എന്റെ ജീവിതം ഒരു കടംകഥ 8
Ente Jeevitham Oru KadamKadha Part 8 | Author : Balu | Previous Part
ഫോണിൽ മെസ്സേജ് നിർത്താതെ വരുന്നതറിഞ്ഞാണ് ഞാൻ എഴുന്നേറ്റത്. സമയം ഏകദേശം 3.30 ആയിരിക്കുന്നു. ആരാ ഇപ്പോൾ എങ്ങനെ മെസ്സേജ് അയക്കുന്നത് എന്ന് അറിയാനായി ഞാൻ ഫോൺ എടുത്തു. അനുവാണ് മെസ്സേജ് അയക്കുന്നത്.
അവൾ വീട്ടിൽ എത്തിയത് പറയാൻ ആണ്.
“ഉറങ്ങിയോ???
ഞങൾ വീട്ടിൽ എത്തി…
നിങൾ എവിടെ എത്തി?
ഉറങ്ങിയില്ലെങ്കിൽ വിളിക്കാമോ?”
അങ്ങനെ കുറെ മെസ്സജുകൾ. അവസാനം ഞാൻ വിളിക്കാൻ തീരുമാനിച്ചു.
ഞാൻ : ഹലോ.
അനു : ഹാലോ ഉറങ്ങിയില്ലേ?
ഞാൻ : ഉറങ്ങിയതാ, നിന്റെ മെസ്സേജ് വന്നപ്പോൾ എഴുന്നേറ്റതാ.
അനു : അയ്യോ സോറി ഞാൻ അങ്ങനെ ഉദ്ദേശിച്ചില്ല, ഞാൻ വന്നത് ഒന്ന് അറിയിക്കണം എന്ന് തോന്നി. പിന്നെ….
ഞാൻ : പിന്നെന്താ?
അനു : ഒന്നുമില്ല.
ഞാൻ : നട്ടപ്പാതിരക്കു വിളിച്ചിട്ടു ചുമ്മാ കളിക്കല്ലേ പെണ്ണെ.
അനു : അത് അതുപിന്നെ…. എനിക്ക് വല്ലാണ്ട് മിസ് ചെയ്യുന്നു.
ഞാൻ : എങ്ങനെ?
അനു : എനിക്ക് കാണാൻ തോനുന്നു…
ഞാൻ : ഇപ്പോളോ?
അനു : മ്മ്മ്മ്
എനിക്കാദ്യം ചിരി വന്നെങ്കിലും, പ്രേമിക്കുന്ന പെണ്ണിന്റെ ആഗ്രഹം സാധിച്ചു കൊടുക്കണമല്ലോ എന്ന് കരുതി ഞാൻ വീഡിയോ കാൾ ആക്കി.
അവൾ അത് ഒട്ടും പ്രധീക്ഷിച്ചില്ല. എന്റെ ഫോണിന്റെ വെളിച്ചത്തിൽ ചെറുതായിട്ട് എന്റെ മുഖം കാണാൻ കഴിയുക ഒള്ളു.
അനു : I LOVE YOU….
ഞാൻ : ഇതെന്താ ഇപ്പോൾ?
അനു : ഒന്നുമില്ല പറയണം എന്ന് തോന്നി.
ഞാൻ : മ്മ്മ്മ്മ്
അനു : എന്നാ തിരിച്ചു എത്തുക.
ഞാൻ : മറ്റന്നാൾ.
അനു : എന്നെ കാണാൻ വരുമോ?
ഞാൻ : എന്ത് ചോദ്യമേ അത്, എന്റെ പൊന്നിനെ കാണാൻ ഞാൻ തീർച്ചയായും വരും.