ഇതെല്ലാം തീർത്തു വൈകീട്ട് ടൗണിലെ ബാറിൽ നിന്ന് ഒരു ബിയറും കഴിച്ചാണ് അയാൾ ഒരു ദിവസം അവസാനിപ്പിക്കാർ …തിരിച്ചു നടന്നു വരാറ് ആണ് പതിവ് …കാർ ഉണ്ടങ്കിലും ബാറിലേക്ക് പോകുമ്പോൾ ടാക്സി വിളിക്കും …തിരിച്ച നടന്നു വരും…വീടെത്തുംപ്പോഴേക്കും ഒരു 11 മണി 12 ആവും .. ആ സമയത്ത് റോഡിൽ ഒരു മനുഷ്യ കുഞ്ഞുപോലും ഉണ്ടാകില്ല …..
പതിവ് പോലെ പിറ്റേന്നും രാവിലത്തെ ജോലിയുടെ ഹാങ്ങോവർ തീർക്കാൻ ബിയറും കഴിച്ച അയാൾ ഫ്ലാറ്റിലേക്ക് നടന്നു…സ്വന്തം ഫ്ലാറ്റ് എത്തുന്നതിനു മുൻപ് ഉള്ള BLUE RESIDENCE APARTMENT ൻറെ അടുത് എത്തിയപ്പോ ആയാൾ ഒരു അലർച്ച കേട്ടു …പൊടുനെന്നെ ഒരു ശരീരം അയാൾക്ക് മുൻപിൽ ഒരു 2 മീറ്റർ വ്യത്യസത്തിൽ വീണു …ചിന്നിച്ചിതറിയ ആ ശരീരത്തിലേക്ക് അയാൾ ഒന്ന് നോക്കി ..തല പൊട്ടി പൊളിഞ്ഞിട്ടുണ്ട് ചോര വാർന്ന് നിലത്തൊക്കെ പരന്നു ഒഴുകാൻ തുടങ്ങി .. അയാൾ മുകളിലേക്ക് നോക്കി,, ഒരു രൂപം 8 ആം നിലയിലെ ജനലിനുള്ളിലേക് വലിയുന്നത് അയാൾ കണ്ടു ….അപ്പോൾ തന്നെ അയാൾ പൊലീസിന് ഫോൺ വിളിച് വിവരമറിയിച്ചു …. പോലീസ് എത്തുന്നതിന് മുൻപ് അയാൾ ക്യാമറ എടുത്ത് കുറച്ചു ഫോട്ടോ എടുത്തു വച്ചു …
പോലീസ് സൈറനുകളുടെ ശബ്‍ദം ആ പ്രദേശമാകെ പടർന്നു …..കണ്ട കാര്യങ്ങൾ പോലീസിനോട് വിവരിച്ചു … അന്വേഷണത്തിന് ഭാഗമായി വിളിപ്പിക്കും അപ്പോൾ സഹകരിക്കണം എന്നീ നിർദ്ദേശങ്ങൾ നൽകി പോലീസ് അയാളെ വിട്ടു…. എന്തുകൊണ്ടോ ഫോട്ടോ എടുത്ത കാര്യം അയാൾ പോലീസിനോട് പറഞ്ഞില്ല ….
ഫ്ലാറ്റിലേക്ക് നടക്കുമ്പോൾ അയാളുടെ മനസ്സിൽ നേരത്തെ നടന്ന സംഭവങ്ങൾ ആയിരുന്നു….. ഫ്ലാറ്റിൽ എത്തിയപ്പോൾ തന്നെ അയാൾ എടുത്ത ഫോട്ടോസ് മുഴുവൻ അയാളുടെ ക്ലൈൻറെ ആയ ദി ഡെയിലി മെയിൽ ന് അയച്ചു കൊടുത്തു ….. ഉറങ്ങുമ്പോഴും ആ സംഭവം അയാളുടെ സ്വപ്നത്തിൽ വന്നുകൊണ്ടിരുന്നു ….അത് അയാളെ അസ്വസ്ഥനാക്കി ….
പിറ്റേന്ന് അതിരാവിലെ തന്നെ അയാൾ എഴുനേറ്റ് പോലീസ് സ്റ്റേഷനിൽ പോയി വിവരങ്ങൾ ചോദിച്ചു ….. അതൊരു സൂയിസൈഡ് കേസ് ആണെന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നതായി അയാൾക്ക് മനസിലായി …. മരിച്ചത് ഒരു സ്ത്രീ ആണെന്നും, പേര് സ്റ്റെല്ല എന്നാണെന്നും ,അവർ ആ ഫ്ലാറ്റിൽ അവരുടെ ഫിയൻസെ ക്ക് ഒപ്പം ആണ് താമസം എന്നും ,,സംഭവം നടന്നപ്പോൾ ആ സ്ത്രീ അല്ലാത്ത വേറെ ഒരാളും ആ ഫ്ലാറ്റിലേക്കോ ആ റൂമിലേക്കോ വന്നതായി ഓരു തെളിവും അവർക്ക് കിട്ടിയിട്ടില്ല ….