അപ്പോഴാണ് അവൻ ഒരു ബിൽഡിങ് ൻടെ കോരനെറില് ഒരു ആൾ ഇരിക്കുന്നത് കണ്ടത് .. അവൻ അയാളുടെ അടുത്തേക്ക് പോയി .. കാണുമ്പോള് തന്നെ അറിയാം അയാള് ഒരു ജൻങ്കി (Drug addicts നെ വിളിക്കുന്ന മറ്റൊരു പേര് ) ആണെന്ന് .
ഡേവിഡ് –“ ഹെയ് , ഇവിടെ ecstacy എന്ന് പേരുള്ള ഏതെങ്കിലും ക്ലബ് ഉണ്ടോ .”
ജൻങ്കി –“ക്ലബ്ബോ , അങ്ങനെ ഒന്നും ഇല്ല , പക്ഷേ കൺടെയ്നർ യർഡിന്റെ അടുത്തേക്ക് എപ്പഴും ആളുകൾ പോകുന്നത് കാണാം“
അയാള് തല ഉയർത്തത്തെ പറഞ്ഞു ..
ഡേവിഡ് –“ എങ്ങനെ ഉള്ള ആളുകൾ.?“
അത് ഒരു സാധാ ക്ലബ് അല്ല എന്ന് ഉറപ്പികണമായിരുന്നു ഡേവിഡിന് , കാരണം , ആ വിസിറ്റിങ് കാർഡിന്റെ ആഡംബരം തന്നെ ..
ജൻങ്കി –“ കോട്ടും സുട്ടും ഒക്കെ ഇട്ട് ഒരു മാസ്ക് വച്ച് ആളുകൾ .. “
അത് കേട്ടപ്പോള് തന്നെ ഡേവിഡ് ഉറപ്പിച്ചു അയാള് അന്വേഷിക്കുന്നത് അത് തന്നെ ആണെന്ന് .
ആ ജൻങ്കിക്കു കുറച്ചു പൈസായും കൊടുത്ത് അയാള് ആ കള്ബിന്റെ അടുത്തേക്ക് നടന്നു ..
ആ ജൻങ്കി പറഞ്ഞ സ്ഥലത്ത് എത്തിയപ്പോ ഒരു കുറച്ച് ആളുകൾ ഒരു പഴയ ബിൽഡിങ് ൻടെ മുൻപിൽ നിലകുന്നത് കണ്ടു .. കുറച്ച് മസില്മാന്മാർ .. അത് കണ്ടപ്പോള് തന്നെ ഉറപ്പിച്ചു ഇത് തന്നെ സ്ഥലം ..
അയാള് അവിടം ആകെ ഒന്ന് പരതാൻ തീരുമാനിച്ചു .. അങ്ങനെ ഒച്ച ഉണ്ടാകത്തെ അവിടെ ഒക്കെ വീക്ഷിച്ച അയാള് ആ ബിൽഡിങ്ങിന്റെ പുറകില് എത്തി .. അപ്പോൾ അവിടെ അയാള് താൻ ഇടയ്ക്ക് പോകരുള്ള സ്ട്രിപ് ക്ലബിലെ ഡാൻസറെ അവിടെ ഒരു വെയിറ്റർഉടെ വേഷത്തില് കണ്ടു .. അവളെ കണ്ടപ്പോള് അയാള് ഒരു തുമ്പ് കിട്ടിയ സന്തോഷത്തില് ഒന്ന് ചിരിച്ചു ..
ഇനിയും ഇവിടെ ചുറ്റി കറങ്ങുന്നത് അപകടം ആണെന്ന് മനസ്സിൽ ആക്കിയ അയാള് അവിടെ നിന്ന് പൊന്നു ..