്ടിൽ എത്തിയിരുന്നെങ്കിൽ ഞാനും അവളും മാത്രമായൊരു ലോകത്തേയ്ക്കെത്താമായിരുന്നു.
ഇന്നത്തെ അത്താഴം നിശബ്ദമായണ് അവസാനിച്ചത്. ആരും പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നില്ല. മുത്തശ്ശി എന്തിനൊക്കെയോ ഒരുങ്ങി വന്നിട്ട് അവസാനം ഉപേക്ഷിച്ച പോലൊരു ഭാവമായിരുന്നു. ഗീതു എന്റെ അടുക്കൽ അല്ല ഇരുന്നത് അരവിന്ദന്റെ ഭാര്യ ഇന്ദൂന്റെ അടുക്കലാണ് ഇരുന്നത്. അതിലെ നിക്ക് വല്ലാത്ത വിഷമം തോന്നിയെങ്കിലും അവളുടെ ഭാഗം എനിക്ക് മനസിലാക്കാൻ കഴിയുമായിരുന്നു. എന്തായാലും രാത്രി റൂമിൽ വരുമ്പോ എല്ലാം പറഞ്ഞ് കോമ്പ്രമൈസാക്കാമെന്ന് ഞാൻ തീരുമാനിച്ചു.
*******
എല്ലാവരും കഥ കടച്ച് ഉറങ്ങാൻ കയറിയതിന് ശേഷമാണ് ഞാൻ മുറിയിലേക്ക് ചെന്നത് ‘ പുറത്തിരുന്ന് സമയം പോയതറിഞ്ഞില്ല.. ഗീതു ബെഡ്ലാംപ് കത്തിച്ച് എന്തോ വായനയിലാണ്. ഞാൻ മുറിയ്ക്കകത്ത് കയറി വാതിലിന് കോലിട്ടു.